ഇനി വെറുതെ സമയം കളയേണ്ട; തിരുവനന്തപുരം എയർപോർട്ടിലും ഫാസ്ടാഗ്
തിരുവനന്തപുരം: തിരവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വാഹന പാർക്കിംഗ് ഫാസ്ടാഗ് സൗകര്യം ഏർപ്പെടുത്തി. എൻട്രി, എക്സിറ്റ് ഗേറ്റുകളിൽ ക്രമീകരിച്ച ഫാസ്ടാഗ് സ്കാനറുകൾ വഴിയാണ് ഫീ സ്വീകരിക്കുക. എന്നാൽ നിലവിലെ പാർക്കിംഗ് നിരക്കുകളിൽ മാറ്റം ഉണ്ടാവില്ലെന്ന് വിമാന താവള അധികൃതർ അറിയിച്ചു.
യാത്രക്കാർക്ക് പാർക്കിംഗ് ഫീസ് അടയ്ക്കാനും രസീത് വാങ്ങാനും ഒക്കെ എൻട്രി , എക്സ്റ്റ് ഗേറ്റുകളിൽ ഏറെ സമയം കാത്ത് നിൽക്കുന്നത് ഫാസ് ടാഗ് വരുന്നതോടെ ഒഴിവാകും. ആഭ്യന്തര, അന്താരാഷ്ട്ര ടെർമിനലുകളുടെ ഗേറ്റുകളിലും ഫാസ് ടാഗ് വാഹനങ്ങൽക്ക് പ്രത്യേക ലൈൻ ഒരുക്കിയിട്ടുണ്ട്. യാത്രക്കാർ മതിയായ ബാലൻസ് ഫാസ്ടാഗ് അക്കൗണ്ടിൽ ഉണ്ടെന്ന് ഉറപ്പ് വരുത്തണം.

p C: Thiruvananthapuram Airport/ FB
ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങളിൽ നിന്ന് നിലവിലെ രീതിയിൽ പണം ഈടാക്കുന്നത് തുടരും.കൊച്ചി രാജ്യന്തര വിമാന താവളത്തിൽ ഡിസംബർ 1 മുതൽ ഫാസ്റ്റാഗ് ആന്റ് സ്മാർട്ട് പാർക്കിംഗ് സംവിധാനം ആരംഭിച്ചിരുന്നു. പാർക്കിംഗ് സംവിധാനം മികച്ചതാക്കാൻ പാർക്കിംദ് മാനേജ്മെന്ഡറ് സിസ്റ്റം ( പി എം എസ് ), പാർക്കിംഗ് ഗൈഡൻസ് സിസ്റ്റം ( പി ജി എസ് ) എന്നിവ ചേരുന്നതാണ് ഫാസ്റ്റാഗ് ആന്റ് സ്മാർട്ട് സംവിധാനം.
സ്മാർട്ട് പാർക്കിംഗ് സംവിധാനത്തിൽ നാവിഗേഷൻ സൗകര്യങ്ങളും പാർക്കിംഗ് സ്ലോട്ട് മുൻ കൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യവും ഉണ്ടാവും. സിയാൽ മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് യാത്രക്കാർക്ക് പാക്കിംഗ് സ്ലോട്ട് ബുക്ക് ചെയ്യാൻ കഴിയുക.












Click it and Unblock the Notifications