തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന: തിരുവനന്തപുരത്ത് അഞ്ച് ഹോട്ടലുകൾ പൂട്ടിച്ചു!

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: നഗരത്തിലെ രാത്രികാല തട്ട് കടകളിലും ഹോട്ടലുകളിലും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തി. നഗരത്തിലെ വഴിയോര തട്ടുകടകളിൽ നിന്നും ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണങ്ങൾ ലഭിക്കുന്നതായി വ്യാപക പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഫുഡ് സേഫ്റ്റി കമ്മീഷണർ രത്തൻ ഖേൽക്കറുടെ നിർദ്ദേശമനുസരിച്ചായിരുന്നു പ്രത്യക ഭക്ഷ്യ സുരക്ഷാ സ്ക്വാഡുകൾ കഴിഞ്ഞ ദിവസം മുതൽ രാത്രികാല മിന്നൽ പരിശേധന നടത്തിയത്.

ശിശുമരണ നിരക്ക് ഏറ്റവും കുറവ് കേരളത്തിൽ; സംസ്ഥാനത്തെ ആരോഗ്യ കേന്ദ്രങ്ങളെല്ലാം മികവിന്റെ കേന്ദ്രങ്ങളായി മാറുന്നുവെന്ന് ആരോഗ്യമന്ത്രി!!ശിശുമരണ നിരക്ക് ഏറ്റവും കുറവ് കേരളത്തിൽ; സംസ്ഥാനത്തെ ആരോഗ്യ കേന്ദ്രങ്ങളെല്ലാം മികവിന്റെ കേന്ദ്രങ്ങളായി മാറുന്നുവെന്ന് ആരോഗ്യമന്ത്രി!!

അട്ടക്കുളങ്ങര,​ തമ്പാനൂർ,​ കഴക്കൂട്ടം,​ കുറവൻകോണം എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് നടന്ന പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാചകം ചെയ്യുന്നതായി കണ്ടെത്തിയ അ‌ഞ്ച് ഹോട്ടലുകൾ അടപ്പിച്ചു. ക്രമക്കേടുകൾ കണ്ടെത്തിയ 32ഓളം സ്ഥാപനങ്ങളിലെ പോരായ്മകൾ അടിയന്തരമായി പരിഹരിക്കുന്നതിന് നോട്ടീസ് നൽകിയെന്നും പരിശോധനയിൽ വ്യാപകമായി കൃത്രിമ നിറം ഉപയോഗിക്കുന്നതായി കണ്ടെത്തിയതായും ഇത്തരം സ്ഥാപനങ്ങളിൽ നിന്ന് 64000രൂപയോളം പിഴയീടാക്കിയതായും ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മീഷണർ സി.എൽ ദിലീപ് അറിയിച്ചു.

paratha-19-1

ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമപ്രകാരം ഭക്ഷ്യസുരക്ഷാ ലെെസൻസോ രജിസ്ട്രേഷനോ കച്ചവടക്കാർ എടുക്കണം, ജീവനക്കാർക്ക് മെഡിക്കൽ ഫിറ്റ്നസ് ഉറപ്പ് വരുത്തണം, ശുദ്ധമായ വെള്ളം വൃത്തിയാക്കുന്നതിനും പാചകത്തിനും ഉപയോഗിക്കണം, വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന ഹോട്ടലുകൾക്കെതിരെയും തട്ട്കടകൾക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്നും വരും ദിവസങ്ങളിൽ പരിശോധന തുടരുമെന്നും സി.എൽ ദിലീപ് അറിയിച്ചു.

Thiruvananthapuram
English summary
five hotels closed after inspection in thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X