തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ട്രിപ്പിൾ ലോക്ക്ഡൗൺ: രോഗികൾക്ക് ആശുപത്രിയിലേക്ക് എത്താൻ ബുദ്ധിമുട്ട്, പരിഹരിക്കണമെന്ന് കെജിഎംഒഎ

Google Oneindia Malayalam News

തിരുവനന്തപുരം; തിരുവനന്തപുരം ജില്ലയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ വീടുകളിൽ കഴിയുന്ന പോസിറ്റീവ് രോ​ഗികളെ അടിയന്തിര ഘട്ടത്തിൽ ആശുപത്രിയിൽ എത്തിക്കുന്നതിനും, ആരോ​ഗ്യ വകുപ്പ് ജീവനക്കാർക്ക് ജോലിക്ക് എത്തുന്നതിനും അധികാരികൾ സാ​ഹചര്യം ഒരുക്കണമെന്ന് കെജിഎംഒഎ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലയിൽ പോസിറ്റീവ് രോ​ഗികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായ സാഹചര്യത്തിൽ കൂടുതൽ രോ​ഗികളും വീടുകളിൽ തന്നെയാണ് ചികിത്സയിൽ കഴിയുന്നത്.

tvm

വീടുകളിൽ ചികിത്സയിൽ കഴിയുന്നവർക്ക് ശ്വാസം മുട്ടൽ ഉൾപ്പെടെയുള്ളവ ഉണ്ടാകുമ്പോൾ എല്ലാ ഇട റോഡുകളും അടച്ചിട്ട സാഹചര്യത്തിൽ ഇവരെ ആശുപത്രിയിലിലേക്ക് മാറ്റാൻ സാധിക്കാത്ത സാഹചര്യം നിലനിൽക്കുന്നു. ഗർഭിണികൾ മറ്റു ഗുരുതര രോഗവസ്ഥയിൽ ഉള്ളവർ എന്നിവരെ അടിയന്തിര വൈദ്യസഹായത്തിനു ആശുപത്രിയിൽ എത്തിക്കാൻ ബുദ്ധിമുട്ട് ഉണ്ടാകുന്നു.ഇടറോഡുകളിലെ തടസം മാറ്റുന്നവരും പോലീസുമായി ചില സ്ഥലങ്ങളിൽ തർക്കമുണ്ടാകുന്ന സാഹചര്യം വരെ നിലനിൽക്കുന്നു. ഈ സാഹചര്യത്തിൽ അധികാരികൾ ഇടപെടണമെന്നും കെജിഎംഒഎ ആവശ്യപ്പെട്ടു.

കനത്ത മഴയില്‍ കേരളത്തില്‍ വ്യാപകമായ നാശനഷ്ടം: ചിത്രങ്ങള്‍ കാണാം

ന​ഗരത്തിൽ ഉൾപ്പെടെ ബാരിക്കേഡുകൾ വെച്ച് തടസം സൃഷ്ടിച്ച സാഹചര്യത്തിൽ ആരോ​ഗ്യ പ്രവർത്തകർ ഒരു മണിക്കൂറോളം വൈകിയാണ് ഡ്യൂട്ടിക്ക് എത്താനായത്.അടിയന്തിര സാഹചര്യത്തിൽ രോഗിപരിചരണത്തിന് പോകുന്ന ആരോഗ്യപ്രവർത്തകർക്ക് ആശുപത്രിയിൽ സമയത്തു എത്താൻ സാധിക്കാത്ത സാഹചര്യം നിലനിൽക്കുന്നു. ഇതിൽ അധികാരികൾ അടിയന്തിരമായി ഇടപെടണമെന്ന് കെജിഎംഒഎ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.

പുതിയ ലുക്കില്‍ നടി ഹുമാ ഖുറേഷി; വൈറലായ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Dr Anupama Sreekumar talks about Covid 19 third wave | Oneindia Malayalam

Thiruvananthapuram
English summary
Even patients are not able to reach hospitals due to Tripple Lockdown at TVM, Says KGMOA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X