തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബിജെപി മുന്‍ മീഡിയ കണ്‍വീനര്‍ പ്രവീണ്‍ വലിയശാല പാര്‍ട്ടി വിട്ടു; സിപിഎമ്മില്‍ ചേരുമെന്ന് പ്രഖ്യാപനം

Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. പാര്‍ട്ടി മുന്‍ ജില്ലാ മുന്‍ മീഡിയ കണ്‍വീനര്‍ വലിയശാലയില്‍ പ്രവീണ്‍ ബിജെപി വിട്ടു. ചുതലകള്‍ നല്‍കാതെ ബിജെപി നേതൃത്വം അവഗണിക്കുന്നതില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടിയില്‍ നിന്നും രാജിവെക്കുന്നതെന്ന് പ്രവീണ്‍ അറിയിച്ചു. ബിജെപി വിട്ട ശേഷം സിപിഎമ്മുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നും പാര്‍ട്ടി ജില്ലാ നേതൃത്വവുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയെന്നും പ്രവീണ്‍ പറഞ്ഞു.

ബിജെപി വിടുന്ന കാര്യം പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയെ രാജിക്കത്തിലുടെ അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ അറിയപ്പെടുന്ന കൃഷ്ണദാസ് പക്ഷക്കരാനായിരുന്നു വലിയശാലയില്‍ പ്രവീണ്‍. വി മുരളീധീര പക്ഷ സംസ്ഥാനത്തെ പാര്‍ട്ടിയില്‍ മേധാവിത്വം ഉറപ്പിച്ചതിന് ശേഷം കൃഷ്ണദാസ് പക്ഷത്തെ നേതാക്കളില്‍ പലരും ഒതുക്കപ്പെടുന്നതായി നേരത്തെ മുതല്‍ വ്യാപക പരാതിയുണ്ടായിരുന്നു.

 praveenvaliyashalass-

പാര്‍ട്ടി പുനസംഘടനയിലെ അതൃപ്തിയെ തുടര്‍ന്നാണ് ബി.ജെ.പി വിടുന്നതെന്നാണ് പ്രവീണും വ്യക്തമാക്കുന്നത്. നേരത്തെ ബിജെപി തിരുവനന്തപുരം മണ്ഡലം പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് കൂടുതല്‍ വോട്ട് നേടിയ നേതാവായിരുന്നു പ്രവീണ്. എന്നാല്‍ പാര്‍ട്ടിക്കുള്ളിലെ ഭിന്നത കാരണം പ്രവീണിനെ നിയമിക്കുന്നത് ഒഴിവാക്കുകയായിരുന്നു. അതേസമയം പ്രവീണ്‍ പാര്‍ട്ടി വിടുന്നതുമായി ബന്ധപ്പെട്ട് ബിജെപി നേതൃത്വം ഇതുവരെ വിശദീകരണം ഒന്നും നല്‍കിയിട്ടില്ല.

സോളാറിൽ ഉമ്മൻചാണ്ടി അടക്കമുള്ളവർ ബലിയാടായി, വമ്പന്മാർ പുറത്ത്; വെളിപ്പെടുത്തലുമായി ഫെനി ബാലകൃഷ്ണൻസോളാറിൽ ഉമ്മൻചാണ്ടി അടക്കമുള്ളവർ ബലിയാടായി, വമ്പന്മാർ പുറത്ത്; വെളിപ്പെടുത്തലുമായി ഫെനി ബാലകൃഷ്ണൻ

Thiruvananthapuram
English summary
Former BJP media convener praveen leaves party; Announcement of joining the CPM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X