Get Updates
Get notified of breaking news, exclusive insights, and must-see stories!

നാല് പുരുഷന്മാരും ഒരു സ്ത്രീയും, പുറത്ത് നിന്ന് വന്നവർ, തിരുവനന്തപുരത്ത് 5 പേർക്ക് കൂടി കൊവിഡ്!

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ ഇന്ന് 5 പേർക്ക് കോവിഡ്‌19 സ്ഥിരീകരിച്ചു. രണ്ടു പേർ വിദേശത്തു നിന്നും വന്നതും മൂന്ന് പേർ അന്യസംസ്ഥാനത്തു നിന്നും വന്നതുമാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 4 പേർ പുരുഷന്മാരും ഒരാൾ സ്ത്രീയുമാണ്. രോഗികളുടെ വിവരങ്ങൾ:

അമ്പലമുക്ക് സ്വദേശി 18 വയസ്സുകാരന് കൊവിഡ് സ്ഥിരീകരിച്ചു. ജൂൺ 19 ന് കസാകിസ്താനിൽ നിന്നും എയർ ഇന്ത്യയുടെ AI 1916 നമ്പർ വിമാനത്തിൽ ഡൽഹി വിമാനത്താവളത്തിൽ എത്തി. അവിടെ നിന്നും 7 ദിവസത്തെ സർക്കാർ ക്വാറന്റൈനിൽ ആകിയശേഷം ജൂൺ 28 ന് UK 897 നമ്പർ വിമാനത്തിൽ (സീറ്റ് നം 3C ) തിരുവനന്തപുരത്തെത്തി. അവിടെ നിന്നും രോഗ ലക്ഷണങ്ങൾ ഉള്ളതിനാൽ ജനറൽ ആശുപത്രിയിൽ നിന്നും സ്വാബ് പരിശോധനക്ക് നൽകിയ ശേഷം സർക്കാർ ക്വാറന്റൈനെ സെന്ററിൽ ആക്കിയിരുന്നു. പരിശോധന ഫലം കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നു സിഎഫ്എൽടിസി ഹോമിയോ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി.

covid

കിഴുവില്ലം സ്വദേശി 27 വയസ്സുകാരന് കൊവിഡ് സ്ഥിരീകരിച്ചു. ജൂൺ 18 ന് കുവൈറ്റിൽ നിന്നും ഗോ എയറിന്റെ 7290 നമ്പർ വിമാനത്തിൽ (സീറ്റ് നമ്പർ 21 A ) കൊച്ചിയിലെത്തി . അവിടെ നിന്നും പുനലൂർ സർക്കാർ ക്വാറന്റൈനെ സെന്ററിൽ ആക്കിയിരുന്നു. ഇദ്ദേഹത്തിന്റെ സുഹൃത്തിനു കോവിഡ് പോസിറ്റീവായ സാഹചര്യത്തിൽ സ്വാബ് പരിശോധന നടത്തുകയും കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നു സിഎഫ്എൽടിസി ഹോമിയോ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തു.

വട്ടിയൂർക്കാവ് സ്വദേശി 76 വയസ്സുകാരന് കൊവിഡ് സ്ഥിരീകരിച്ചു. ജൂൺ 27 ന് മുംബൈയിൽ നിന്നും ഇൻഡിഗോയുടെ 6E 957 നമ്പർ വിമാനത്തിൽ തിരുവനന്തപുരത്തെത്തി . രോഗ ലക്ഷണങ്ങൾ ഉള്ളതിനാൽ ജനറൽ ആശുപത്രിയിലേക്കു മാറ്റി. തുടർന്നു അസുഖം കൂടുതലായതിനാൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും യാത്ര മദ്ധ്യേ ഇദ്ദേഹം മരണപ്പെടുകയായിരുന്നു. സ്വാബ് പരിശോധന നടത്തിയതിൽ കോവിഡ് പോസിറ്റീവായി.

ചിറയിൻകീഴ് സ്വദേശി 58 വയസ്സുള്ള സ്ത്രീ. ജൂൺ 22 ന് മുംബൈയിൽ നിന്നും നേത്രാവതി എക്സ്പ്രസ്സ് ട്രെയിനിൽ തിരുവനന്തപുരത്തെത്തി. അവിടെ നിന്നും പ്രത്യേക ടാക്സിയിൽ ഹോം ക്വാറന്റൈനിലാക്കിയിരുന്നു. ഭർത്താവിന് കോവിഡ് പോസിറ്റീവായ സാഹചര്യത്തിൽ സ്വാബ് പരിശോധന നടത്തുകയും കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നു മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തു.

ശാസ്തമംഗലം സ്വദേശിയായ 31 വയസ്സുകാരന് കൊവിഡ് സ്ഥിരീകരിച്ചു. ജൂൺ 23 ന് ഡൽഹിയിൽ നിന്നും എയർ ഇന്ത്യയുടെ 512 നമ്പർ വിമാനത്തിൽ (സീറ്റ് നമ്പർ 7D) തിരുവനന്തപുരത്തെത്തി. അവിടെ നിന്നും സർക്കാർ ക്വാറന്റൈനെ സെന്ററിൽ ആക്കിയിരുന്നു. സ്വാബ് പരിശോധന നടത്തിയതിൽ കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നു സിഎഫ്എൽടിസി ഹോമിയോ ആശുപത്രിയിലേക്കു മാറ്റി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+