തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മീൻ വാങ്ങിക്കാൻ ഇറങ്ങി, നോക്കി നിൽക്കേ കാർ വെള്ളായണി കായലിൽ മുങ്ങിത്താണു, സംഭവിച്ചത്

Google Oneindia Malayalam News

കോവളം: മീന്‍ വാങ്ങിക്കാന്‍ പോയ കൂട്ടത്തില്‍ കാര്‍ വെള്ളത്തില്‍ പോയതിന്റെ ഞെട്ടലില്‍ ഇരിക്കുകയാണ് കൊച്ചുതുറ സ്വദേശി രാജേന്ദ്രന്‍. മീന്‍ കഴിക്കാന്‍ തോന്നിയതിന് ഇത്രയും വലിയ വില കൊടുക്കേണ്ടി വരുമെന്ന് രാജേന്ദ്രന്‍ സ്വപ്‌നത്തില്‍ പോലും വിചാരിച്ചിട്ടില്ലായിരുന്നു. സംഭവം ഇങ്ങനെ.. സ്വന്തം കാറെടുത്ത് തനിച്ച് പുറത്ത് പോയ രാജേന്ദ്രന്‍ വീട്ടിലേക്ക് മടങ്ങുന്ന വഴിക്കാണ് മീന്‍ വാങ്ങണം എന്ന് തീരുമാനിച്ചത്.

റോഡരികിലുളള ഒരു മീന്‍ കട കണ്ടപ്പോള്‍ കാര്‍ നിര്‍ത്തി. പുറത്തേക്കിറങ്ങി മീന്‍ കടയ്ക്ക് അടുത്തേക്ക് നടക്കവേ വെറുതേ ഒന്ന് തിരിഞ്ഞ് നോക്കിയപ്പോള്‍ രാജേന്ദ്രന്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. കാറതാ വെളളായണി കായലിലേക്ക് പതുക്കെ ഉരുണ്ട് നീങ്ങിക്കൊണ്ടിരിക്കുന്നു. അപകടം മണത്ത രാജേന്ദ്രന്‍ കാറിന് നേര്‍ക്ക് കുതിച്ചു.

car

കാറില്‍ കയറി ബ്രേക്ക് ഇടാനുളള ശ്രമം ആയിരുന്നു രാജേന്ദ്രന്‍ നടത്തിയത്. ഇതെല്ലാം കണ്ട് അന്തം വിട്ട് നിന്ന മീന്‍ കടക്കാരും നാട്ടുകാരും രാജേന്ദ്രനോട് കാറില്‍ കയറല്ലേ എന്ന് വിളിച്ച് പറയുന്നുണ്ടായിരുന്നു. അതിനിടെ കാറിന്റെ വേഗവും കൂടി. രാജേന്ദ്രന് കാറില്‍ കയറാനോ വാഹനം പിടിച്ച് നിര്‍ത്താനോ സാധിച്ചില്ല. ഫലം, വെള്ളായണി കായലിലേക്ക് രാജേന്ദ്രന്‍ നോക്കി നില്‍ക്കേ കാര്‍ മുങ്ങിത്താണു.

കാറില്‍ മറ്റാരും ഇല്ലാതിരുന്നത് കൊണ്ട് വലിയ ദുരന്തം ഒഴിവായി. വെള്ളായണി കായലിന്റെ കക്കാമൂല-കാര്‍ഷിക കോളേജ് ബണ്ട് റോഡിലാണ് സംഭവം നടന്നത്. തുടര്‍ന്ന് രാജേന്ദ്രന്‍ വിഴിഞ്ഞം ഫയര്‍ഫോഴ്‌സിനെ വിളിച്ച് സഹായം തേടി. ഫയര്‍ഫോഴ്‌സ് എത്തി കായലില്‍ മുങ്ങിത്താണ കാറിനെ പൊക്കിയെടുത്തു. രണ്ട് മണിക്കൂര്‍ നേരം നീണ്ട പരിശ്രമത്തിന് ഒടുവിലാണ് കാര്‍ ഉയര്‍ത്താനായത്. ഹാന്‍ഡ് ബ്രേക്ക് ഇടാത്തതാണ് കാര്‍ താനേ ഉരുണ്ട് നീങ്ങാന്‍ കാരണമെന്ന് ഫയര്‍ ഫോഴ്‌സ് അധികൃതര്‍ പറഞ്ഞു. എന്നാല്‍ ഹാന്‍ഡ് ബ്രേക്ക് ഇട്ടിരുന്നുവെന്നും ശരിക്ക് വീണുകാണില്ല എന്നും രാജേന്ദ്രന്‍ പറയുന്നു. കാറിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

'യുപിയിലെ കോൺഗ്രസ് പ്രതിനിധികളുടെ എണ്ണം 7ൽ നിന്ന് 6 ആകും', രാഹുലിന് ഉപദേശം നൽകി സന്തോഷ് പണ്ഡിറ്റ്!'യുപിയിലെ കോൺഗ്രസ് പ്രതിനിധികളുടെ എണ്ണം 7ൽ നിന്ന് 6 ആകും', രാഹുലിന് ഉപദേശം നൽകി സന്തോഷ് പണ്ഡിറ്റ്!

കോൺഗ്രസിന് തലവേദനയായി അതിഥി സിംഗ്, റായ്ബറേലി എംഎൽഎക്കെതിരെ പാർട്ടി നടപടി!കോൺഗ്രസിന് തലവേദനയായി അതിഥി സിംഗ്, റായ്ബറേലി എംഎൽഎക്കെതിരെ പാർട്ടി നടപടി!

'അദ്ദേഹം വൈകിട്ട് 5 മണിക്ക് വന്ന് ഈ പോസ്റ്റ് തേച്ചാൽ ഞാൻ ഉത്തരവാദിയായിരിക്കില്ല', കുറിപ്പ്!'അദ്ദേഹം വൈകിട്ട് 5 മണിക്ക് വന്ന് ഈ പോസ്റ്റ് തേച്ചാൽ ഞാൻ ഉത്തരവാദിയായിരിക്കില്ല', കുറിപ്പ്!

Thiruvananthapuram
English summary
FirForce helped to lift Car that was drowned in Vellayani river
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X