Get Updates
Get notified of breaking news, exclusive insights, and must-see stories!

കരമനയിലെ യുവാവിന്റെ അരും കൊല: അപായപ്പെടുത്തിയത് അടിച്ചതിന്റെ പകതീർക്കാൻ, മൃതദേഹം പന്നിക്കൂട്ടില്‍!

തിരുവനന്തപുരം: കരമനയിലെ യുവാവിന്റെ അരും കൊല ആസൂത്രണം ചെയ്തത് ഉത്സവ സ്ഥലത്ത് അനുജനെ അടിച്ചതിന്റെ പ്രതികാരമായാണെന്ന് പൊലീസ് പിടിയിലായ കരമന സ്വദേശി പ്രതി വിഷ്ണു പറഞ്ഞു. കൊഞ്ചിറവിള ഒരുകമ്പിൽ വീട് ടി.സി 22/466ൽ അനന്തു ഗിരീഷിന്റെ (21) മൃതദേഹമാണ് നീറമൺകര ദേശീയ പാതയ്ക്ക് സമീപമുള്ള ആർടിടിസി -ബിഎസ്എൻഎൽ പുറമ്പോക്ക് ഭൂമിയിൽ ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ കണ്ടെത്തിയത്. വർഷങ്ങളായി ഉപയോഗശൂന്യമായ പന്നിക്കൂട്ടിലാണ്‌ മൃതദേഹം കിടന്നത്.

 കയ്യിലെ ഞരമ്പുകള്‍ മുറിച്ചു

കയ്യിലെ ഞരമ്പുകള്‍ മുറിച്ചു

ഇന്നലെ രാവിലെ 10.30ഓടെ അനന്തുവിന്റെ സാമുറായി ബൈക്ക് നീറമൺകരയ്ക്ക് സമീപം ദേശീയപാതയിൽ കണ്ടതിനെ തുടർന്ന് സുഹൃത്തുക്കളും പൊലീസും ഒരുമിച്ച് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ട് കൈയിലെയും ഞരമ്പുകൾ മുറിച്ച നിലയിലായിരുന്നു. കാലിനും തലയ്ക്കും വെട്ടേറ്റിട്ടുണ്ട്. ശരീരമാസകലം മുറിവുകളുമുണ്ട്.

 ബൈക്കിലെത്തിയ സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു

ബൈക്കിലെത്തിയ സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു

കൊഞ്ചിറവിള ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട‌് കഴിഞ്ഞ 8ന് അനന്തു ഉൾപ്പെട്ട സംഘവും അരശുംമൂട്ടിലെ മറ്റൊരു സംഘവുമായി ഏറ്റുമുട്ടിയിരുന്നു. ഡാൻസ‌് കളിച്ചതിനെ ചൊല്ലിയുണ്ടായ തർക്കമാണ‌് കൈയേറ്റത്തിലും സംഘർഷത്തിലും കലാശിച്ചത്. തൊട്ടടുത്ത ദിവസങ്ങളിൽ പ്രശ‌്നമൊന്നുമുണ്ടായിരുന്നില്ല. എന്നാൽ ചൊവ്വാഴ‌്ച ഉച്ചയ്ക്കു ശേഷം 3 മണിയോടെ കരമനയിൽനിന്നു വീട്ടിലേക്ക് ബൈക്കിൽ മടങ്ങുകയായിരുന്ന അനന്തു തളിയൽ അരശുംമൂടിന‌് സമീപം ഇറങ്ങി കടയിൽ നിന്നു വെള്ളം കുടിച്ച‌് മടങ്ങുന്നതിനിടെ ബൈക്കിൽ എത്തിയ സംഘം അടിച്ച‌ുവീഴ‌്ത്തുകയായിരുന്നു. ബോധംമങ്ങിയ അനന്തുവിനെ ബൈക്കിൽത്തന്നെ ബലമായി പിടിച്ചിരുത്തി കൊണ്ടുപോയി.

മണിക്കൂറുകളോളം മര്‍ദിച്ചു

മണിക്കൂറുകളോളം മര്‍ദിച്ചു


തുടർന്ന് സംഘത്തിലെ മറ്റംഗങ്ങളെ വിവരം അറിയിച്ചു. വിഷ്ണുവും വിജയരാജും സുഹൃത്തുക്കളായ എട്ടോളം പേരും സ്ഥലത്തെത്തി. സംഘം അനന്തുവിനെ രണ്ട് മണിക്കൂറോളം മർദ്ദിച്ചു. അനന്തു മരിച്ചെന്ന് ഉറപ്പാക്കിയശേഷമാണ് സംഘം സ്ഥലം വിട്ടത്. സംഭവത്തിനുശേഷം രക്ഷപ്പെട്ട സംഘത്തെ നഗരത്തിലും പുറത്തുമുള്ള ഒളിത്താവളങ്ങളിൽ നിന്നാണ് പൊലീസ് പിടികൂടിയത്. അരശുംമൂട് സ്വദേശി ബാലു, പൂജപ്പുര സ്വദേശി റോഷൻ എന്നിവരാണ് ആദ്യം പിടിയിലായത്. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് മറ്റ് പ്രതികളെ തിരിച്ചറിഞ്ഞത്. സംഘത്തലവനായ വിഷ്ണുവുൾപ്പെടെ പന്ത്രണ്ടോളം പ്രതികളാണ് സംഘത്തിലുള്ളതെന്നാണ് നിഗമനം.

മൃതദേഹം വികൃതമാക്കി

മൃതദേഹം വികൃതമാക്കി

കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിയുടെ പിടിയിലായിരുന്ന കൊലയാളികൾ മൃതദേഹം വികൃതമാക്കുകയും ചെയ്‌തിട്ടുണ്ട്. കണ്ണുകളിൽ സിഗരറ്റുകൾ കുത്തിവച്ച് വികൃതമാക്കി. ഇരുകൈയുടെയും ഞരമ്പുകളിൽ നിന്ന് രക്തം ചീറ്രിക്കാനായി പലവട്ടം മുറിവേല്പിച്ചു. ഭാരമുള്ള കല്ല്, കരിക്ക് തുടങ്ങിയ വസ്തുക്കൾ ഉപയോഗിച്ച് തലയിൽ ശക്തമായി അടിച്ചിട്ടുണ്ട്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+