തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വീട്ടമ്മയുടെ വ്യാജ നഗ്നചിത്രം പ്രചരിപ്പിച്ചു; പ്രമുഖ സീരിയൽ നടനും ഡോക്ടറും അറസ്റ്റിൽ

Google Oneindia Malayalam News

തിരുവന്തപുരം: വീട്ടമ്മയുടെ വ്യാജനഗ്ന ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ പ്രമുഖ സീരിയല്‍ നടനും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടറും അറസ്റ്റില്‍. വര്‍ക്കല സ്വദേശിയായ വീട്ടമ്മയുടെ വ്യാജ നഗ്ന ചിത്രങ്ങളാണ് ഇവര്‍ പ്രചരിപ്പിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചത്. എസ്പി പ്രതാപ ചന്ദ്രന്‍നായരുടെ നിര്‍ദ്ദേശ പ്രകാരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ രാകേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ബന്ധുവും നടനും

ബന്ധുവും നടനും

സ്ത്രീയുടെ ബന്ധുവായ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ദന്ത ഡോക്ടര്‍, സീരിയല്‍ നടനായ നെടുമങ്ങാട് വാളിക്കോട് സ്വദേശി ജസീര്‍ ഖാന്‍, സുഹൃത്ത് നെടുമങ്ങാട് വെങ്കവിള സ്വദേശി ശ്രീജിത്ത് എന്നിവരാണ് അറസ്റ്റിലായത്. യുവതിയുടെ ചിത്രങ്ങള്‍ നഗ്ന ചിത്രങ്ങളാക്കി ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും വാട്‌സാപ്പ് നമ്പറുകളിലേക്ക് അയച്ചുനല്‍കിയെന്ന പരാതിയിലാണ് അറസ്റ്റ്.

മുഖ്യ ആസൂത്രകന്‍

മുഖ്യ ആസൂത്രകന്‍

യുവതിയുടെ അമ്മയുടെ സഹോദരിയുടെ മകനായ മെഡിക്കല്‍ കോളേജിലെ ദന്ത ഡോക്ടറാണ് സംഭവത്തിന് പിന്നിലെ മുഖ്യ ആസൂത്രകന്‍. ഇയാളുടെ നിര്‍ദ്ദേശ പ്രകാരം സുഹൃത്ത് ജസീര്‍ ഖാന്‍ അയാളുടെ കൈവശമുള്ള ഫോണ്‍ ഉപയോഗിച്ച് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും ഫോണിലേക്ക് അയക്കുകയായിരുന്നു. മറ്റുള്ളവരുടെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് വ്യാജ സിം കാര്‍ഡുകള്‍ തരപ്പെടുത്തിക്കൊടുത്തിത്തെന്നാണ് ശ്രീജിത്തിനെതിരെയുള്ള കുറ്റം.

പ്രതികളെ കുടുക്കിയത്

പ്രതികളെ കുടുക്കിയത്

വ്യാജ ചിത്രങ്ങള്‍ അയച്ച മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികള്‍ ചിത്രങ്ങള്‍ അയച്ച നമ്പര്‍ തിരുവനന്തപുരം വട്ടപ്പാറ സ്വദേശിയുടേതായിരുന്നു. എന്നാല്‍ അങ്ങനെയൊരു സിം ഉപോയഗിക്കുന്നില്ലെന്നാണ് വട്ടപ്പാറ സ്വദേശി അറിയിച്ചത്. ഇക്കാര്യത്തില്‍ അന്വേഷണം നടത്തിയപ്പോള്‍ അത് സത്യമാണെന്ന് തെളിഞ്ഞു.

ശ്രീജിത്തിലേക്ക്

ശ്രീജിത്തിലേക്ക്

മൊബൈല്‍ കമ്പനിയുമായി ബന്ധപ്പെട്ട് വിശദമായി അന്വേഷിച്ചപ്പോഴാണ് ശ്രീജിത്തിലേക്ക് എത്തിയത്. ശ്രീജിത്തിന് മൊബൈല്‍ സിം ഏജന്‍സിയും ഫോട്ടോസ്റ്റാറ്റ് കടയും ഉണ്ട്. ഇവിടെ എത്തിയ വട്ടപ്പാറ സ്വദേശിയുടെ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് സിം എടുത്തതാണെന്ന് കണ്ടെത്തി. ഈ സീരിയല്‍ നടനായ ജാസില്‍ ഖാനാണ് ഉപയോഗിക്കുന്നതെന്ന് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മൂന്ന് പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

Recommended Video

cmsvideo
കേരളത്തിൽ അടിമുടി പെട്ട അവസ്ഥ..സ്‌കൂളും തിയേറ്ററും തുറക്കില്ല

ഹത്രാസ് കേസില്‍ രാഷ്ട്രപതി ഇടപെടണം; സിബിഐ, സുപ്രീം കോടതി മേല്‍നോട്ടത്തിൽ അന്വേഷണം വേണമെന്ന് മായാവതിഹത്രാസ് കേസില്‍ രാഷ്ട്രപതി ഇടപെടണം; സിബിഐ, സുപ്രീം കോടതി മേല്‍നോട്ടത്തിൽ അന്വേഷണം വേണമെന്ന് മായാവതി

ഹത്രാസില്‍ പോലീസിന്റെ മുട്ടിടിപ്പിച്ച മാധ്യമ പ്രവര്‍ത്തക ആരാണ്? വൈറല്‍ വീഡിയോയിലെ ജേണലിസ്റ്റ്ഹത്രാസില്‍ പോലീസിന്റെ മുട്ടിടിപ്പിച്ച മാധ്യമ പ്രവര്‍ത്തക ആരാണ്? വൈറല്‍ വീഡിയോയിലെ ജേണലിസ്റ്റ്

 'സസ്പെൻഡ് ചെയ്യുന്നത് പണയ വസ്തുക്കളെ', ഹത്രാസ് ക്രൂരതയിൽ യോഗി രാജിവെക്കണമെന്ന് പ്രിയങ്കാ ഗാന്ധി 'സസ്പെൻഡ് ചെയ്യുന്നത് പണയ വസ്തുക്കളെ', ഹത്രാസ് ക്രൂരതയിൽ യോഗി രാജിവെക്കണമെന്ന് പ്രിയങ്കാ ഗാന്ധി

ഹത്രാസ് :എസ്ടി കുറ്റവാളികളുമായി ഒത്തുകളി, അന്വേഷണം സുപ്രീകോടതി നിരീക്ഷണത്തിൽ വേണമെന്ന് കുടുംബം ഹത്രാസ് :എസ്ടി കുറ്റവാളികളുമായി ഒത്തുകളി, അന്വേഷണം സുപ്രീകോടതി നിരീക്ഷണത്തിൽ വേണമെന്ന് കുടുംബം

Thiruvananthapuram
English summary
Fake nude photo of housewife spread on social media, serial actor and doctor arrested in Trivandrum
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X