തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടിച്ചു വീഴ്ത്തി, അച്ഛന്‍ ജീവനറ്റ് കിടക്കുമ്പോഴും 2 കുപ്പി മദ്യം അകത്താക്കി, മൊഴിയില്‍ ഞെട്ടി പൊലീസ്

Google Oneindia Malayalam News

തിരുവനന്തപുരം: മുന്‍ രഞ്ജി ക്രിക്കറ്റ് താരം ജയമോഹന്റെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മകനാണ് ജയമോഹനെ കൊലപ്പെടുത്തിയെന്ന് വ്യക്തമാകുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. തിങ്കളാഴ്ചയാണ് ജയമോഹന്‍ തമ്പിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകന്‍ അശ്വിന്‍ ഇടിച്ചുവീഴ്ത്തിയാണ് ജയമോഹനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. വാക്കേറ്റത്തിനിടെ അദ്യം മുഖത്തടിക്കുകയും പിന്നീട് ഇടിച്ച് താഴെ വീഴ്ത്തുകയായിരുന്നെന്നുമാണ് അശ്വിന്‍ പൊലീസിന് നല്‍കിയ മൊഴി. നിലത്തുവീണ ജയമോഹന്‍ ബോധരഹിതനായി വീഴുകയായിരുന്നു. പരിക്കേറ്റിട്ടും ജയമോഹനെ ആശുപത്രിയില്‍ കൊണ്ടുപോകാതെ ഇയാള്‍ വീണ്ടും മദ്യപിക്കുകയായിരുന്നു.

ജയമോഹൻ തമ്പിയെ കൊന്നത് മകൻ, കൊലയ്ക്ക് പിന്നിലെ കാരണം..!! ചോദ്യം ചെയ്യലിൽ എല്ലാം തുറന്നുപറഞ്ഞ് അശ്വിൻജയമോഹൻ തമ്പിയെ കൊന്നത് മകൻ, കൊലയ്ക്ക് പിന്നിലെ കാരണം..!! ചോദ്യം ചെയ്യലിൽ എല്ലാം തുറന്നുപറഞ്ഞ് അശ്വിൻ

രണ്ട് കുപ്പി മദ്യം

രണ്ട് കുപ്പി മദ്യം

ഇടിയുടെ അഘാദത്തില്‍ നിലത്തുവീണ ജയമോഹന്‍ തമ്പി ബോധരഹിതനായി. അച്ഛന്‍ ബോധമില്ലാതെ കിടക്കുന്ന വിവരം സഹോദരനെ അടക്കം വിളിച്ചു പറഞ്ഞെങ്കിലും ആരും വീട്ടിലേക്ക് എത്തിയില്ല. ഇക്കാര്യം അശ്വിന്‍ പൊലീസിന് മൊഴിനല്‍കിയിട്ടുണ്ട്. അച്ഛന്‍ മരിച്ചു കിടക്കുകയാണെന്ന് അറിഞ്ഞിട്ടും ഇയാള്‍ വീണ്ടും രണ്ട് കുപ്പി മദ്യം വാങ്ങി കുടിക്കുകയും ചെയ്‌തെന്നും പൊലീസ് പറയുന്നു.

ശനിയാഴ്ച രാവിലെ

ശനിയാഴ്ച രാവിലെ

അയല്‍വാസിയും സുഹൃത്തുമായ സതിയ്ക്ക് മദ്യം വാങ്ങാന്‍ ശനിയാഴ്ച രാവിലെ പണം നല്‍കിയിരുന്നു. സതി വാങ്ങി വന്ന മദ്യം ജയമോഹനും മകന്‍ അശ്വനും ഒഴിച്ചുനല്‍കുകയും ചെയ്തു. എന്നാല്‍ ഇവരോടൊപ്പം സതി മദ്യപിച്ചിരുന്നില്ലെന്നാണ് മൊഴി. ഇത് കുടിച്ച് തീര്‍ന്നപ്പോള്‍ വീണ്ടും മദ്യം വേണമെന്ന് അശ്വിന്‍ അച്ഛനോട് ആവശ്യപ്പെട്ടു. പണം നല്‍കില്ലെന്ന് ജയമോഹന്‍ തമ്പി നിലപാടെടുത്തതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമായി. ഇതാണ് കൊലപാതകത്തില്‍ അവസാനിച്ചത്.

മദ്യപാനം സ്ഥിരം

മദ്യപാനം സ്ഥിരം

കുവൈത്തിലെ ജോലി മതിയാക്കിയാണ് അശ്വിന്‍ നാട്ടിലെത്തിയത്. ഇതോടെ ഇവര്‍ സ്ഥിരമായി മദ്യപിക്കുമായിരുന്നു. ലോക്ക് ഡൗണ്‍ ഇളവുകളോടെ മദ്യ ശാലകള്‍ വീണ്ടും തുറന്നതോടെ മദ്യപാനം വീണ്ടും സ്ഥിരമായി. മദ്യപാനവും വഴക്കും പതിവായതോടെയാണ് അശ്വിന്റെ ഭാര്യ സ്വന്തം വീട്ടിലേക്ക് മടങ്ങിയത്. തമ്പിയുടെ എടിഎം കാര്‍ഡുകളും ക്രെഡിറ്റ് കാര്‍ഡുകളും ഉപയോഗിച്ചിരുന്നത് അശ്വിനായിരുന്നു. സുഹൃത്ത് സതിക്ക് കൊലപാതകത്തില്‍ പങ്കില്ലെന്നാണ് കരുതുന്നത്. കൊലയ്ക്ക് പിന്നില്‍ ആസൂത്രണമില്ലെന്നും പൊലീസ് പറയുന്നു.

