തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊട്ടാരക്കര മാർക്കറ്റിൽ വൻ തീപിടിത്തം: പത്തിലധികം കടകള്‍ പൂര്‍ണമായി കത്തി നശിച്ചു!

  • By Desk
Google Oneindia Malayalam News

കൊട്ടരക്കര: കൊട്ടാരക്കര മാർക്കറ്റിലുണ്ടായ വൻ തീപിടിത്തത്തിൽ 20 കടകൾ പൂർണമായും പത്തിലധികം കടകൾ ഭാഗികമായും കത്തിനശിച്ചു. ഇന്ന് പുലർച്ചെ മൂന്നോടെയായിരുന്നു തീപിടിത്തമുണ്ടായത്. മുഹമ്മദ് ഷെഫീക്കിന്റെ ഉടമസ്ഥതയിലുള്ള തുണിക്കടയിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം.ഒരു വർഷം മുമ്പ് വയറിംഗ് സാമഗ്രികൾ നവീകരിച്ചതിനാൽ ഷോർട്ട് സർക്യൂട്ടിന് സാദ്ധ്യതയില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. കത്തിച്ചതാണെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം. മൂന്ന് വർഷത്തിനിടെ ഇത് മൂന്നാം തവണയാണ് തീപിടിത്തം ഉണ്ടാകുന്നത്.

റെഫീക്കിന്റെ തുണിക്കട, ഹാഷിം, ഷാജഹാൻ എന്നിവരുടെ പാത്രക്കടകൾ, നൗഷാദിന്റെ വെറ്റിലക്കട, ഷക്കീറിന്റെ പച്ചക്കറി കട, വാഹിദിന്റെ നാരങ്ങാക്കട, അബ്ദുൾ ഷെഫീക്കിന്റെ പച്ചക്കറി കട, സനലിന്റെ പച്ചക്കറി കട, നൗഷദ്, മുരുകൻ എന്നിവരുടെ നാരങ്ങാക്കട, അനീഷിന്റെ തുണിക്കട, സുശീലയുടെ ഉണക്കമീൻകട, രാധാകൃഷ്ണന്റെ മൺപാത്രക്കട, സലാമിന്റെ പാത്രക്കട, ഇർഷാദിന്റെ പലവ്യഞ്ജനക്കട, കരീമിന്റെ ഉണക്കമീൻ കട എന്നിവയാണ് പൂർണമായും കത്തിനശിച്ചത്. ഒരു കോടിയിലധികം രൂപയുടെ നഷ്ടം ഉണ്ടായതായാണ് പ്രാഥമിക വിവരം.

kottarakkarafire-1


കൊട്ടാരക്കര നഗരസഭയുടെ വകയിലുള്ള ചന്തയിലെ കോൺക്രീറ്റ് കെട്ടിടത്തിനുള്ളിലെ കടമുറികളാണ് കത്തിയത്. ഓട്ടോ തൊഴിലാളികളാണ് തീയും പുകയും ഉയരുന്നത് കണ്ടത്. ഇവർ പൊലീസിൽ വിവരം അറിയിച്ചു. കൊട്ടാരക്കര, കുണ്ടറ എന്നിവിടങ്ങളിൽ നിന്ന് മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ദ്ധർ എന്നിവർ തെളിവെടുത്തു. ചന്തയ്ക്ക് ചുറ്റുമുള്ള സി.സി ടി.വി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. കൊട്ടാരക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Thiruvananthapuram
English summary
fire errupted in kottarakkara market
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X