തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കടബാധ്യത : ഒരു കുടുംബത്തിലെ നാലുപേർ ജീവനൊടുക്കി, ആത്മഹത്യക്ക് കാരണം കൊള്ള പലിശക്കാരുടെ ഭീഷണി? അന്വേഷണം തുടരുന്നു...

  • By Desk
Google Oneindia Malayalam News

കുഴിത്തുറ: കടബാദ്ധ്യതയെ തുടർന്ന് വ്യവസായിയും കുടുംബവും വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. വടശ്ശേരി വഞ്ചിമാർത്താണ്ഡൻ പുതുതെരുവിലെ സുബ്രഹ്മണി (50), ഭാര്യ ഹേമ (48), അമ്മ രുക്മിണി (72), മകൾ ശിവാനി (21) എന്നിവരാണ് മരിച്ചത്. ശിവാനി കുലശേഖരത്തെ സ്വകാര്യ കോളേജ് വിദ്യാർത്ഥിയാണ്.

<strong>കൊല്ലത്ത് കാവി മുന്നേറ്റം.. ബിജെപി ഒന്നേ കാൽ ലക്ഷം വോട്ട് പിടിക്കുമെന്ന് ജില്ലാ കമ്മിറ്റി വിലയിരുത്</strong>കൊല്ലത്ത് കാവി മുന്നേറ്റം.. ബിജെപി ഒന്നേ കാൽ ലക്ഷം വോട്ട് പിടിക്കുമെന്ന് ജില്ലാ കമ്മിറ്റി വിലയിരുത്

സുബ്രഹ്മണി വടശ്ശേരിയിൽ പലചരക്ക് ഏജൻസി നടത്തുകയായിരുന്നു. ശനിയാ‌ഴ്ച രാവിലെ ഏജൻസി തുറക്കുന്നതിന് താക്കോൽ വാങ്ങാൻ ജീവനക്കാരെത്തിയപ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നു. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് വീടിന് സമീപമുള്ള ഹേമയുടെ ബന്ധുക്കളെ വിവരമറിയിച്ചു.

Suramani and family

ഇവരെത്തി മൂന്നുനില കെട്ടിടത്തിന്റെ ജനൽക്കമ്പി പൊളിച്ച് അകത്ത് കടന്നപ്പോഴാണ് നാലു പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ ശീതള പാനീയത്തിൽ വിഷം കലർത്തി കുടിച്ചെന്നാണ് പൊലീസ് നൽകുന്ന സൂചന. കൊള്ളപ്പലിശക്കാരുടെ ഭീഷണിയാണോ ആത്മഹത്യയ്ക്ക് കാരണമെന്ന് സംശയമുള്ളതിനാൽ ആ വഴിക്കും അന്വേഷണം നടക്കുകയാണ്. ഇതിനായി രണ്ട് സ്‌പെഷ്യൽ സ്‌ക്വാഡ് രൂപീകരിച്ചു. എ.എസ്.പി ജവഹറിന്റെ നേതൃത്വത്തിൽ വടശ്ശേരി പൊലീസെത്തി മൃതദേഹങ്ങൾ നാഗർകോവിലിലെ ആശാരിപ്പള്ളം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Thiruvananthapuram
English summary
Family members suicide in Thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X