വിഴിഞ്ഞത്തേക്ക് ആദ്യ കപ്പൽ ചൈനയിൽ നിന്ന്; ഒക്ടോബർ 4ന് എത്തും;വിശദവിവരം
തിരുവനന്തപുരം: വിഴിഞ്ഞത്ത് ഒക്ടോബർ നാലിന് പുതിയ കപ്പൽ എത്തും. ചൈനയിൽ നിന്നുള്ള കപ്പൽ വൈകീട്ട് 4 മണിയോടെ തീരത്ത് എത്തും. വിഴിഞ്ഞം അന്താരാഷ്ട്ര തുറുമുഖത്തിന്റെ പേരും ലോഗോയും 20 ന് പ്രകാശനം ചെയ്യുമെന്നും ഒക്ടോബറിൽ ഷിപ്പിംഗ് കോൺക്ലേവ് നടത്തുമെന്നും മന്ത്രി അഹമ്മദ് ദേവർകോവിൽ അറിയിച്ചു.
തുറഖമുഖ നിർമാണത്തിന് വേണ്ട ക്രെയിനുകളുമായുള്ള കപ്പലാണ് ചൈനയിൽ നിന്ന് എത്തുന്നത്. മൂന്ന് സെമി ഓട്ടോമാറ്റിക് ക്രെയിനുകളുമായി കപ്പൽ ചൈനയിലെ ഷാങ്ഹായി ഷെന്ഹുവാ തുറഖമുഖത്ത് നിന്നാണ് പുറപ്പെടുന്നത് എന്നാണ് വിവരം.

100 മീറ്റർ ഉയരവും 60 മീറ്റർ കടലിലേക്ക് തള്ളി നിൽക്കുകയും ചെയ്യുന്ന 5600 ടൺ ഭാരവുമുള്ള ഒരു സൂപ്പർ പോസ്റ്റ് പനാമാക്സ് ക്രെയിനും 30 മീറ്റർ ഉയരമുള്ള രണ്ട് ക്രെയിനുകളുമാണ് കപ്പലിൽ എത്തിക്കുന്നത്. കപ്പലിന് നങ്കുരമിടാനുള്ള സംവിധാനങ്ങൾ വിഴിഞ്ഞത്ത് സജ്ജമായിക്കഴിഞ്ഞു.
ബെർത്ത് നിർമാണവും പുലിമുട്ട് നിർമാണവും പൂർത്തിയായിട്ടുണ്ട്. ക്രെയിൻ എത്തിയ ശേഷം ബെർത്ത് ഉറപ്പിക്കും. ഈ ക്രെയിൻ ഉപയോഗിച്ചായിരിക്കും യാർഡിലെത്തുന്ന കപ്പലുകളിൽ നിന്ന് കണ്ടെയ്നറുകൾ ഇറക്കുകയും കയറ്റുകയും ചെയ്യുക. വികസന പദ്ധതിയുടെ ആദ്യ ഘട്ട പൂർത്തീകരണം നടക്കാൻ പോകുന്നത്. ഇത് ആഘോഷമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര- സംസ്ഥാന സർക്കാർ,


Click it and Unblock the Notifications