തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരഞ്ഞെടുപ്പ് ബോധവത്ക്കരണം: ഫ്ളാഷ് മോബും ബൈക്ക് റാലിയും

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യം ജനങ്ങളെ അറിയിക്കുന്നതിനും തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ മുഴുവന്‍ ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായി സ്റ്റാച്യു ജംഗ്ഷനില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ വിദ്യാര്‍ത്ഥിനികള്‍ ഫ്ളാഷ് മോബ് അവതരിപ്പിച്ചു. സ്വീപിന്റെയും(സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യൂക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) ജില്ലാ ഭരണകൂടത്തിന്റെയും ആഭിമുഖ്യത്തില്‍ വഴുതക്കാട് വിമന്‍സ് കോളേജിലെ അന്‍പതോളം വിദ്യാര്‍ത്ഥിനികളാണ് ഫ്ളാഷ് മോബ് അവതരിപ്പിച്ചത്.

tvm

പതിനഞ്ചു മിനിറ്റോളം നീണ്ടുനിന്ന ഫ്ളാഷ് മോബ് ഏറെ ആസ്വാദക ശ്രദ്ധ പിടിച്ചുപറ്റി. വരും ദിവസങ്ങളില്‍ മറ്റു മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം അറിയിച്ചുകൊണ്ട് ഫ്ളാഷ് മോബ് നടത്തുമെന്ന് സ്വീപ് ടീം ലീഡര്‍ റ്റി. ഷാജി അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കുന്നതിനായി നിരവധി പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ സ്വീപിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നത്.

ഖുഷ്ബുവിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് അമിത് ഷായും; റോഡ് ഷോ ചിത്രങ്ങൾ

നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ പേരെ പങ്കാളികളാക്കുന്നതിന്റെ ഭാഗമായി സ്വീപിന്റെ(സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യൂക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) ആഭിമുഖ്യത്തില്‍ ബൈക്ക് റാലി സംഘടിപ്പിച്ചിരുന്നു. കവടിയാര്‍ സ്‌ക്വയറില്‍ നിന്നാരംഭിച്ച റാലി തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ റ്റി.ആര്‍ അഹമ്മദ് കബീര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. കവടിയാര്‍ സ്‌ക്വയര്‍ മുതല്‍ ശംഖുമുഖം വരെ 'ഞാനും വോട്ടു ചെയ്യും എല്ലാവര്‍ക്കുമൊപ്പം' എന്ന ആപ്തവാക്യവുമായാണ് റാലി സംഘടിപ്പിച്ചത്. സ്വീപ് ടീം ലീഡര്‍ റ്റി. ഷാജി, സ്വീപ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

സ്റ്റൈലിഷായി പായൽ രാജ്പുത്, പുതിയ ചിത്രങ്ങൾ കാണാം

Thiruvananthapuram
English summary
Flash mob and bike rally for election awareness
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X