തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കഴിക്കണോ തുപ്പണോ ?.... തലസ്ഥാനത്തെ ഭക്ഷണ പ്രിയർക്ക് ഇത് തിരിച്ചടി! പണം കൊടുത്ത് പണി വാങ്ങുന്നു!

Google Oneindia Malayalam News

തിരുവനന്തപുരം: ഒരു 16 കാരിയുടെ മരണത്തിനുശേഷം കേരളത്തിലുടനീളം പരിശോധനയാണ്. ഭക്ഷ്യ വിതരണ മേഖലകളിലെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത്.

പണം കൊടുത്ത് വിഷം വാങ്ങി കഴിക്കേണ്ട അവസ്ഥ. ഭക്ഷണപ്രിയരായ ആളുകളെ സംബന്ധിച്ച് ഇത് തീർത്തും തിരിച്ചടി. ആഹാരം കഴിക്കുന്നതിനും നല്ല ഭക്ഷണം തേടി പോകുന്നതിനും തിരുവനന്തപുരത്തുക്കാർ എന്നും മുന്നിലാണ്. മലയാളികളുടെ ഇഷ്ട ഭക്ഷണങ്ങൾ തലസ്ഥാനത്ത് എവിടെയും കിട്ടും.

വ്യത്യസ്തവും വൈവിധ്യമാർന്ന നല്ല വെറൈറ്റി വിഭവങ്ങൾ തീൻ മേശകളിൽ നിറയും. രുചി ആസ്വദിക്കാൻ എത്തുന്ന ഭക്ഷണ പ്രിയർക്ക് കീശ കാലിയാകാത്ത രീതിയിൽ തലസ്ഥാനത്ത് നിന്നും ഭക്ഷണം കഴിക്കാം.

1

ഇത് തിരുവനന്തപുരത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. 100 രൂപയുണ്ടെങ്കിൽ മൂന്നു നേരത്തെ ഭക്ഷണം ഒരു സാധാരണക്കാരന് രാജാവിനെപ്പോലെ കഴിക്കാൻ തിരുവനന്തപുരത്തുനിന്ന് കഴിയും. തിരുവനന്തപുരത്തുകാർ മാത്രമല്ല ഇവിടുത്തെ ഭക്ഷണത്തെയും ഇഷ്ടപ്പെടുകയും ആശ്രയിക്കുകയും ചെയ്യുന്നത്. മറ്റു ജില്ലക്കാർ അധികം വന്നുപോകുന്ന ഇടമാണ് തലസ്ഥാനം. അതിനാൽ തന്നെ തലസ്ഥാനത്തിന്റെ രുചിയുടെ വൈവിധ്യം കേരളത്തിലുടനീളം ഫേമസ് ആണ്.

കൊവിഡ് പിടിയിൽ! ; ഒഡീഷയിൽ 64 സ്‌കൂൾ വിദ്യാർത്ഥികൾക്ക് രോഗം; ലക്ഷണങ്ങളില്ലെന്ന് റിപ്പോർട്ട്കൊവിഡ് പിടിയിൽ! ; ഒഡീഷയിൽ 64 സ്‌കൂൾ വിദ്യാർത്ഥികൾക്ക് രോഗം; ലക്ഷണങ്ങളില്ലെന്ന് റിപ്പോർട്ട്

2

എന്നാൽ ഈ സ്വാദുള്ള ഭക്ഷണത്തിന് പിന്നിലെ രുചിക്കൂട്ടുകളെ പോലും തകർക്കുന്ന രീതിയിലാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ തലസ്ഥാനത്ത് സംഭവിച്ച ഹോട്ടലുകളിലെ പരിശോധന. ഭക്ഷ്യ വകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിലാണ് തലസ്ഥാനത്തെ വിവിധ ഹോട്ടലുകളിൽ മിന്നൽ പരിശോധനകൾ നടന്നത്. ഭക്ഷണത്തിലെ മായം കണ്ടെത്തുക, പഴകിയ ഭക്ഷണം കണ്ടെത്തുക എന്നതായിരുന്നു ഉദ്യോഗസ്ഥരുടെ ലക്ഷ്യം.

3

ഇതിനുപിന്നാലെ നിരവധി ഹോട്ടലുകൾക്ക് ഉദ്യോഗസ്ഥർ പൂട്ടിട്ടു. ഹോട്ടൽ മഹാരാജ (നെയ്യാറ്റിൻകര ), എസ്ക (കല്ലിയൂർ ), ഡി ഫോർ കിച്ചൻ (നെയ്യാറ്റിൻകര ), രാജേഷ് ബേക്കറി (ധനുവച്ചപുരം ), ആമിയ ഹോട്ടൽ (ധനുവച്ചപുരം), ഷാജി ഹോട്ടൽ ( ധനുവച്ചപുരം), മാഷ ( പാറശ്ശാല ) - എന്നിവ പൂട്ടിയതിൽ ചിലത്.

