തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്ലാസ്റ്റിക് കമ്പനിക്ക് ഫാക്ടറീസ് ആന്റ് ബോയ്‌ലേഴ്‌സ് നോട്ടീസ്: നടപടി സെക്ഷൻ 42 പ്രകാരം

  • By Desk
Google Oneindia Malayalam News

പോത്തൻകോട്: തീപിടുത്തമുണ്ടായ മൺവിള ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ പ്രവർത്തിക്കുന്ന പ്ലാസ്റ്റിക് കമ്പനിക്ക് പ്രവർത്തനാനുമതി തടഞ്ഞുകൊണ്ട് സംസ്ഥാന ഫാക്ടറീസ് ആന്റ് ബോയ്‌ലേഴ്‌സ് ഡയറക്ടർ പി. പ്രമോദ് ഉത്തരവിറക്കി. കമ്പനി മാനേജമെന്റിന് ഇന്നലെ ഇത് സംബന്ധിച്ച് നോട്ടീസ് നൽകി. സെക്ഷൻ 42 പ്രകാരമാണ് നടപടി. തീപിടുത്തമുണ്ടായ രണ്ട് കെട്ടിടങ്ങളിലെ പ്രവർത്തനങ്ങൾ പൂർണമായി നിരോധിച്ചു.

<strong>ഉള്‍ക്കടലില്‍ വെച്ച് ഇടിമിന്നലേറ്റ് ബോട്ടു തകർന്നു: മൽസ്യത്തൊഴിലാളികൾ രക്ഷപ്പെട്ടു, വിഴിഞ്ഞത്ത്!</strong>ഉള്‍ക്കടലില്‍ വെച്ച് ഇടിമിന്നലേറ്റ് ബോട്ടു തകർന്നു: മൽസ്യത്തൊഴിലാളികൾ രക്ഷപ്പെട്ടു, വിഴിഞ്ഞത്ത്!

മറ്റ് കെട്ടിടങ്ങൾക്ക് വ്യവസ്ഥകൾക്ക് വിധേയമായി മാത്രമേ പ്രവർത്തനാനുമതി നൽകാനാവു. അതിന് വകുപ്പ് ഉദ്യോഗസ്ഥർ നടത്തുന്ന സ്ഫേറ്റി ഓഡിറ്റ് അനുസരിച്ചുള്ള പ്രവർത്തനങ്ങൾ പൂർത്തികരിച്ചിരിക്കണം. ഫയർ ആന്റ് റെസ്‌ക്യുവിന്റേയും ഇലക്ട്രിക്കൽ ഡിപ്പാർട്ട്മെന്റിന്റെയും ക്‌ളിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ തുടർ അനുമതി നൽകു. തിങ്കളാഴ്ച മുതൽ തുടർച്ചയായി നാല് ദിവസം വിവിധ സെക്ഷനുകളെ ഉൾപ്പെടുത്തി കമ്പനിയിൽ വിശദമായ പരിശോധന നടത്തും.

58448-thiruvanadhapuram

കഴിഞ്ഞ ഡിസംബറിൽ കമ്പനിയിൽ വകുപ്പ് നടത്തിയ സ്ഫേറ്റി ആഡിറ്റിൽ കണ്ടെത്തിയ പോരായ്മകൾ മാനേജ്‌മെന്റ് പരിഹരിച്ചിരുന്നില്ല എന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. കമ്പനിയുടെ പ്രൊഡക്ഷൻ സെന്റർ ഉൾപ്പെടെ ആകെ 34 ഫയർ എസ്റ്റിഗൂഷുകളാണ് ഉണ്ടായിരുന്നത്. അതാകട്ടെ ആദ്യ തീപിടുത്തത്തിൽ കാലിയായിരുന്നു. തീപിടിത്തത്തെതുടർന്നുള്ള പ്രാഥമിക പരിശോധനാ റിപ്പോർട്ട് വകുപ്പ് മന്ത്രിക്കും ചീഫ് സെക്രട്ടറിക്കും തൊഴിൽവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കും കൈമാറിയതായി ഡയറക്ടർ പറഞ്ഞു.

Thiruvananthapuram
English summary
Factories and boilers sent notice to plastic company
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X