തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരുവനന്തപുരത്ത് 35 കിലോ കഞ്ചാവ് പിടികൂടി

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ വന്‍ കഞ്ചാവ് വേട്ട. നെയ്യാറ്റിന്‍ കരയില്‍ നിന്നാണ് 35 കിലോഗ്രാം കഞ്ചാവ് പിടികൂടിയത്.

എക്‌സൈവ് വകുപ്പ് നിടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. പൊറ്റയില്‍ ശാന്തി ഭവനില്‍ ഉദയ കുമാറിനെ ഇതുമായി ബനധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Neyyattinkara Map

ജില്ലയില്‍ കഞ്ചാവ് വില്‍പനയിലെ പ്രധാന കണ്ണിയാണ് ഇപ്പോള്‍ പിടിയിലായിട്ടുള്ളത്. അപൂര്‍വ്വമായി മാത്രമേ ഇത്രയും അധികം അളവില്‍ എക്‌സൈസ് വകുപ്പ് കഞ്ചാവ് പിടിച്ചെടുത്തിട്ടുള്ളൂ. ഉയദ കുമാറാണ് ജില്ലയിലെ പ്രധാന മൊത്ത വില്‍പനക്കാരന്‍ എന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഫെബ്രുവരി 12 ബുധനാഴ്ച രാവിലെയാണ് ഉദയ കുമാറിനെ എക്‌സൈസ് സംഘം പിടികൂടിയത്. ചെറുകിട കച്ചവടക്കാര്‍ക്ക് കഞ്ചാവ് നല്‍കുന്നതിന് വേണ്ടി എത്തിയതായിരുന്നു ഇയാള്‍. ഉദയകുമാറിന് പിന്നില്‍ വമ്പന്‍മാര്‍ ആരെങ്കിലും ഉണ്ടോ എന്ന കാര്യം വ്യക്തമായിട്ടില്ല.

എക്‌സൈസ് സംഘം പിടികൂടുമ്പോള്‍ ഇയാളുടെ കയ്യില്‍ രണ്ട് കിലോ കഞ്ചാവ് മാത്രമാണത്രെ ഉണ്ടായിരുന്നത്. പിന്നീട് വീട്ടില്‍ കൊണ്ടു പോയി പരിശോധിച്ചപ്പോഴാണ് ബാക്കി 33 കിലോ കഞ്ചാവ് കൂടി കണ്ടെടുത്തത്.

തമിഴ്‌നാട്ടില്‍ നിന്നാണ് കഞ്ചാവ് എത്തിക്കുന്നത് എന്ന് ഇയാള്‍ എക്‌സൈസിനോട് സമ്മതിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് പ്രധാന ആവശ്യക്കാരെന്നും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്.

Thiruvananthapuram
English summary
Excise department seized 35 Kg Cannabis from Neyyattinkara.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X