തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരുവനന്തപുരത്ത് നൂലുകെട്ട് ദിനത്തില്‍ പെണ്‍കുഞ്ഞിനെ അച്ഛന്‍ പുഴയില്‍ എറിഞ്ഞ് കൊന്നു, അറസ്റ്റ്

Google Oneindia Malayalam News

തിരുവനന്തപുരം: 40 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ അച്ഛന്‍ പുഴയില്‍ എറിഞ്ഞ് കൊലപ്പെടുത്തി. തിരുവനന്തപുരം തിരുവല്ലം സ്വദേശിയായ ഉണ്ണിക്കൃഷ്ണനാണ് നാടിനെ നടുക്കിയ ക്രൂരതയ്ക്ക് പിന്നില്‍. കാര്‍ഡ് ബോര്‍ഡ് ബോക്‌സില്‍ ഒളിപ്പിച്ച് കൊണ്ടുവന്ന് പുഴയില്‍ എറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പൊലീസ് പുഴയില്‍ നടത്തിയ തിരച്ചിലിനൊടുവില്‍ ഇന്ന് രാവിലെയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തത്. സംഭവത്തില്‍ പൊലീസ് പറയുന്നത് ഇങ്ങനെ..

സ്ത്രീയുമായി ബന്ധം

സ്ത്രീയുമായി ബന്ധം

സംഭവത്തില്‍ ഇപ്പോള്‍ അറസ്റ്റിലായ ഉണ്ണിക്കൃഷ്ണന് ഒരു സ്ത്രീയുമായി അടുപ്പമുണ്ടായിരുന്നു. വിവാഹ വാഗ്ദാനത്തില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്ന് ഇവര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ പൊലീസ് ഇടപെട്ടു. ഈ സ്ത്രീയെ വിവാഹം കഴിക്കാമെന്ന് സമ്മതിച്ചതോടെ ഉണ്ണിക്കൃഷ്ണനെതിരായ പരാതി ഇവര്‍ പിന്‍വലിച്ചു.

 നൂല് കെട്ട് ദിനം

നൂല് കെട്ട് ദിനം

വിവാഹത്തിന് ശേഷം ഇവര്‍ നെടുമങ്ങാട്ടെ ഒരു വീട്ടില്‍ താമസിച്ച് വരികയായിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇവര്‍ക്ക് പെണ്‍കുഞ്ഞ് ജനിച്ചത്. ഇന്നലെയായിരുന്നു കുഞ്ഞിന്റെ നൂല് കെട്ട് ചടങ്ങ്. ചടങ്ങിന് ശേഷം കുഞ്ഞിനെ സ്വന്തം അമ്മയെ കാണിക്കണമെന്ന് പറഞ്ഞ് ഉണ്ണിക്കൃഷ്ണന്‍ കൊണ്ടു പോകുകയായിരുന്നു.

Recommended Video

cmsvideo
Serum Institute Of India Starts Developing Codagenix's Nasal Vaccine | Oneindai Malayalam
പൊലീസില്‍ പരാതി

പൊലീസില്‍ പരാതി

എന്നാല്‍ കുഞ്ഞിനെയും ഇയാളെയും കാണാതായതിനെ തുടര്‍ന്ന് സ്ത്രീ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇന്ന് പുലര്‍ച്ച് 2.20ന് കുഞ്ഞിന്റെ മൃതദേഹം പുഴയില്‍ നിന്നും കണ്ടെത്തിയത്. തിരുവല്ലം പൊലീസാണ് ഉണ്ണിക്കൃഷ്ണനെ കസ്റ്റഡിയില്‍ എടുത്തത്. സാക്ഷി മൊഴികളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ പുഴയില്‍ നിന്ന് കണ്ടെത്തിയത്.

ലൈഫ് മിഷനിലെ കമ്മീഷന്‍ ഇടപാട് അറിയില്ലെന്ന് ശിവശങ്കര്‍; പറഞ്ഞിട്ടില്ലെന്ന് സ്വപ്‌ന സുരേഷ്ലൈഫ് മിഷനിലെ കമ്മീഷന്‍ ഇടപാട് അറിയില്ലെന്ന് ശിവശങ്കര്‍; പറഞ്ഞിട്ടില്ലെന്ന് സ്വപ്‌ന സുരേഷ്

 മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരും ജോലിയ്ക്ക് ഹാജരാകണം. പരിശോധിക്കാന്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരും ജോലിയ്ക്ക് ഹാജരാകണം. പരിശോധിക്കാന്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ്

 എറണാകുളത്ത് ഏഴ് ആരോഗ്യപ്രവർത്തകർക്ക് കൊവിഡ്: ജില്ലയിൽ 590 പേർക്ക് കൊവിഡ്, 248 പേർക്ക് രോഗമുക്തി!! എറണാകുളത്ത് ഏഴ് ആരോഗ്യപ്രവർത്തകർക്ക് കൊവിഡ്: ജില്ലയിൽ 590 പേർക്ക് കൊവിഡ്, 248 പേർക്ക് രോഗമുക്തി!!

എൻജിനീയറിംഗ് ദുരന്തം വിസ്മയമാവാൻ അധിക നാളുകളില്ല; ഇ ശ്രീധരൻറെ കത്ത് ലഭിച്ചെന്ന് മന്ത്രി ജി സുധാകരൻഎൻജിനീയറിംഗ് ദുരന്തം വിസ്മയമാവാൻ അധിക നാളുകളില്ല; ഇ ശ്രീധരൻറെ കത്ത് ലഭിച്ചെന്ന് മന്ത്രി ജി സുധാകരൻ

Thiruvananthapuram
English summary
Father threw a 40-days-old baby girl into the river and killed in Thiruvanathapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X