• search
  • Live TV
തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ജയമോഹൻ തമ്പിയെ കൊന്നത് മകൻ, കൊലയ്ക്ക് പിന്നിലെ കാരണം..!! ചോദ്യം ചെയ്യലിൽ എല്ലാം തുറന്നുപറഞ്ഞ് അശ്വിൻ

തിരുവനന്തപുരം: മുന്‍ കേരള രഞ്ജി താരം ജയമോഹന്‍ തമ്പിയുടെ മരണം കൊലപാതകമെന്ന് തെളിയിക്കുന്ന കുടുതല്‍ തെളിവുകള്‍ പുറത്ത്. കഴിഞ്ഞ ദിവസമാണ് തമ്പിയെ തിരുവനന്തപുരത്തെ മണക്കാട്ടുള്ള വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകന്‍ അശ്വിനാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. അശ്വിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ്. സാധാരണ മരണമായി ഒതുങ്ങേണ്ട സംഭവത്തിലാണ് വഴിത്തിരിവുണ്ടായിരിക്കുന്നത്. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ മകന്‍ തള്ളിയിട്ടപ്പോള്‍ നെറ്റിയിലുണ്ടായ മുറിവാണ് മരണകാരണമെന്നാണ് സംശയിക്കുന്നത്. ഇതിനെ തുടര്‍ന്നുള്ള സംശയങ്ങളാണ് അശ്വിനെ കസ്റ്റഡിയിലെടുക്കാനുള്ള കാരണം. ഇപ്പോഴിതാ കൊലപാതകമാണെന്ന് തെളിയിക്കുന്ന കൂടുതല്‍ പൊലീസിന് ലഭിച്ചെന്നാണ് വിവരം.

മകന്‍ വീട്ടില്‍ തന്നെ

മകന്‍ വീട്ടില്‍ തന്നെ

ജയമോഹന്‍ തമ്പിയുടെ മൃതദേഹം കണ്ടെടുക്കുമ്പോള്‍ മകന്‍ വീട്ടില്‍ തന്നെ ഉണ്ടായിരുന്നെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. വീട് വൃത്തിയാക്കാനെത്തുന്ന കുടുംബശ്രീ പ്രവര്‍ത്തക ഇക്കാര്യം മനോരമ ന്യൂസിനോട് വെളിപ്പെടുത്തി. ജയമോഹന്‍ തമ്പിയെ അവസാനമായി കണ്ടത് ശനിയാഴ്ചയായിരുന്നെന്നും ഇവര്‍ പറഞ്ഞു. അതേസമയം, മുകളിലത്തെ നിലയില്‍ വാടകയ്ക്ക് താമസിക്കുന്നവരാണ് മൃതദേഹം ആദ്യമായി കണ്ടത്. തിങ്കളാഴ്ചയായിരുന്നു മൃതദേഹം കണ്ടത്.

പണത്തെച്ചൊല്ലി വാക്കേറ്റം

പണത്തെച്ചൊല്ലി വാക്കേറ്റം

ജയമോഹനും മകനുമായി പണത്തെ ചൊല്ലിയാണ് വാക്കേറ്റുണ്ടായതെന്ന് പൊലീസ് പറയുന്നു. മകനോടൊപ്പമുണ്ടായിരുന്ന അയല്‍വാസിയുടെ മൊഴിയില്‍ വൈരുധ്യങ്ങളുണ്ടെന്നും പൊലീസ് പറയുന്നു. സംശയം തോന്നിയതിനെ തുടര്‍ന്ന് അശ്വിന്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. അദ്യം ചോദ്യം ചെയ്തപ്പോള്‍ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞത്. പിന്നീട് നടന്ന കാര്യം പൊലീസിനോട് പറഞ്ഞു. മദ്യ ലഹരിയിലായിരുന്ന മകന്‍ അച്ഛനെ തള്ളിയിടുകയായിരുന്നു. നെറ്റിയിലും തലയിലുമേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണം. ആശുപത്രിയില്‍ എത്തിച്ചാല്‍ ജീവന്‍ രക്ഷിക്കാമായിരുന്നു. എന്നാല്‍ അശ്വിന്‍ അത് ചെയ്തില്ല.

