Get Updates
Get notified of breaking news, exclusive insights, and must-see stories!

സൂര്യ കൊലക്കേസ്: സൂര്യ വെട്ടേറ്റ് കിടക്കുന്നത് കണ്ടെന്ന് മുൻ അസിസ്റ്റന്റ് കമ്മീഷണർ

തിരുവനന്തപുരം: വെഞ്ഞാറുംമൂട് സ്വദേശിനി സൂര്യ എസ് നായർ വെട്ടേറ്റ് രക്തത്തിൽ കുളിച്ച് കിടക്കുന്നത് കണ്ടതായി മുൻ എക്സ് സെെസ് അസിസ്റ്റന്റ് കമ്മീഷണർ സജീവ് കോടതിയിൽ മൊഴിനൽകി. വീടിന് പുറത്തായിരുന്ന താൻ ഭാര്യ ഫോൺ ചെയ്തതനുസരിച്ച് വീട്ടിൽ വന്നപ്പോൾ വീടിന് സമീപം വെട്ടേറ്റ് കിടക്കുന്ന സൂര്യയെ കണ്ടു. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് സാക്ഷി ഇങ്ങനെ മൊഴി നൽകിയത്.

സംഭവ ദിവസം സൂര്യയുടെ മൃതദേഹത്തിൽ ഉണ്ടായിരുന്ന വസ്ത്രങ്ങളും സൂര്യ ധരിച്ചിരുന്ന ചെരിപ്പും സാക്ഷി കോടതിയിൽ തിരിച്ചറിഞ്ഞു. സജീവിന്റെ ഭാര്യ ഗീതയെയും പ്രോസിക്യൂഷൻ സാക്ഷിയായി വിസ്തരിച്ചു. വീട്ടിനകത്ത് നിന്ന താൻ ഒരു നിലവിളിയും ബഹളവും കേട്ട് വീടിന്റെ ഗേറ്റിന് പുറത്ത് വന്നപ്പോൾ പ്രതി ഷെെജു അതിവേഗം നടന്ന് പോകുന്നത് കണ്ടതായി ഗീത മൊഴി നൽകി. സംഭവ ദിവസം ഷെെജു ധരിച്ചിരുന്ന ഷർട്ടും ഷോൾഡർ ബാഗും കോടതിയിൽ ഗീത കാണിച്ചു കൊടുത്തു. പ്രതി ഷെെജുവിനെയും ഗീത കോടതിയിൽ തിരിച്ചറിഞ്ഞു. താൻ നോക്കുമ്പോൾ ഷെെജു എന്തോ എടുത്ത് ആളില്ലാത്ത പുരയിടത്തിലേയ്ക്ക് വലിച്ചെറിയുന്നത് കണ്ടതായും ഗീത കോടതിയെ അറിയിച്ചു. പ്രതി സൂര്യയെ കൊലപ്പെടുത്താൻ ഉപയോഗിച്ച വെട്ടുകത്തി അടുത്ത പുരയിടത്തിലേയ്ക്ക് വലിച്ചെറിയുകയും പിന്നീട് പോലീസ് ത് കണ്ടെടുക്കുകയും ചെയ്തിരുന്നു.

suryamurdercase-

സംഭവ ദിവസം സൂര്യയും ഷെെജുവും ആളൊഴിഞ്ഞ ഇടവഴിയിലേയ്ക്ക് നടന്നു പോകുന്നത് കണ്ടതായി സമീപത്തെ സ്വർണ്ണ കടയുടെ ഡ്രെെവർ രതീഷ് കോടതിയിൽ മൊഴി നൽകി. കുറച്ചു കഴിഞ്ഞ് ഷെെജു ഒറ്റയ്ക്ക് അതിവേഗം ബസ്സ് സ്റ്റാൻഡിലേയ്ക്ക് നടന്നു പോകുന്നത് കണ്ടതായും രതീഷ് കോടതിയെ അറിയിച്ചു.

2016 ജനുവരി 27 നാണ് സൂര്യ .എസ്.നായർ എന്ന സ്വകാര്യ ആശുപത്രി നേഴ്സ് കൊല്ലപ്പെടുന്നത്. വെഞ്ഞാറും മൂട് പാലാം കോണം സ്വദേശിനി ആയിരുന്നു. വെഞ്ഞാറും മൂട് ഷെെഭവനിൽ ഷെെജുവുമായി സ്നേഹത്തിൽ ആയിരുന്നു. സൂര്യയുടെ സ്നേഹത്തിൽ സംശയം തോന്നിയ പ്രതി തന്ത്രപൂർവ്വം സൂര്യയെ ആറ്രിങ്ങലിൽ എത്തിച്ച് കൊലപ്പെടുത്തുകയായുരുന്നു. വീട്ടിൽ നിന്നും ജോലിയ്ക്കായി ഇറങ്ങിയ സൂര്യ തന്റെ സ്കൂട്ടി വെഞ്ഞാറും മൂട് കെ.എസ്.ആർ.ടി.സി ബസ്സ് സ്റ്റാൻഡിന് സമീപം വച്ച് പൂട്ടിയ ശേഷം ഷെെജുവിനൊപ്പം സ്വകാര്യ ബസ്സിൽ ആറ്റിിങ്ങൽ എത്തുകയായിരുന്നു. ആളൊഴിഞ്ഞ ഇടവഴിയിൽ വച്ചാണ് ഷെെജു സൂര്യയെ വെട്ടി കൊലപ്പെടുത്തിയത്. ഇതിനു ശേഷം കൊല്ലത്ത് ലോഡ്ജിൽ മുറിയെടുത്ത് കെെ‌ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കും ശ്രമിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+