തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പൊന്മുടിയില്‍ വന്‍ തീപ്പിടിത്തം

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായ പൊന്മുടിയില്‍ വന്‍ അഗ്നി ബാധ. ഒരേക്കറോളം സ്ഥലത്തെ പുല്ലിനാണ് തീ പിടിച്ചത്. ഉടന്‍ തീ അണക്കാനായതുകൊണ്ട് വന്‍ ദുരന്തം ഒഴിവായി.

ജനുവരി 19 ന് ശനിയാഴ്ച ഉച്ചയോടെയാണ് പൊന്മുടിയിലെ അപ്പര്‍ വയര്‍ലെസ് സ്റ്റേഷന് സമീപം തീപ പടര്‍ന്ന് പിടിച്ചത്. ഇവിടെ ഉണ്ടായിരുന്ന സഞ്ചാരികളുടെ കയ്യിലെ സിഗററ്റില്‍ നിന്നാണ് തീ പിടിച്ചതെന്നാണ് കരുതുന്നത്. ആറ് പേരുള്ള സംഘമാണ് ഇവിടെ ഉണ്ടായിരുന്നത്. ഇവരെ വനം വകുപ്പ് ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ എടുത്തു.

Ponmudi

നല്ല കാറ്റുള്ള പ്രദേശമായതിനാല്‍ തീ ആളിപ്പടരുകയായിരുന്നുവത്രെ.ഇതോടെ മലമുകളില്‍ ഉണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതിനിടെ ഉന്തിലും തള്ളിലും പെട്ട് കുറേ പേര്‍ നിലത്ത് വീണു. ചിലര്‍ക്ക് പരിക്കേറ്റിട്ടും ഉണ്ട്.

സംഭവ സ്ഥലത്തുണ്ടായിരുന്ന ഒരു സംഘം ചെറുപ്പക്കാരാണ് ആദ്യം രക്ഷാ പ്രവര്‍ത്തനം തുടങ്ങിയത്. അല്‍പ നേരം കഴിഞ്ഞപ്പോഴേക്കും വനം വകുപ്പ് ജീവനക്കാരും പോലീസുകാരം വന സംരക്ഷണ സമിതി പ്രവര്‍ത്തകരും എത്തി. വയര്‍ലെസ് സ്റ്റേഷനിലെ വാട്ടര്‍ ടാങ്കില്‍ വെള്ളം ഉണ്ടായിരുന്നത് രക്ഷാ പ്രവര്‍ത്തനം എളുപ്പമാക്കി. തീ ഏതാണ്ട് അണച്ച് കഴിഞ്ഞപ്പോഴാണ് അഗ്നിശമന സേന സ്ഥലത്തെത്തിയത്.

ദിവസവും ഒരുപാട് സഞ്ചാരികള്‍ എത്തുന്ന സ്ഥലമാണ് പൊന്‍മുടി. പൊന്മുടിയിലെ തണുപ്പം കോട മഞ്ഞും ദൂരക്കാഴ്ചകളും പ്രസിദ്ധമാണ്.

Thiruvananthapuram
English summary
Fire at Ponmudi destroyed one acre grass land
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X