തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരുവനന്തപുരത്ത് ഇന്ന് 5 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു, 4 പുരുഷന്മാരും ഒരു സ്ത്രീയും രോഗികൾ

Google Oneindia Malayalam News

തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ ഇന്ന് 5 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. നാല് പുരുഷന്മാർക്കും ഒരു സ്ത്രീക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. തജാക്കിസ്ഥാനിൽ നിന്നും കണ്ണൂർ എയർപോർട്ട് വഴി വന്നവരാണ് നാല് പുരുഷന്മാരും. കാഞ്ഞിരംകുളം സ്വദേശിയായ 19വയസ്സുകാരൻ, കല്ലമ്പലം സ്വദേശിയായ 20 വയസ്സുകാരൻ. കല്ലമ്പലം സ്വദേശിയായ 18 വയസ്സുകാരൻ, കല്ലമ്പലം സ്വദേശിയായ മറ്റൊരു 20 വയസ്സുകാരൻ എന്നിവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്ന സ്ത്രീ ഒറ്റൂർ സ്വദേശിനിയാണ്. 24 വയസ്സാണ് പ്രായം. ഹരിയാനയിൽ നിന്നും ട്രെയിനിൽ ആണ് ഇവർ തിരുവനന്തപുരത്ത് എത്തിയത്. ഇന്ന് ജില്ലയിൽ പുതുതായി 876 പേർ രോഗനിരീക്ഷണത്തിലായി. 382 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. ജില്ലയിൽ 11293 പേർ വീടുകളിലും 1797 പേർ 52 സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലുണ്ട്.

covid

ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി 49 പേരെ പ്രവേശിപ്പിച്ചു. 21 പേരെ ഡിസ്ചാർജ് ചെയ്തു. ജില്ലയിൽ ആശുപത്രികളിൽ 198 പേർ നിരീക്ഷണത്തിൽ ഉണ്ട്. ഇന്ന് 426 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. ഇന്ന് ലഭിച്ച 257 പരിശോധനാഫലങ്ങൾ നെഗറ്റീവാണ്. അതിനിടെ ജില്ലയിലുള്ള ഇതരസംസ്ഥാനക്കാരിൽ സ്വന്തം നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവർ രണ്ടുദിവസത്തിനകം വിവരം അറിയിക്കണമെന്ന് ജില്ലാ കളക്ടർ നവ്‌ജ്യോത് ഖോസ അറിയിച്ചു. പോകേണ്ട സ്ഥലം, പൂർണമായ വിലാസം, മൊബൈൽ നമ്പർ, എന്നിവ സഹിതം [email protected] എന്ന ഇ-മെയിൽ വിലാസത്തിലോ 0471-2730045, 2730067 എന്ന ഫോൺ നമ്പരിലോ അറിയിക്കണം.

ജില്ലയിലെ ആദ്യ കോവിഡ്19 മൊബൈൽ ടെസ്റ്റിംഗ് യൂണിറ്റിന്റെ ഫ്‌ളാഗ് ഓഫ് കളക്ടറേറ്റിൽ ജില്ലാ കളക്ടർ നവ്‌ജ്യോത് ഖോസ നിർവഹിച്ചു. പരിശോധനകളുടെ എണ്ണം വർദ്ധിപ്പിക്കുകയെന്ന സർക്കാർ നിർദേശപ്രകാരം ജില്ലയിൽ ഇതാദ്യമായാണ് മൊബൈൽ ടെസ്റ്റിംഗ് യൂണിറ്റ് ആരംഭിക്കുന്നത്. സ്രവം ശേഖരിക്കുന്നതിനും കൃത്യമായ ഇടവേളകളിൽ അണുവിമുക്തമാക്കുന്നതിനുമുള്ള സൗകര്യങ്ങൾ വാഹനത്തിലുണ്ട്. മൂന്ന് ആരോഗ്യപ്രവർത്തകരാണ് വാഹനത്തിലുണ്ടാവുക. കുറഞ്ഞ സമയം കൊണ്ട് കൂടുതൽ സാമ്പിളുകൾ ശേഖരിക്കാൻ ഇതിലൂടെ സാധിക്കുമെന്ന് കളക്ടർ പറഞ്ഞു. ജില്ലയിലെ കണ്ടെയിൻമെന്റ് സോണുകളിലാണ് ആദ്യ ഘട്ടത്തിൽ വാഹനമെത്തി പരിശോധന നടത്തുക. വരും ദിവസങ്ങളിൽ ഒരു വാഹനം കൂടി യൂണിറ്റിന്റെ ഭാഗമാകുമെന്നും കളക്ടർ പറഞ്ഞു.

 ഗുജറാത്തിലെ അതേ തന്ത്രം രാജസ്ഥാനിലും! അട്ടിമറിക്ക് ബിജെപി നീക്കം, പ്രതിരോധിക്കാനുറച്ച് കോൺഗ്രസ്! ഗുജറാത്തിലെ അതേ തന്ത്രം രാജസ്ഥാനിലും! അട്ടിമറിക്ക് ബിജെപി നീക്കം, പ്രതിരോധിക്കാനുറച്ച് കോൺഗ്രസ്!

Thiruvananthapuram
English summary
Five more Covid 19 cases confirmed in Thiruvananthapuram today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X