Get Updates
Get notified of breaking news, exclusive insights, and must-see stories!

കുടുംബ വഴക്ക്: തിരുവനന്തപുരത്ത് സ്ത്രീയെ യുവാവ് വീട്ടില്‍ക്കയറി വെട്ടിപരിക്കേല്‍പ്പിച്ചു

പൊലീസിനെ അയല്‍വാസി വിവരം അറിയിച്ചതിനെ തുടര്‍ന്ന് ആറ്റിങ്ങല്‍ പൊലീസ് സ്ഥലത്തെത്തി ഷിബുവിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

police

തിരുവനന്തപുരം: ആറ്റിങ്ങലില്‍ സ്ത്രീയെ വീട്ടില്‍കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. സുജയെന്ന സ്ത്രീക്കാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. അയല്‍വാസിയും ബന്ധവുമായ ഷിബുവാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുടുംബ വഴക്കാണ് അക്രമത്തിന് കാരണമെന്ന് ആറ്റിങ്ങല്‍ പൊലീസ് പറഞ്ഞു.

ഷിബുവും സുജയും അയല്‍വാസിയിലും ബന്ധുക്കളുമാണ്. ഇരുവരുടെയും മക്കള്‍ തമ്മില്‍ ചില തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ഈ തര്‍ക്കം രക്ഷിതാക്കള്‍ ഏറ്റുപിടിച്ചതോടെയാണ് പ്രശ്‌നം രൂക്ഷമായത്. തര്‍ക്കത്തിനിടെ വീട്ടില്‍ നിന്നും കത്തിയെടുത്ത് ഷിബു സുജയെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ആക്രമണത്തില്‍ ഷിബുവിന്റെ മുഖത്തും കൈക്കും പരിക്കേറ്റിട്ടുണ്ട്.

പരിക്കേറ്റ സുജയെ തിരിവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പൊലീസിനെ അയല്‍വാസി വിവരം അറിയിച്ചതിനെ തുടര്‍ന്ന് ആറ്റിങ്ങല്‍ പൊലീസ് സ്ഥലത്തെത്തി ഷിബുവിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

അതേസമയം, ദിവസങ്ങള്‍ക്ക് മുമ്പ് പ്രണയം നിരസിച്ചതിനെ തുടര്‍ന്ന് മൂന്നാറില്‍ ടി ടി സി വിദ്യാര്‍ത്ഥിയെ സുഹൃത്ത് വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. പാലക്കാട് കൊഴിഞ്ഞാംപാറ സ്വദേശിനി പ്രിന്‍സിക്കാണ് വെട്ടേറ്റത്. റോഡിലൂടെ നടന്നുപോയ വിദ്യാര്‍ത്ഥിനിയെ പ്രകോപിതനായ യുവാവ് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. മുഖത്താണ് വെട്ടിയത്.

സംഭവത്തിന് ശേഷം പ്രതി കയ്യിലെ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. ആക്രമണത്തിന് ശേഷം പ്രതി കാട്ടില്‍ ഒളിച്ചുകഴിയുകയായിരുന്നു. ഇവിടെ വച്ചാണ് ഇയാള്‍ കൈ ഞരമ്പ് മുറിച്ചതെന്ന് പൊലീസ് പറഞ്ഞു. പുലര്‍ച്ച മൂന്ന് മണിയോടെ അതിശക്തമായ തണുപ്പ് സഹിക്കാനാവാതെ വന്നതോടെ ഇയാള്‍ കാട്ടില്‍ നിന്ന് പുറത്തിറങ്ങുകയായിരുന്നു. ഇത് കണ്ട ടൂറിസ്റ്റ് ഗൈഡുമാരാണ് വിവരം പൊലീസിനെ അറിയിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+