കഞ്ചാവ് വേട്ട: തിരുവനന്തപുരം നഗരത്തിൽ മൂന്ന് സ്ത്രീകൾ അടക്കം അഞ്ച് പേർ പിടിയിൽ
തിരുവനന്തപുരം: നഗരത്തിൽ രണ്ട്കിലോ കഞ്ചാവുമായി മൂന്ന് സ്ത്രീകൾ അടക്കം അഞ്ച് പേർ പൊലീസ് പിടിയിൽ. ഓപ്പറേഷൻകോബ്രയുടെ ഭാഗമായി സിറ്റി പൊലീസ് കമ്മീഷണർ എസ്.സുരേന്ദ്രന്റെ നിർദ്ദേശപ്രകാരം ഷാഡോ പൊലീസ് നടത്തിയ വ്യാപക അന്വേഷണത്തിലാണ് ഓട്ടോയിൽ യാത്ര ചെയ്യുകയായിരുന്ന അഞ്ച് പേർ പിടിയിലായത്.
ആനാവൂർ കരിക്കാമൻകോട് സ്വദേശി സുനിൽ (35) പെരുമാതുറ മാടൻവിളയിൽ നാസിമുദ്ദീൻ (39) വർക്കല പുന്നമൂട് സ്വദേശികളായ ബീന (60), അമൽ ഷാ(42) വർക്കലമാടൻവിളയിൽ രഹീസാബീവി (42), എന്നിവരാണ് പിടിയിലായത്. നേമം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.നഗരത്തിൽ സ്ഥിരമായി കഞ്ചാവ് എത്തിക്കുന്ന സംഘം പൊലീസിന്റെയും എക്‌സൈസിന്റെയും കണ്ണിൽപ്പെടാതിരിക്കാനായി സ്ത്രീകളും കട്ടികളുമടക്കം ഒരു കുടുംബം എന്ന് തോന്നും വിധമാണ് ഓട്ടോയിൽ കഞ്ചാവ് കടത്തിക്കൊണ്ടിരുന്നത്.

വാഹനത്തിൽ സ്ത്രീകളും കുട്ടികളും ഉള്ളതിനാൽ സൂക്ഷ്മപരിശോധനയിൽ നിന്നും ഒഴിവാകും എന്ന ധാരണയിലായിരുന്നു കഞ്ചാവ് കടത്ത്. വരും ദിവസങ്ങളിലും സിറ്റി പൊലീസും ഷാഡോ പൊലീസും സംയുക്തമായി ലഹരി കച്ചവടക്കാർക്കെതിരെ ഊർജിത അന്വേഷണം നടത്തുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.സ്‌പെഷ്യൽ ബ്രാഞ്ച് എ.സി.പി.പ്രമോദ് കുമാർ, നേമം സി .ഐ .പ്രദീപ്, എസ്.ഐമാരായ സജി, സഞ്ചു ജോസഫ്, ഷാഡോ എസ്.ഐ. സുനിൽ ലാൽ, എ.എസ്.ഐ ഗോപകുമാർ, ഷാഡോ ടീമംഗങ്ങൾ എന്നിവർ അറസ്റ്റിനും അന്വേഷണത്തിനും നേതൃത്വം നൽകി.












Click it and Unblock the Notifications