4

ഇതിന്കാരണം, തിരുവനന്തപുരത്ത് വിളമ്പുന്ന ഭക്ഷണം മായം ചേർന്നതാണ്. പഴക്കമുളളതും വൃത്തിഹീനവുമായ സാഹചര്യത്തിലൂടെ തയ്യാറാക്കപ്പെടുന്ന ഭക്ഷണങ്ങൾ ആയിരുന്നു ആളുകൾ ഇത്രകാലം കഴിച്ചത്. ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ഉദ്യോഗസ്ഥരുടെ പരിശോധനകൾക്ക് പിന്നാലെ പുറത്തുവന്നു. വെള്ളിയാഴ്ചയും ശനിയാഴ്ചയും ഞായറാഴ്ചയും ഒക്കെ വലിയ രീതിയിലുള്ള പരിശോധനകളാണ് തലസ്ഥാനത്തെ പല ഹോട്ടലുകളും നേരിട്ടത്.

കുഞ്ഞിനെക്കാൾ 'വാവയാണ്' പേർളി മാണി; പുതിയ ചിത്രങ്ങൾ വ്യത്യസ്തം; എല്ലാം വൈറൽ

5

വെള്ളിയാഴ്ച ആഴ്ച നഗരപരിധിയിലെ നാലു ഹോട്ടലുകൾ ഉൾപ്പെടെ ഏഴു ഹോട്ടലുകളാണ് തിരുവനന്തപുരത്ത് മാത്രം അടച്ചു പൂട്ടിയത്. വയ്ക്കുന്ന അടുക്കളയും വിളമ്പുന്ന പ്ലേറ്റ് മടക്കം ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് വിധേയമാക്കി. പല ഹോട്ടലുകളിലും അടുക്കളയിലെ ടൈലുകളും തറയും ഇളകി കിടക്കുകയാണെന്ന് പരിശോധനയിൽ സംഘം കണ്ടെത്തി. ഹോട്ടലുകളിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് ആരോഗ്യ സർട്ടിഫിക്കറ്റ് ഇല്ലാത്തത് കാരണം 16 ഹോട്ടലുകൾക്ക് വെള്ളിയാഴ്ച ഉദ്യോഗസ്ഥർ നോട്ടീസ് നൽകുന്ന സാഹചര്യവും ഉണ്ടായി.

6

ഇതിനുപിന്നാലെ നിശ്ചിത ദിവസത്തിനകം തൊഴിലാളികളുടെ ആരോഗ്യ പരിശോധന നടത്തി സർട്ടിഫിക്കറ്റ് എടുക്കാനാണ് നോട്ടീസിൽ നിർദേശിക്കുന്നത്. ഇവിടെ ഉയരുന്ന ചോദ്യം മറ്റൊന്നുമല്ല കാരണങ്ങളൊന്നുമില്ലാതെ ഉദ്യോഗസ്ഥർക്ക് നടപടി എടുക്കേണ്ട ആവശ്യമില്ലല്ലോ.... തലസ്ഥാനത്തെ അടച്ചുപൂട്ടിയ ഹോട്ടലുകളിൽ നിന്നും ഭക്ഷണം വാങ്ങി കഴിച്ചവരാണ് നാമോരോരുത്തരും... കയ്യിലിരിക്കുന്ന പണം കൊടുത്ത് പണി വാങ്ങേണ്ട അവസ്ഥ.

7

ഇവ ഉളളിൽ എത്തിയാൽ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾക്ക് ആരാണ് സമാധാനം പറയുക? ആരോഗ്യ കേരളം ഐശ്വര്യ കേരളം എന്നൊക്കെ പറയുമ്പോഴും ഈ അടച്ചുപൂട്ടലുകളെ സാധാരണക്കാരായ ജനങ്ങൾ ഏതു രീതിയിൽ എടുക്കണം എന്നതും ഒരു ചോദ്യമാണ്. എന്നാൽ, വരും ദിവസങ്ങളിലും പരിശോധന കർശനമാക്കാൻ തയ്യാറെടുക്കുകയാണ് വകുപ്പുകൾ.

Recommended Video

cmsvideo
കാസര്‍കോട് ഭക്ഷ്യ വിഷബാധയ്ക്ക് കാരണം ഷിഗെല്ല; ജാഗ്രത | Oneindia Malayalam

Thiruvananthapuram
English summary
food safety issues: Strict inspections by food safety department on hotels in Thiruvananthapuram; read this interesting analysis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X