'കടലില്‍ വീണതായി സംശയം'; പെണ്‍സുഹൃത്തിനെ കാണാനെത്തിയ യുവാവിനെ കാണാനില്ല, ദുരൂഹത
തിരുവനന്തപുരം: ആഴിമലയില്‍ യുവാവിനെ കാണാതായ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. കഴിഞ്ഞ ദിവസം വൈകീട്ടാണ് നരുവാമൂട് സ്വദേശിയായ കിരണിനെ കാണാതായത്. സുഹൃത്തായ പെണ്‍കുട്ടിയെ കാണുന്നതിന് വേണ്ടിയാണ് കിരണ്‍ ആഴിമലയില്‍ എത്തിയത്. ഇയാള്‍ കടലില്‍ വീണെന്നാണ് സംശയിക്കുന്നത്. യുവാവിനായി തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷമാണ് ഒരാള്‍ കടലില്‍ വീണതായി സംശയം തോന്നിയതെന്ന് ആഴിമല ക്ഷേത്ര പരിസരത്തുള്ളവര്‍ പൊലീസിനെ അറിയിച്ചത്. രാത്രി വൈരിയും തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇതിന് പിന്നാലെയാണ് സുഹൃത്തുക്കളും കുടുംബവും ദുരൂഹത ആരോപിച്ച് രംഗത്തെത്തിയത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍സുഹൃത്തിനെ കാണാനാണ് കിരണ്‍ ആഴിമലയില്‍ എത്തിയത്.












Click it and Unblock the Notifications