തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വെള്ളാണിക്കൽ പാറമുകളിൽ വൻ തീ പിടിത്തം: നാട്ടുകാര്‍ ഫയര്‍ഫോഴ്സിനെ വിവരമറിയിച്ചെന്ന്!!

  • By Desk
Google Oneindia Malayalam News

വെഞ്ഞാറമൂട്: ടൂറിസ്റ്റ് കേന്ദ്രമായ വെള്ളാണിക്കൽ പാറമുകളിൽ വൻ തീപിടിത്തം. ഫയർഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കിയതിനാൽ വൻ ദുരന്തം ഒഴിവായി. ഇന്നലെ വൈകുന്നേരം 2 മണിയോടെയായിരുന്നു ഇവിടെ തീ പിടിത്തമുണ്ടായത്. രണ്ടാഴ്ചയ്ക്കിടയിൽ ഇത് നാലാം തവണയാണ് ഇവിടെ തീപിടിത്തം ഉണ്ടാകുന്നത്. തീ പടർന്നത്. ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വെഞ്ഞാറമൂട് ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.

തീ പുർണ്ണമായും കെടുത്താൻ നാല് മണിക്കൂറോളം വേണ്ടിവന്നു., വെള്ളം ഒഴിച്ചും, വാഹനം എത്താൻ സൗകര്യമില്ലാത്ത ഇടങ്ങളിൽ അടിച്ചുമാണ് തീ പൂർണ്ണമായും കെടുത്തിയത്.അടിയ്ക്കടി ഇവിടെ തീപിടിത്തം ഉണ്ടാകുന്നതിൽ നാട്ട്കാർ ഭീതിയിലുമാണ്.ഇവിടെ തമ്പടിക്കുന്ന സാമൂഹ്യ വിരുദ്ധരാണ് തീ ഇടുന്നത് എന്നാണ് നാട്ട്കാർ പറയുന്നത് .മാണിക്കൽ, പോത്തൻകോട്, മുദാക്കൽ പഞ്ചായത്ത്കളുടെ അതിർത്തിയിലാണ് വെള്ളാണിക്കൽ പാറ മുകൾ.

fire-1548324

വെഞ്ഞാറമൂട് ഫയർഫോഴ്സ് യൂണിറ്റിലെ അസി. സ്റ്റേഷൻ ഓഫീസർ സി. അനിൽകുമാർ, ലീഡിംഗ്ഫയർമാൻ രാജേന്ദ്രൻ നായർ, ഡ്രൈവർ ശിവകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തീ കെടുത്തുന്നതിന് നേതൃത്വം നൽകിയത്. അടിയന്തരമായി ഇവിടെ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്ന ആവശ്യത്തിലാണ് നാട്ടുകാർ.

Thiruvananthapuram
English summary
fire errupted in vellanikkal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X