കുടുംബ വഴക്ക്, വെള്ളനാട് മദ്യ ലഹരിയിലായ മകൻ പിതാവിന്റെ തലക്കടിച്ച് കൊന്നു, മകൻ അറസ്റ്റിൽ!
വെള്ളനാട്: മദ്യലഹരിയിലായിരുന്ന മകന്റെ മർദ്ദനമേറ്റ് അച്ഛൻ മരിച്ച സംഭവത്തിൽ മകൻ വെള്ളനാട് കുളക്കോട് കിഴക്കുംകര വീട്ടിൽ മകൻ സജീവ് അറസ്റ്റിൽ. ഞായറാഴ്ചയാണ് സജീവിന്റെ മർദ്ദനമേറ്റ് പിതാവ് സദാശിവൻ (62) മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ വീട്ടിൽ മദ്യപിച്ചെത്തിയ സജീവ് പിതാവുമായി വഴക്കിട്ടു.
കൈയേറ്റമായപ്പോൾ സജീവിന്റെ ഭാര്യ ഇരുവരെയും പിടിച്ചുമാറ്റി. ഇതിനിടെ സജീവ് വീട്ടിലുണ്ടായിരുന്ന കമ്പിയെടുത്ത് പിതാവിന്റെ തലയ്ക്കടിയ്ക്കുകയായിരുന്നുവെന്ന് സജീവ് ആര്യനാട് പൊലീസിൽ മൊഴി നൽകി. തലയ്ക്ക് ഗുരുതര പരിക്കേറ്റ സദാശിവനെ വെള്ളനാട് ആശുപത്രിയിലെത്തിച്ചു. മെഡിക്കൽ കോളേജിൽ കൊണ്ടുപോകാൻ ആശുപത്രി അധികൃതർ നിർദ്ദേശിച്ചെങ്കിലും മകൻ തിരികെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു.

ഞായറാഴ്ച സദാശിവന് വീട്ടിൽവച്ച് ശാരീരിക അസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ആര്യനാട് സി.ഐ ബി. അനിൽകുമാർ, എസ്.ഐ എസ്.വി. അജീഷ് എന്നിരടങ്ങുന്ന പൊലീസ് സംഘം സജീവിനെ കസ്റ്റഡിയിലെടുത്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ സജീവ് കുറ്റസമ്മതം നടത്തുകയായിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. തലയ്ക്കേറ്റ മുറിവാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു. സദാശിവന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്കരിച്ചു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications