Get Updates
Get notified of breaking news, exclusive insights, and must-see stories!

മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ ജോര്‍ജ് മെഴ്‌സിയര്‍ അന്തരിച്ചു, മരണം കരൾരോഗത്തെ തുടർന്ന്

തിരുവനന്തപുരം: മുന്‍ കോവളം എംഎല്‍എയും കോണ്‍ഗ്രസ് നേതാവും ആയ ജോര്‍ജ് മെഴ്‌സിയര്‍ അന്തരിച്ചു. 68 വയസ്സായിരുന്നു. കരള്‍ രോഗത്തെ തുടര്‍ന്നാണ് മരണം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വൈകിട്ട് 7.20തോട് കൂടിയാണ് മരണം സ്ഥിരീകരിച്ചത്. ഒരാഴ്ചയോളമായി അദ്ദേഹം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.

വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം അദ്ദേഹത്തിന്റെ സംസ്‌ക്കാര ചടങ്ങുകള്‍ നടക്കും. കെഎസ്യു വഴി രാഷ്ട്രീയത്തില്‍ പ്രവേശിച്ച ജോര്‍ജ് മെഴ്‌സിയര്‍ 2006 മുതല്‍ 2011 വരെയാണ് കോവളം മണ്ഡലത്തില്‍ എംഎല്‍എ ആയിരുന്നത്. തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ടായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

death

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രി കടകം പളളി സുരേന്ദ്രന്‍ അടക്കമുളളവര്‍ ജോര്‍ജ് മേഴ്‌സിയറിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. '' കോവളം മുന്‍ എം എല്‍ എ ജോര്‍ജ് മെഴ്‌സിയറിന് ആദരാഞ്ജലികൾ... വിദ്യാര്‍ത്ഥി രാഷ്ട്രീയകാലം മുതലേ അടുത്ത് ബന്ധമുള്ള സഹപ്രവര്‍ത്തകനെയാണ് ജോര്‍ജ് മേഴ്‌സിയറുടെ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നത്. ട്രേഡ് യൂണിയന്‍ രംഗത്തും സഹകരണമേഖലയിലും വലിയ സംഭാവനകളാണ് അദ്ദേഹം കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് വേണ്ടി നല്‍കിയത്. ജോര്‍ജ് മെഴ്‌സിയറിന്റെ ഓർമകൾക്ക് മുന്നിൽ പ്രണാമം'' എന്ന് രമേശ് ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു.

''കോണ്‍ഗ്രസ് നേതാവും മുന്‍ കോവളം എംഎല്‍എയുമായ ജോര്‍ജ് മേഴ്‌സിയറുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. പതിറ്റാണ്ടുകളുടെ പരിചയം അദ്ദേഹവുമായുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നു. ആദരാഞ്ജലികൾ'' എന്ന് മന്ത്രി കടകംപളളി സുരേന്ദ്രൻ അനുശോചിച്ചു.

കോൺഗ്രസ് നേതാവ് കെസി വേണുഗോപാലിന്റെ ഫേസ്ബുക്ക് കുറിപ്പ്: '' പ്രിയപ്പെട്ട ജോർജ്ജ് മെഴ്സിയറിന് ആദരാഞ്ജലികൾ. സ്വപ്രയത്നം കൊണ്ട് ഉയർന്നു വന്ന പൊതുപ്രവർത്തകനായിരുന്നു മെഴ്സിയർ. ജനപ്രതിനിധിയെന്ന നിലയിൽ ഒരു തീരദേശ മണ്ഡലത്തിന്റെ പരിമിതികളും ആവശ്യകതകളും തിരിച്ചറിഞ്ഞ് കോവളത്തിന്റെ വികസനത്തിനായും ജനക്ഷേമ പദ്ധതികൾക്കായും അദ്ദേഹം നിലകൊണ്ടു. അദ്ദേഹത്തിന്റെ അകാല വിയോഗത്തിൽ അദ്ദേഹത്തിന്റെ കുടുംബത്തിന്റേയും സ്നേഹിതരുടേയും ദുഖത്തിൽ പങ്കു ചേരുന്നു''.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+