Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരം ചാല മാർക്കറ്റിൽ തീപിടിത്തം, പത്മനാഭ തീയറ്ററിന് സമീപം, ആളപായമില്ല

തിരുവനന്തപുരം: തിരുവനന്തപുരം ചാല മാർക്കറ്റിൽ തീപിടിത്തം. കളിപ്പാട്ടങ്ങൾ ഹോൾസെയിലായി വിൽക്കുന്ന ശ്രീ മഹാദേവ ടോയ്സ് സെൻറർ എന്ന സ്ഥാപനത്തിലാണ് വൈകീട്ടോടെ തീപിടിത്തമുണ്ടായത്. ആളപായമില്ല. ഫയർ ഫോഴ്സിന്റെ നാല് യൂണിറ്റ് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

Recommended Video

cmsvideo
    തിരുവനന്തപുരം ചാല മാര്‍ക്കറ്റില്‍ വന്‍ തീപ്പിടിത്തം....ദൃശ്യങ്ങൾ

    തിരുവനന്തപുരം ചാല കമ്പോളത്തില്‍ തീപിടുത്തം, ചിത്രങ്ങള്‍

    കെഎസ്ഇബി യും സ്ഥലത്തെത്തി വൈദ്യുതിബന്ധം വിച്ഛേദിക്കാനുള്ള നടപടികൾ തുടങ്ങി. പത്മനാഭ തീയറ്ററിന് സമീപമാണ് തീ പിടിച്ചത്. തീപിടിച്ച കടയുടെ തൊട്ടുതാഴെ തുണിക്കടയാണ്. അടുത്തടുത്തായി കടകൾ ഉള്ളതിനാൽ തീ അവിടങ്ങളിലേക്ക് പടരാതിരിക്കാനുള്ള ശ്രമം നടത്തുകയാണ് ഫയർ ഫോഴ്സ്. വിവരമറിഞ്ഞ് മേയർ ആര്യാ രാജേന്ദ്രൻ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

    tvm

    പോലീസ്- ഫയർഫോഴ്സ് ഉദ്യോഗസ്ഥരുമായി മേയർ സംസാരിച്ചു. തീയണക്കാൻ ഫയർ ഫോഴ്സ് ശ്രമം തുടരുകയാണ്. ലോക്ക്ഡൗൺ ആയതിനാൽ കട അടഞ്ഞുകിടക്കുകയായിരുന്നു. അതുകൊണ്ട് വലിയ അത്യാഹിതമാണ് ഒഴിവായത്. അടുത്തടുത്ത് കടകൾ ഉള്ളതിനാൽ അപകട സാധ്യതയുണ്ടെന്നാണ് ഫയർ ഫോഴ്സ് പറയുന്നത്. കളിപ്പാട്ടം സൂക്ഷിച്ചുവച്ചിരുന്ന ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. കെട്ടിടം അനധികൃതമായി പണിതതാണോയെന്ന് അന്വേഷിക്കുമെന്ന് പറഞ്ഞു. രാജസ്ഥാൻ സ്വദേശികളുടെതാണ് കടയെന്നാണ് പ്രാഥമിക വിവരം.

    സൂപ്പര്‍ ലുക്കില്‍ തിളങ്ങി ഷാരൂഖിന്റെ മകള്‍ സുഹാന; ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+