പോക്സോ കേസ് പ്രതിയായ 27കാരനെ പീഡിപ്പിച്ചു; മുൻ സിഐയെ സർവ്വീസിൽ നിന്ന് നീക്കി
തിരുവനന്തപുരം: പോക്സോ കേസ് പ്രതിയെ പീഡിപ്പിച്ച മുൻ സിഐയെ സർവീസിൽ നിന്ന് നീക്കി. അയിരൂർ പോലീസ് സ്റ്റേഷനിലെ മുൻ സിഐ ആർ ജയസനിലിനെ ആണ് സർവീസിൽ നിന്ന് നീക്കിയത്. സർവീസിൽ നിന്ന് നീക്കം ചെയ്യാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ ഡിജിപി ജയസനിലിന് നോട്ടീസ് നൽകിയിട്ടുണ്ട്. 7 ദിവസത്തിനകം ഈ നോട്ടീസിന് മറുപടി നൽകണം. വിശദീകരണം തൃപ്തികരമല്ലെങ്കിൽ സർവ്വീസിൽ നിന്ന് പിരിച്ചുവിട്ടതായി കണക്കാക്കും.
പോക്സോ കേസിൽ പ്രതിയായ യുവാവിന് നേരെയായിരുന്നു സിഐയുടെ അതിക്രമം. 27 വയസ്സുകാരനായ പ്രതിയെ കേസിൽ നിന്ന് ഒഴിവാക്കി തരാമെന്ന് പറഞ്ഞ് ജയസനിൽ ക്വാർട്ടേസിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് ഇയാൾ യുവാവിനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട 17 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായിരുന്നു യുവാവ്.

പീഡനത്തിന് ഇരയായ വിവരം യുവാവ് തന്നെയാണ് ബന്ധുക്കളോട് പറഞ്ഞത്. യുവാവിൽ നിന്നും സിഐ പണം വാങ്ങിയെങ്കിലും കേസ് പിൻവലിച്ചില്ലെന്ന് എഫ്ഐആറിൽ പറയുന്നു. ഇതിന് പിന്നാലെ സിഐ നിർദ്ദേശിച്ചത് പ്രകാരം യുവാവിനെതിരെ പോക്സോ കേസ് ചുമത്തി റിമാന്റ് ചെയ്തു. ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് യുവാവ് പോലീസിൽ പരാതി നൽകിയത്.
ജയസനിൽ നേരത്തെ തന്നെ പല കേസുകളിലും ആരോപണ വിധേയനാണ്. 2010 മുതൽ ജയസനിൽ വിവിധ കേസുകളിൽ വകുപ്പ് തല നടപടി നേരിട്ടിട്ടുണ്ട്. ഇക്കാര്യം ഡിജിപിയുടെ നോട്ടീസിൽ പറയുന്നുണ്ട്. ഗുണ്ട കരാട്ടെ സുരേഷിൽ നിന്ന് കൈക്കൂലി വാങ്ങിയ കേസിൽ ഇയാൾ നടപടി നേരിട്ടിട്ടുണ്ട്. ഇതുകൂടാതെ റിസോർട്ട് ഉടമകൾക്കെതിരെ വ്യാജകേസ് രജിസ്റ്റർ ചെയ്തത് അടക്കം ഇയാൾ വകുപ്പുതല നടപടികൾ നേരിട്ട 5 കേസുകളുടെ കാര്യം നോട്ടീസിൽ പറയുന്നുണ്ട്.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications