തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വട്ടപ്പാറയിലെ യുവാവിന്റെ കൊലപാതകം: കുടുംബ സുഹൃത്ത് കുറ്റം സമ്മതിച്ചു, പോലീസ് വെളിപ്പെടുത്തല്‍!!

  • By Desk
Google Oneindia Malayalam News

പോത്തൻകോട്: യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ കുടുംബ സുഹൃത്ത് കുറ്റം സമ്മതിച്ചു. വട്ടപ്പാറ കല്ലയം കാരമൂട് നമ്പാട് വാടകയ്ക്ക് താമസിക്കുന്ന ജോസഫ് -ശോശാമ്മ ദമ്പതികളുടെ മകൻ വിനോദ്കുമാറിനെ (35 ) കൊലപ്പെടുത്തിയ കേസിൽ കുടുംബ സുഹൃത്തായിരുന്ന മനോജിനെ ഉടൻ അറസ്റ്റ് ചെയ്യും. വിനോദിന്റെ ഭാര്യയും ബ്യൂട്ടി പാർലർ ജീവനക്കാരിയുമായ രാഖിയുമായി മനോജിനുള്ള വഴിവിട്ട സൗഹൃദമാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് വെളിപ്പെടുത്തി.

കഴിഞ്ഞ 19നായിരുന്നു കൊലപാതകമുണ്ടായത്. ഞായറാഴ്ച ദിവസമായിരുന്ന അന്ന് കുടുംബവുമൊത്ത് പള്ളിയിൽ പോയ ശേഷം വീട്ടിൽ തിരികെയെത്തിയ വിനോദ് പിന്നീട് പുറത്തേക്ക് പോയി. ഈ സമയം രാഖിയുടെ ക്ഷണമനുസരിച്ച് മനോജ് വീട്ടിലെത്തി. അതിനിടെ വിനോദ് എത്തുകയും ചെയ്തു. മനോജിനെ കണ്ടതോടെ വഴക്കിനും വിനോദിനെ അപായപ്പെടുത്തുവാനും കാരണമായതായി പൊലീസ് വെളിപ്പെടുത്തി.

murder-672-155

സംഭവത്തിൽ രാഖിയ്ക്കും ബന്ധമുള്ളതായാണ് പൊലീസിന്റെ വെളിപ്പെടുത്തൽ. വിനോദിന്റെ കൈ പിന്നിലേക്ക് പിടിച്ചുവച്ച് കഴുത്തറുക്കാനും സംഭവശേഷം ഇയാളെ രക്ഷപ്പെടാൻ സഹായിച്ചതിനുമാണ് രാഖിയേയും കേസിൽ പ്രതിയാക്കുന്നത്. മനോജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് രാഖിയേയും കസ്റ്റ‌ഡിയിലെടുത്തിട്ടുണ്ട്. കുടുംബവഴക്കിനെ തുടർന്ന് വിനോദ് സ്വയം കഴുത്തറുത്ത് മരിച്ചതായാണ് രാഖിയും അവരുടെ മകനും പൊലീസിനോട് ആദ്യം പറഞ്ഞിരുന്നത്. പോസ്റ്റുമോർട്ടത്തിൽ കഴുത്തിലേറ്റ മുറിവിൽ ഡോക്ടർ സംശയം പ്രകടിപ്പിച്ചതോടെ പൊലീസ് വീണ്ടും ഇവരെ വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകമാണെന്ന സൂചന പുറത്തായത്.

പാലക്കാട് നിർത്തിയിട്ട ട്രാക്ടറിൽ ബൈക്കിടിച്ച്‌ സിപിഐഎം പ്രവർത്തകൻ മരിച്ചു: അപകടം ദേശീയപാത 544ല്‍!!പാലക്കാട് നിർത്തിയിട്ട ട്രാക്ടറിൽ ബൈക്കിടിച്ച്‌ സിപിഐഎം പ്രവർത്തകൻ മരിച്ചു: അപകടം ദേശീയപാത 544ല്‍!!

ടിപ്പർ ലോറി ഡ്രൈവറായ തന്റെ സുഹൃത്ത് മനോജ് സംഭവ ദിവസം വീട്ടിൽ വന്നുപോയതായി രാഖി പൊലീസിനോട് വെളിപ്പെടുത്തി. വിരലടയാളമുൾപ്പെടെ ശാസ്ത്രീയ തെളിവുകൾ സംഭവം കൊലപാതകമാണെന്ന് പൊലീസിന് സൂചന നൽകി. താൻ സംശയനിഴലിലാണെന്ന് മനസിലാക്കി മനോജ് മുങ്ങുക കൂടി ചെയ്തതോടെ പൊലീസ് അന്വേഷണം ഇയാളെ കേന്ദ്രീകരിച്ചായി. ഒളിത്താവളത്തിൽ നിന്ന് കഴിഞ്ഞദിവസം പൊലീസ് പിടികൂടിയ മനോജിനെ ഇന്നലെ വിശദമായി ചോദ്യം ചെയ്തതോടെയാണ് സംഭവങ്ങളുടെ ചുരുളഴിഞ്ഞത്.

Thiruvananthapuram
English summary
Family friend accepts crime in Vattappara murder case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X