തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വളർത്തു നായക്ക് കൂടുതൽ ഭക്ഷണം കൊടുത്തു... അച്ഛന് ഇഷ്ടപെട്ടില്ല, വഴക്കായി, ഒടുവിൽ മകൻ അച്ഛനെ കുത്തികൊന്നു, ആറ്റിങ്ങലിൽ സംഭവിച്ചത്...

  • By Desk
Google Oneindia Malayalam News

ആറ്റിങ്ങൽ: അവനവഞ്ചേരിയിൽ മകന്റെ കുത്തേറ്റ് ഗൃഹനാഥൻ കൊല്ലപ്പെട്ടത് പട്ടിയുടെ ഭക്ഷണത്തെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്നെന്ന് പൊലീസ്. കൈപ്പറ്റി മുക്ക് പുന്നയ്ക്കവിളാകം വീട്ടിൽ ശശിധരൻനായർ (55) കുത്തേറ്റ് മരിച്ച കേസിൽ പൊലീസ് കസ്റ്റഡിയിലായ മകൻ ശരത്തിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ കാരണം വെളിപ്പെട്ടത്. ആട്ടോ ഡ്രൈവറായ ശരത്തും ശശിധരൻനായരും തമ്മിൽ രാത്രിയിൽ വീട്ടിലെ വളർത്തുനായയ്ക്ക് തീറ്റികൊടുത്തതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായി.

<strong>മത-ആചാരങ്ങളിൽ കോടതി കൈകടത്താത്തതാണ് നല്ലതെന്ന് ഹൈക്കോടതി; നിരവധി ഭക്തർ കാത്തിരിക്കുന്ന ചടങ്ങ്...</strong>മത-ആചാരങ്ങളിൽ കോടതി കൈകടത്താത്തതാണ് നല്ലതെന്ന് ഹൈക്കോടതി; നിരവധി ഭക്തർ കാത്തിരിക്കുന്ന ചടങ്ങ്...

നായയ്ക്ക് ശരത് നൽകിയ തീറ്റ കുറവാണെന്ന് ആരോപിച്ച് ബഹളം കൂട്ടിയ ശശിധരൻനായർ വീണ്ടും നായയ്ക്ക് തീറ്റകൊടുത്തു. ഇത് ഇഷ്ടപ്പെടാതിരുന്ന ശരത് തീറ്റ തട്ടിക്കളഞ്ഞു. ഇതേച്ചൊല്ലി ഇരുവരും തമ്മിലുണ്ടായ തർക്കത്തിനിടെ ശശിധരൻ നായർ ചുറ്റിക ഉപയോഗിച്ച് ശരത്തിന്റെ തലയിൽ അടിച്ചു. അടിയേറ്റ് തലപൊട്ടിയ ശരത് ആ ദേഷ്യത്തിൽ കത്രിക ഉപയോഗിച്ച് ശശിധരൻനായരെ കുത്തി. നാലുകുത്തുകളേറ്റ ശശിധരൻനായരെ ശരതും മാതാവ് രാധാമണിയും ചേർന്ന് ആറ്റിങ്ങൽ വലിയകുന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ആശുപത്രി അധികൃതർ അറിയിച്ചതനുസരിച്ച് പൊലീസെത്തി ശരത്തിനെ കസ്റ്റഡിയിലെടുത്തു.

Murder

ശശിധരൻനായരുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോക്സോ കേസിൽ റിമാന്റിലായിരുന്ന ശശിധരൻനായർ അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. ശരത്തിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ചുറ്റികയ്ക്ക് തലയ്ക്ക് അടിയേറ്റ ഇയാളെ പിന്നീട് പൊലീസ് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ ലഭ്യമാക്കി. അറസ്റ്റ് രേഖപ്പെടുത്തിയശേഷം ശരത്തിനെ കോടതിയിൽ ഹാജരാക്കും.

Thiruvananthapuram
English summary
Father murder by son at Attingal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X