തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിദേശത്ത് നിന്നെത്തി: തിരുവനന്തപുരത്ത് സ്രവമെടുത്ത പ്രവാസിയെ വീട്ടിലേയ്ക്ക് അയച്ചു, ഫലം പോസിറ്റീവ്

Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ കൊറോണ വൈറസ് ലക്ഷണത്തോടെയെത്തിയ പ്രവാസിയെ നിരീക്ഷണത്തിലാക്കുന്നതിൽ വീഴ്ച സംഭവിച്ചു. കുവൈത്തിൽ നിന്ന് കഴിഞ്ഞ ദിവസം എത്തിയ ആലങ്കോട് സ്വദേശിയെ സാമ്പിൾ പരിശോധനയ്ക്ക് എടുത്ത ശേഷം വിട്ടയ്ക്കുകയായിരുന്നു. ഞായറാഴ്ചയാണ് 42കാരനായ ഇദ്ദേഹത്തിന്റെ പരിശോധനാ ഫലം പുറത്തുവരുന്നത്. ഇതോടെയാണ് വീഴ്ച പുറത്തുവരുന്നത്. ഞായാഴ്ച ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ഇയാളെ സ്വകാര്യ വാഹനത്തിൽ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു.

ജുൺ മൂന്ന് മുതൽ പാർക്കുകളും ബീച്ചുകളും തുറക്കാം: മഹാരാഷ്ട്രയിൽ മാളുകൾക്ക് നിയന്ത്രണം, ജുൺ മൂന്ന് മുതൽ പാർക്കുകളും ബീച്ചുകളും തുറക്കാം: മഹാരാഷ്ട്രയിൽ മാളുകൾക്ക് നിയന്ത്രണം,

വിമാനത്താവളത്തിൽ നിന്ന് രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്ത ആളെയാണ് ആശുപത്രി അധികൃതർ വീട്ടിലേക്ക് വിട്ടയച്ചത്. രോഗം സ്ഥിരീകരിച്ചതോടെ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. കുവൈത്തിൽ വെച്ച് രോഗം ബാധിച്ച് ഭേദമായ ശേഷമാണ് ഇദ്ദേഹം കേരളത്തിലേക്ക് തിരിച്ചെത്തുന്നത്.

 coronavirus20-1

വിദേശത്തുനിന്ന് നാട്ടിൽ തിരിച്ചെത്തുന്നവർക്ക് രോഗലക്ഷണമുണ്ടെങ്കിൽ വിമാനത്താവളത്തിൽ നിന്ന് നേരെ ആശുപത്രിയിലേക്കാണ് കൊണ്ടുപോകുക. അല്ലാത്ത പക്ഷം രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അടിയന്തരമായി റിപ്പോർട്ട് ചെയ്യണമെന്നാണ് ക്വാറന്റൈനിൽ വിട്ടയയ്ക്കമ്പോൾ നൽകുന്ന നിർദേശം. ആദ്യ ഏഴ് ദിവസം ക്വാറന്റൈൻ സെന്റ്റിലും തുടർന്നുള്ള ഏഴ് ദിവസം വീട്ടിലുമാണ് കേരളത്തിന് പുറത്ത് നിന്നുവരുന്നവർ നിരീക്ഷണത്തിൽ കഴിയേണ്ടത്.

നിരീക്ഷണത്തിലിരിക്കെ രോഗലക്ഷണങ്ങൾ കാണുന്ന പക്ഷം സർക്കാർ തന്നെയാണ് ആംബുലൻസിൽ കൊവിഡ് സെന്ററിൽ എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നത്. എന്നാൽ ഈ പ്രോട്ടോക്കോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ലംഘിക്കപ്പെടുകയാണുണ്ടായത്.

 സമാധാന അന്തരീക്ഷം പുനസ്ഥാപിക്കുന്നതിന് മദ്യശാലകൾ അടക്കണം; മുഖ്യമന്ത്രിക്ക് കത്തയച്ച് സുധീരൻ സമാധാന അന്തരീക്ഷം പുനസ്ഥാപിക്കുന്നതിന് മദ്യശാലകൾ അടക്കണം; മുഖ്യമന്ത്രിക്ക് കത്തയച്ച് സുധീരൻ

കാസർഗോഡ് കൊവിഡ് കേസുകൾ ഉയരുന്നു; ഇന്ന് 10 പേർക്ക് രോഗം,രോഗികളുടെ വിവരങ്ങൾ ഇങ്ങനെകാസർഗോഡ് കൊവിഡ് കേസുകൾ ഉയരുന്നു; ഇന്ന് 10 പേർക്ക് രോഗം,രോഗികളുടെ വിവരങ്ങൾ ഇങ്ങനെ

Thiruvananthapuram
English summary
Expat came from abroad tests coronavirus positive sent home
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X