മൃതദേഹം കണ്ടത്

മൃതദേഹം കണ്ടത്

ജയമോഹന്‍ തമ്പിയുടെ മൃതദേഹം കണ്ടെടുക്കുമ്പോള്‍ മകന്‍ വീട്ടില്‍ തന്നെ ഉണ്ടായിരുന്നെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. വീട് വൃത്തിയാക്കാനെത്തുന്ന കുടുംബശ്രീ പ്രവര്‍ത്തക ഇക്കാര്യം മനോരമ ന്യൂസിനോട് വെളിപ്പെടുത്തി. ജയമോഹന്‍ തമ്പിയെ അവസാനമായി കണ്ടത് ശനിയാഴ്ചയായിരുന്നെന്നും ഇവര്‍ പറഞ്ഞു. അതേസമയം, മുകളിലത്തെ നിലയില്‍ വാടകയ്ക്ക് താമസിക്കുന്നവരാണ് മൃതദേഹം ആദ്യമായി കണ്ടത്. തിങ്കളാഴ്ചയായിരുന്നു മൃതദേഹം കണ്ടത്.

സ്വര്‍ണമാല

സ്വര്‍ണമാല

സംഭവം നടക്കുന്നതിനിടെ ജയമോഹന്‍ തമ്പിയുടെ നാല് പവന്റെ മാല നഷ്ടപ്പെട്ടെന്നും പൊലീസ് പറയുന്നു. ഇത് എവിടെയാണ് ഉള്ളതെന്ന് കണ്ടെത്തനായിട്ടില്ല. അറസ്റ്റിലായ മകന്‍ അശ്വിനെയും കസ്റ്റഡിയിലുള്ള ഇയാളുടെ സുഹൃത്ത് സതിയെയും ചോദ്യം ചെയ്തു വരികയാണെന്ന് തിരുവനന്തപുരം ഫോര്‍ട്ട് സിഐ പറഞ്ഞു. അതേസമയം, സംഭവത്തില്‍ സുഹൃത്ത് ദൃക്സാക്ഷിയായിട്ടില്ലെന്നാണ് വിവരം. ചില അയല്‍വാസികളും സുഹൃത്തുക്കളും ജയമോഹന്‍ തമ്പിയുടെ വീട്ടില്‍ വന്ന് പോകാറുണ്ടെന്നും സിഐ പറഞ്ഞു.

കേരളത്തിന് വേണ്ടി കളിച്ചു

കേരളത്തിന് വേണ്ടി കളിച്ചു

കേരളത്തിന് വേണ്ടി 1979-82 കാലഘട്ടത്തിലാണ് തമ്പി കളിച്ചിരുന്നത്. 114 റണ്‍സും നേടിയിരുന്നു. മൂന്ന് വര്‍ഷം അണ്ടര്‍ 22 തലത്തിലും കേരളത്തിന് വേണ്ടി കളിച്ചിരുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായിരുന്നു തമ്പി. ജൂനിയര്‍ തലത്തിലും സംസ്ഥാനത്തിന് വേണ്ടി മികച്ചപ്രകടനം നടത്തിയിട്ടുണ്ട്. എസ്ബിടിയില്‍ ഔദ്യോഗിക ജീവിതം തുടങ്ങിയ ജയമോഹന്‍ ബാങ്ക് ടീമിന് വേണ്ടിയും ദേശീയ ടൂര്‍ണമെന്റുകളിലും കളിച്ചിട്ടുണ്ട്. എസ്ബിടി ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്നു അദ്ദേഹം.

 ജയമോഹൻ തമ്പി കൊല്ലപ്പെട്ടത് ശനിയാഴ്ച: പോലീസ് എത്തിയപ്പോഴും മകൻ മദ്യപിച്ച നിലയിൽ? ജയമോഹൻ തമ്പി കൊല്ലപ്പെട്ടത് ശനിയാഴ്ച: പോലീസ് എത്തിയപ്പോഴും മകൻ മദ്യപിച്ച നിലയിൽ?

ജയമോഹന്‍ തമ്പിയുടേത് കൊലപാതകം... മകന്‍ തള്ളിയിട്ടത്, ഞെട്ടിക്കും, മകന്‍ കസ്റ്റഡിയില്‍!!ജയമോഹന്‍ തമ്പിയുടേത് കൊലപാതകം... മകന്‍ തള്ളിയിട്ടത്, ഞെട്ടിക്കും, മകന്‍ കസ്റ്റഡിയില്‍!!

Thiruvananthapuram
English summary
Former Ranji Cricketer Jayamohan Thampi Murder; Ashwin drank two bottles of alcohol after the murder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X