തിരുവനന്തപുരത്ത് എസ്പി ഫോര്‍ട്ട് ആശുപത്രിയില്‍ തീപിടുത്തം, രോഗികളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്ത് എസ്പി ഫോര്‍ട്ട് ആശുപത്രിയില്‍ തീപിടുത്തം. ആശുപത്രി കാന്റീനില്‍ നിന്നാണ് തീ പടര്‍ന്നത്. രാവിലെ 9 മണിയോടെ ആണ് അപകടം ഉണ്ടായത്. ആളപായമില്ല. കാന്റീന് സമീപത്തുളള മുറികളിലെ രോഗികളെ സുരക്ഷിതരായി മാറ്റി. 11 രോഗികളെ എസ്പി വെസ്റ്റ്‌ഫോര്‍ട്ട് ആശുപത്രിയിലേക്കാണ് മാറ്റിയത്. നിയുക്ത മന്ത്രി ആന്റണി രാജു സ്ഥലത്ത് എത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. കാര്യങ്ങള്‍ നിയന്ത്രണത്തിലാണ് എന്ന് ആന്റണി രാജു പ്രതികരിച്ചു
Recommended Video
മുംബൈയില്‍ ബാര്‍ഗിലെ ജീവനക്കാരെ രക്ഷിക്കാനുള്ള നാവിക സേനയുടെ ശ്രമം: ചിത്രങ്ങള്‍

ആശുപത്രിക്ക് ഉള്ളിലേക്ക് തീ പടര്‍ന്നിരുന്നില്ല. എന്നാല്‍ കനത്ത പുക ആശുപത്രിക്കുള്ളിലേക്ക് പടര്‍ന്നു. ഇതോടെ രോഗികള്‍ പരിഭ്രാന്തരായി. ആശുപത്രിയിലെ ഐസിയു വിഭാഗത്തില്‍ 22 രോഗികള്‍ ആണ് ഉണ്ടായിരുന്നത്. തീ പിടിച്ച ഉടനെ തന്നെ അണയ്ക്കാന്‍ സാധിച്ചത് കൊണ്ട് വലിയ അപകടം ഒഴിവായി.
തീപിടുത്തമുണ്ടായതിന് പിന്നാലെ പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്ത് എത്തി. ഉടനെ തന്നെ തീ അണച്ചു. കൊവിഡ് രോഗികള്‍ അടക്കം ഈ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകട കാരണം എന്നാണ് സൂചന. മറ്റ് ആശുപത്രികളിലേക്ക് മാറ്റിയ രോഗികളില്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാത്തവരെ ആശുപത്രി വൃത്തിയാക്കിയതിന് ശേഷം തിരികെ എത്തിക്കും. തീ പിടുത്തത്തില്‍ കാന്റീന്‍ പൂര്‍ണമായും കത്തി നശിച്ചിട്ടുണ്ട്.
സാരിയില്‍ അതീവ സുന്ദരിയായി ഐശ്വര്യ മേനോന്‍. വൈറലായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications