തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരുവനന്തപുരത്ത് വൻ തീപ്പിടുത്തം; ഫാമിലി പ്ലാസ്റ്റികിന്റെ​ ഗോഡൗണിലാണ് തീപ്പിടിച്ചത്...

Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരത്ത് വൻ തീപ്പിടുത്തം. മണ്‍വിളയിലെ പ്ലാസ്റ്റിക് നിര്‍മ്മാണ ഗോഡൗണിനാണ്തീപിടിച്ചത്. ഫാമിലി പ്ലാസ്റ്റിക്കിന്റെ ഗോഡൗണാണ് കത്തിയത്. ആളപായമുള്ളതായി റിപ്പോർട്ടില്ല.

<strong>മാധ്യമപ്രവര്‍ത്തകയുടെ ആരോപണം പദവിക്ക് ക്ഷതമേല്‍പ്പിച്ചു: മീടൂവില്‍ പ്രിയ രമണിക്കെതിരെ എംജെ അക്ബര്‍</strong>മാധ്യമപ്രവര്‍ത്തകയുടെ ആരോപണം പദവിക്ക് ക്ഷതമേല്‍പ്പിച്ചു: മീടൂവില്‍ പ്രിയ രമണിക്കെതിരെ എംജെ അക്ബര്‍

തീപ്പിടുത്തത്തെ തുടർന്ന് പ്രദേശത്തു നിന്ന് ആളുകളെ ഒഴിപ്പിക്കുന്നുണ്ട്. ഫാക്ടറിക്കുള്ളിൽ വലിയ ശബ്​ദത്തോടെ പൊട്ടിത്തെറികൾ നടക്കുകയാണ്. ഷോർട്ട്​ സർക്യൂട്ടാണ്​ തീ പിടുത്തത്തിന്​ കാരണമെന്നാണ്​ പ്രാഥമിക നിഗമനം. അഗ്​നിശമന സേന സ്​ഥലത്തെത്തി തീയണക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്​.

Fire

കെട്ടിടത്തിനുള്ളില്‍ ഗ്യാസ് സിലിണ്ടറുകള്‍ അടക്കമുള്ളവ ഉള്ളതിനാല്‍ പ്രദേശത്തേയ്ക്ക് പോലീസ് ആളുകളെ കടത്തിവിടുന്നില്ല. ഈ ഭാഗത്തേക്കുള്ള വാഹനഗതാഗതം തടഞ്ഞിരിക്കുകയാണ്. ഏതാനും ദിവസം മുന്‍പും ഈ സ്ഥാപനത്തില്‍ തീപിടിത്തമുണ്ടായിരുന്നു. അനിയന്ത്രിതമായി തീ പടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഫയര്‍ഫോഴ്‌സിന്റെ നിരവധി യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

കെട്ടിടത്തിന്റെ നാലാം നിലയിൽ നിർമാണം നടക്കുന്ന സ്ഥലത്താണ് തീ ആളിപ്പടർന്നത്. വിഷപ്പുക ശ്വസിച്ച് രണ്ടു പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി. മന്ത്രി കടകംപള്ളി സുരേന്ദ്രനും മേയറും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ജില്ലയിലെ അഗ്​നിശമന യൂനിറ്റുകളില്‍നിന്നെത്തിയ നിരവധി ഫയര്‍ എന്‍ജിനുകള്‍ മണിക്കൂറുകള്‍ ശ്രമിച്ചിട്ടും തീയണയ്ക്കാനായില്ല. ഇടക്കിടെ വന്‍ ശബ്​ദത്തോടെ പൊട്ടിത്തെറിയുണ്ടാകുന്നതിനാല്‍ തീ അണയ്​ക്കുന്നത് ദുഷ്കരമായി മാറി.

സമീപ ജില്ലകളില്‍ നിന്നുള്ള യൂണിറ്റുകളടക്കം മുപ്പതോളം അഗ്നിശമന സേനാ വിഭാഗങ്ങള്‍ സ്ഥലത്തെത്തി. രാത്രി ഒമ്പതിന്​ ശേഷം എയര്‍പോര്‍ട്ടില്‍ നിന്നുള്ള പാന്തര്‍ എന്ന വലിയ ഫയര്‍എൻജിന്‍ ഇവിടെ എത്തി. അര കിലോമീറ്റര്‍ അകലെ നിന്ന് പോലും തീ അണയ്ക്കാന്‍ കഴിയുന്ന വാഹനമാണ് ഇത്. രാത്രി ഷിഫ്റ്റിലേക്ക്​ 120 ഓളം തൊഴിലാളികള്‍ വന്നിരു​െന്നന്നും ഗോഡൗണില്‍ തീപിടിച്ച ഉടനെ അവര്‍ സുരക്ഷിത സ്ഥലത്തേക്ക് മാറിയെന്നുമാണ് ജീവനക്കാരും നാട്ടുകാരും പറയുന്നത്.

Thiruvananthapuram
English summary
Fire at plastic factory at Thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X