തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിദേശ വനിതയുടെ തിരോദ്ധാനം; പോലീസിന് കാര്യമായ സൂചനകളൊന്നും ലഭിച്ചില്ല, നേപ്പാളിലേക്ക് കടന്നോയെന്ന് സംശയം!

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: തലസ്ഥാനത്ത് നിന്നും കാണാതായ വിദേശ വനിത ലിസ വെയ്സിനെക്കുറിച്ച (31) പൊലീസിന് കാര്യമായ സൂചനകളൊന്നും ഇതുവരെ ലഭിച്ചില്ല. അതേസമയം ഇവർ നേപ്പാളിലേക്കോ സമീപത്തെ ഏതെങ്കിലും അതിർത്തി ഗ്രാമങ്ങളിലേക്കോ കടന്നതായും പൊലീസ് സംശയിക്കുന്നുണ്ട്.

<strong>യുഡിഎഫും ബിജെപിയും കൈകോര്‍ത്തു; എല്‍ഡിഎഫിന് പെരുമ്പാവൂര്‍ പഞ്ചായത്ത് ഭരണം നഷ്ടമായി</strong>യുഡിഎഫും ബിജെപിയും കൈകോര്‍ത്തു; എല്‍ഡിഎഫിന് പെരുമ്പാവൂര്‍ പഞ്ചായത്ത് ഭരണം നഷ്ടമായി

വിമാനത്താവളങ്ങൾ വഴി ഇവർ രാജ്യം വിട്ടിട്ടില്ലെന്ന് സ്ഥിരീകരിക്കുകയും ആഴ്ചകൾ നീണ്ട അന്വേഷണത്തിനൊടുവിലും ഇവരെപ്പറ്റി വ്യക്തമായ സൂചനകളൊന്നും ലഭിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇവർ നേപ്പാളിലേക്ക് കടന്നിട്ടുണ്ടാകാമെന്ന് സംശയിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് ലിസ വർക്കലയെത്തിയതായി ഫോൺ കോൾവിവരങ്ങളുടെ അടിസ്ഥാനത്തിൽ സ്ഥിരീകരിച്ചെങ്കിലും പിന്നീട് ഫോൺ സ്വിച്ച് ഓഫായതായാണ് സൈബർ സെല്ലിൽ നിന്ന് ലഭിച്ചിട്ടുള്ള വിവരം

Liza

ലിസയുടെ ബാങ്ക് അക്കൗണ്ട്,​ ഫേസ് ബുക്ക് ഉൾപ്പെടെയുള്ള സമൂഹമാദ്ധ്യമങ്ങളിലെ ഇടപെടൽ എന്നിവ സംബന്ധിച്ചും പൊലീസിന് കൃത്യമായ വിവരങ്ങൾ ലഭ്യമായിട്ടില്ല. മാർച്ച് 7നാണ് ലിസ തിരുവനന്തപുരത്തെത്തിയത്. വിവിധ രാജ്യങ്ങളിലെ അന്വേഷണത്തിനായി കേരള പൊലീസ് ഇന്റർപോളിന്റെ സഹായം തേടി. ഇന്റർപോൾ ഇവർക്കായി യെല്ലോ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

ഇനി ലിസയുടെ ഫോട്ടോയടക്കമുള്ള വിവരങ്ങൾ ഇന്റർപോളുമായി ബന്ധമുള്ള മുഴുവൻ രാജ്യങ്ങളിലെയും പ്രധാന അന്വേഷണ ഏജൻസിക്ക് കൈമാറും. ഇതോടെ ലോകവ്യാപക തെരച്ചിലിന് അവസരമൊരുങ്ങും.പക്ഷെ ലിസയുടെ ബന്ധുക്കളുമായും കേരളത്തിലേക്കുള്ള യാത്രയിൽ കൂടെയുണ്ടായിരുന്ന സുഹൃത്ത് മുഹമ്മദ് അലിയുമായും സംസാരിക്കാൻ അവസരം ഒരുക്കണമെന്ന പൊലീസിന്റെ ആവശ്യത്തിന് ജർമ്മൻ പൊലീസിൽ നിന്ന് അനുകൂല പ്രതികരണമുണ്ടായിട്ടില്ല. ഇത് അന്വേഷണത്തിന് തടസമാകുന്നുണ്ട്.

Thiruvananthapuram
English summary
Foreign woman's disappearance; The police did not receive any significant clues
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X