അന്‍സിയുടെ മരണത്തില്‍ ദുഖം താങ്ങാനാവാതെ നാട്; അവസാനമായി കാണാനെത്തിയത് നിരവധി പേര്‍
തിരുവനന്തപുരം: കഴിഞ്ഞ ദിവസം കൊച്ചിയിലുണ്ടായ വാഹനാപകടത്തില്‍ അന്തരിച്ച മുന്‍ മിസ് കേരള താരം അന്‍സി കബീറിന്റെ മൃതദേഹം സംസ്‌കരിച്ചു. ആറ്റിങ്ങല്‍ ആലംങ്കോട് ജുമാ മസ്ജിദ് കബര്‍സ്ഥാനിലാണ് സംസ്‌കരിച്ചത്. ഇന്ന് രാവിലെ കൊച്ചിയില്‍ നിന്ന് ആലംങ്കോട്ടെ വീട്ടിലെത്തിച്ച മൃതദേഹം കാണാന്‍ നിരവധി പേരാണ് എത്തിയത്.

ആലംങ്കോട് ഗ്രാമത്തിലെ മിടുക്കിയായ പെണ്‍കുട്ടിയായിരുന്നു അന്‍സിയയെന്നാണ് നാട്ടുകാര്‍ പറഞ്ഞത്. പഠനത്തില്‍ മിടുക്കി സ്വപ്നങ്ങളെ പിന്തുടര്‍ന്നുള്ള യാത്ര വിജയകരമായി മുന്നേറുന്നതിനിടെയാണ് മരണം അന്‍സിയയെ തട്ടിയെടുത്തത്. കൊച്ചിയില്‍ നിന്നും മൃതദേഹം ആലങ്കോട്ടെ അന്‍സി കോട്ടേജ് എന്ന വീട്ടിലേക്ക് എത്തിച്ചപ്പോള്‍ കാഴ്ചകള്‍ ഹൃദയഭേദകമായിരുന്നു. കൊച്ചിയില്‍ നിന്നും മകളുടെ മൃതദേഹം വീട്ടില്‍ എത്തിച്ച ശേഷമാണ് അച്ഛന്‍ കബീര്‍ ഖത്തറില്‍ നിന്നും എത്തിയത്. ഏകമകളുടെ മൃതദേഹം കണ്ട് തകര്‍ന്ന കബീറിനെ ആശ്വാസിപ്പിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല.
മകളുടെ പെട്ടെന്നുള്ള വേര്‍പാട് താങ്ങനാകാതെ ആതമഹത്യക്ക് ശ്രമിച്ച അമ്മ റസിയക്കും മകളെ അവസാനമായി കാണാനായില്ല. സ്വകാര്യ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരുകയാണ് റസിയ. നാട്ടുകാരും സുഹൃത്തുക്കളും അന്‍സിയ്ക്ക് അന്ത്യാജ്ഞലി അര്‍പ്പിച്ച ശേഷം സംസ്‌കാരത്തിനായി ആലങ്കോട് ജുമാമസ്ജിദ് കബറിസ്ഥാനിലേക്ക് മൃതേദഹം കൊണ്ടുപോയി. അന്‍സിയയുടെ വേര്‍പാട് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും. വര്‍ഷങ്ങളായി മോഡലിംഗ് രംഗത്ത് സജീവമാണ് തിരുവനന്തപുരം സ്വദേശിനിയായ അന്‍സിയും തൃശ്ശൂര്‍ സ്വദേശിനിയായ അഞ്ജനയും. അന്‍സിക്കൊപ്പം നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട് ആയുര്‍വേദ ഡോക്ടര്‍കൂടിയായ അഞ്ജന. 2019ലെ മിസ് കേരള മത്സരത്തില്‍ അന്‍സി ഒന്നാം സ്ഥാനവും അഞജന രണ്ടാം സ്ഥാനവും പങ്കിട്ടിരുന്നു.
പുലര്‍ച്ചെ ഒരു മണിയോടെ ഫോര്‍ട്ട് കൊച്ചിയിലെ ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ എറണാകുളം ബൈപ്പാസില്‍ വൈറ്റിലയ്ക്ക് അടുത്താണ് ഇവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍പെട്ടവര്‍ സഞ്ചരിച്ച കാര്‍ മുന്നില്‍ പോകുകയായിരുന്ന ബൈക്കില്‍ തട്ടി നിയന്ത്രണം വിട്ട് തലകീഴായിമറിഞ്ഞ് മരത്തില്‍ ഇടിച്ച് തകരുകയായിരുന്നു.അപകട സ്ഥലത്ത് വെച്ച് തന്നെ അന്‍സി കബീറും, അഞ്ജന ഷാജനും മരിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന മുഹമ്മദ് ആഷിഖ്, അബ്ദുള്‍ റഹ്‌മാന്‍ എന്നിവരെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പരിക്കേറ്റവരുടെ നിലയും ഗുരുതരമാണ്. തിരുവനന്തപുരം ആലങ്കോട് അബ്ദുള്‍ കബീര്‍ - റസീന ബിവി ദമ്പതികളുടെ ഏക മകളാണ് അന്‍സി. തൃശ്ശൂര്‍ ആളൂരിലെ എ കെ ഷാജന്റെ മകളാണ് അഞ്ജന.












Click it and Unblock the Notifications