Get Updates
Get notified of breaking news, exclusive insights, and must-see stories!

മുക്കുപണ്ടം വച്ച് ലക്ഷങ്ങൾ തട്ടിയ ജീവനക്കാരൻ പിടിയിൽ; നേമത്ത് തട്ടിയെടുത്തത് 18 ലക്ഷം...

നേമം: മുക്കുപണ്ടം വച്ച് 18 ലക്ഷം രൂപ തട്ടിയെടുത്ത സ്വകാര്യ ധനകാര്യസ്ഥാപനത്തിലെ ജീവനക്കാരൻ പിടിയിൽ. ശ്രീകാര്യം വട്ടവിള ശ്രീരംഗം വീട്ടിൽ ജിഷ്ണുവാണ് (29) അറസ്റ്റിലായത്. കാരയ്ക്കാമണ്ഡപം ആയില്യത്ത് ഫിനാൻസിൽ പണയം വയ്ക്കുന്ന സ്വർണാഭരണങ്ങൾ കസ്റ്റമറിന് തിരികെ നൽകാമെന്നു പറഞ്ഞ് ഹെഡ് ഓഫീസിൽ നിന്നു വാങ്ങികൊണ്ട് വന്ന ശേഷം കവറിൽ നിന്നു സ്വർണാഭരണങ്ങൾ മാറ്റുകയും മുക്കുപണ്ടങ്ങൾ പകരം വച്ച് സ്വർണാഭരണങ്ങൾ കെെക്കലാക്കുകയുമായിരുന്നു.

തുടർന്ന് യഥാർത്ഥ സ്വർണം കസ്റ്റമറിന് കൊടുത്ത് പണം കെെക്കലാക്കിയ ശേഷം മുക്കുപണ്ടങ്ങൾ തിരികെ ഹെഡ് ഓഫീസിൽ എത്തിച്ചാണ് തട്ടിപ്പു നടത്തിയത്. കാരയ്ക്കാമണ്ഡപം ബ്രാഞ്ചിന്റെ ചുമതല വിഷ്ണുവിനായിരുന്നു. ഇടപാടുകാരുടെ പരാതിയെത്തുടർന്ന് ഫിനാൻസ് ഉടമ മഹേന്ദ്രനാഥ് പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു.

Jishnu

സിറ്റി പൊലീസ് കമ്മിഷണർ സഞ്ജയ്‌കുമാർ ഗുരുദിന്റെയും ഡി.സി.പി ആർ. ആദിത്യയുടെയും നിർദ്ദേശപ്രകാരം ഫോർട്ട് അസി.കമ്മിഷണർ പ്രതാപൻനായർ, നേമം സി.ഐ. സാജു ജോർജ്ജ് , എസ്.ഐ. എ.പി.അനീഷ് , എ.എസ്.ഐ ജയകുമാർ, സി.പി.ഒ ബിജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+