നാല് പവന്റെ സ്വര്‍ണമാല

നാല് പവന്റെ സ്വര്‍ണമാല

സംഭവം നടക്കുന്നതിനിടെ ജയമോഹന്‍ തമ്പിയുടെ നാല് പവന്റെ മാല നഷ്ടപ്പെട്ടെന്നും പൊലീസ് പറയുന്നു. ഇത് എവിടെയാണ് ഉള്ളതെന്ന് കണ്ടെത്തനായിട്ടില്ല. അറസ്റ്റിലായ മകന്‍ അശ്വിനെയും കസ്റ്റഡിയിലുള്ള ഇയാളുടെ സുഹൃത്ത് സതിയെയും ചോദ്യം ചെയ്തു വരികയാണെന്ന് തിരുവനന്തപുരം ഫോര്‍ട്ട് സിഐ പറഞ്ഞു. അതേസമയം, സംഭവത്തില്‍ സുഹൃത്ത് ദൃക്‌സാക്ഷിയായിട്ടില്ലെന്നാണ് വിവരം. ചില അയല്‍വാസികളും സുഹൃത്തുക്കളും ജയമോഹന്‍ തമ്പിയുടെ വീട്ടില്‍ വന്ന് പോകാറുണ്ടെന്നും സിഐ പറഞ്ഞു.

തര്‍ക്കങ്ങള്‍ പതിവ്

തര്‍ക്കങ്ങള്‍ പതിവ്

അതേസമയം, കുറേക്കാലമായി അച്ഛനും മകനും തമ്മില്‍ തര്‍ക്കങ്ങള്‍ പതിവാണെന്നാണ് വീട്ടിലെ ജോലിക്കാര്‍ പറയുന്നത്. കടുത്ത മദ്യപാനിയാണ് മകന്‍ അശ്വിന്‍. വീട്ടില്‍ മദ്യപിച്ചെത്തിയായിരിക്കും വഴക്ക്. കുവൈത്തിലെ ജോലി മതിയാക്കിയെത്തിയ അശ്വിനാണ് ജയമോഹന്‍ തമ്പിയുടെ ക്രഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നത്. ഇതേ തുടര്‍ന്നും തര്‍ക്കമുണ്ടാകാറുണ്ട്. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് ജയമോഹന്‍ തമ്പി കൊല്ലപ്പെട്ടതെന്ന് കരുതുന്നു.

ക്രിക്കറ്റ് ജീവിതം

ക്രിക്കറ്റ് ജീവിതം

കേരളത്തിന് വേണ്ടി 1979-82 കാലഘട്ടത്തിലാണ് തമ്പി കളിച്ചിരുന്നത്. 114 റണ്‍സും നേടിയിരുന്നു. മൂന്ന് വര്‍ഷം അണ്ടര്‍ 22 തലത്തിലും കേരളത്തിന് വേണ്ടി കളിച്ചിരുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായിരുന്നു തമ്പി. ജൂനിയര്‍ തലത്തിലും സംസ്ഥാനത്തിന് വേണ്ടി മികച്ചപ്രകടനം നടത്തിയിട്ടുണ്ട്. എസ്ബിടിയില്‍ ഔദ്യോഗിക ജീവിതം തുടങ്ങിയ ജയമോഹന്‍ ബാങ്ക് ടീമിന് വേണ്ടിയും ദേശീയ ടൂര്‍ണമെന്റുകളിലും കളിച്ചിട്ടുണ്ട്. എസ്ബിടി ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്നു അദ്ദേഹം.

ജയമോഹന്‍ തമ്പിയുടേത് കൊലപാതകം... മകന്‍ തള്ളിയിട്ടത്, ഞെട്ടിക്കും, മകന്‍ കസ്റ്റഡിയില്‍!!

ക്വാറന്റീൻ കേന്ദ്രത്തിൽ നിന്ന് രോഗമില്ലെന്ന് പറഞ്ഞ് വീട്ടിലേക്കയച്ച യുവാവിന് കൊവിഡ്, ഗുരുതര വീഴ്ച..!

Thiruvananthapuram

English summary
Former Ranji Cricketer Jayamohan Thampi Murder: Son Ashwin Revealed The Reason Behind the murder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X