തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുക്കുപണ്ടം വച്ച് ലക്ഷങ്ങൾ തട്ടിയ ജീവനക്കാരൻ പിടിയിൽ; നേമത്ത് തട്ടിയെടുത്തത് 18 ലക്ഷം...

  • By Desk
Google Oneindia Malayalam News

നേമം: മുക്കുപണ്ടം വച്ച് 18 ലക്ഷം രൂപ തട്ടിയെടുത്ത സ്വകാര്യ ധനകാര്യസ്ഥാപനത്തിലെ ജീവനക്കാരൻ പിടിയിൽ. ശ്രീകാര്യം വട്ടവിള ശ്രീരംഗം വീട്ടിൽ ജിഷ്ണുവാണ് (29) അറസ്റ്റിലായത്. കാരയ്ക്കാമണ്ഡപം ആയില്യത്ത് ഫിനാൻസിൽ പണയം വയ്ക്കുന്ന സ്വർണാഭരണങ്ങൾ കസ്റ്റമറിന് തിരികെ നൽകാമെന്നു പറഞ്ഞ് ഹെഡ് ഓഫീസിൽ നിന്നു വാങ്ങികൊണ്ട് വന്ന ശേഷം കവറിൽ നിന്നു സ്വർണാഭരണങ്ങൾ മാറ്റുകയും മുക്കുപണ്ടങ്ങൾ പകരം വച്ച് സ്വർണാഭരണങ്ങൾ കെെക്കലാക്കുകയുമായിരുന്നു.

<strong>സൈന്യത്തിന്റെ പിന്തുണയോടെ വെനസ്വേലയില്‍ പട്ടാള അട്ടിമറി നടത്താന്‍ ജുവാന്‍ ഗെയ്‌ദോ</strong>സൈന്യത്തിന്റെ പിന്തുണയോടെ വെനസ്വേലയില്‍ പട്ടാള അട്ടിമറി നടത്താന്‍ ജുവാന്‍ ഗെയ്‌ദോ

തുടർന്ന് യഥാർത്ഥ സ്വർണം കസ്റ്റമറിന് കൊടുത്ത് പണം കെെക്കലാക്കിയ ശേഷം മുക്കുപണ്ടങ്ങൾ തിരികെ ഹെഡ് ഓഫീസിൽ എത്തിച്ചാണ് തട്ടിപ്പു നടത്തിയത്. കാരയ്ക്കാമണ്ഡപം ബ്രാഞ്ചിന്റെ ചുമതല വിഷ്ണുവിനായിരുന്നു. ഇടപാടുകാരുടെ പരാതിയെത്തുടർന്ന് ഫിനാൻസ് ഉടമ മഹേന്ദ്രനാഥ് പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു.

Jishnu

സിറ്റി പൊലീസ് കമ്മിഷണർ സഞ്ജയ്‌കുമാർ ഗുരുദിന്റെയും ഡി.സി.പി ആർ. ആദിത്യയുടെയും നിർദ്ദേശപ്രകാരം ഫോർട്ട് അസി.കമ്മിഷണർ പ്രതാപൻനായർ, നേമം സി.ഐ. സാജു ജോർജ്ജ് , എസ്.ഐ. എ.പി.അനീഷ് , എ.എസ്.ഐ ജയകുമാർ, സി.പി.ഒ ബിജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

Thiruvananthapuram
English summary
Financial institution's employee arrested for cheating case in Nemam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X