തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വ്യാജ കറൻസി നിർമ്മിച്ച് വിതരണം: നാലംഗ സംഘം തിരുവനന്തപുരത്ത് അറസ്റ്റിൽ, പോലീസിനെ അറിയിച്ചത് കടയുടമ!

  • By Desk
Google Oneindia Malayalam News

കാട്ടാക്കട: വ്യാജ കറൻസി നിർമ്മിച്ച് വിതരണം ചെയ്യുന്ന നാലംഗ സംഘം നെയ്യാർ‌ ഡാം പൊലീസിന്റെ പിടിയിലായി. കല്ലറ കോട്ടൂർ കുന്നുംപുറത്ത് വീട്ടിൽ നിന്നും കുറ്റിച്ചൽ കള്ളോട് പാറമുകൾ പുത്തൻ വീട്ടിൽ ഷാജഹാൻ(27), കുറ്റിച്ചൽ കള്ളോട് പാറമുകൾ പുത്തൻ വീട്ടിൽ അർഷാദ്(27), കുറ്റിച്ചൽ കോട്ടൂർ സൗദ് മൻസിലിൽ സൗദ്(21), കുറ്റിച്ചൽ കള്ളോട് പാറമുകൾ പുത്തൻ വീട്ടിൽ ഷെറീഫ്(42)എന്നിവരാണ് പിടിയിലായത്. നെയ്യാർഡാം തുണ്ടുനടയിലെ കടയിൽ നിന്ന് ഷാജഹാൻ 200 രൂപ നോട്ട് നൽകി സിഗരറ്റ് വാങ്ങിയിരുന്നു. നോട്ടിൽ സംശയം തോന്നിയ കടക്കാരനും നാട്ടുകാരും ചേർന്ന് ഇയാളെ തടഞ്ഞുവച്ചു. നെയ്യാർഡാം എസ്.ഐ ശ്രീകുമാറും സംഘവും ഇയാളെ അറസ്റ്റ് ചെയ്‌തു. തുടർന്നുള്ള അന്വേഷണത്തിലാണ് മറ്റ് പ്രതികളെയും വ്യാജനോട്ടടിയെയും കുറിച്ചുള്ള വിവരം ലഭിച്ചത്.

<strong>പാകിസ്താന്‍ എന്തിനാണ് കശ്മീരില്‍ പ്രശ്‌നമുണ്ടാക്കുന്നത്? ഇതാണ് കാര്യം... ജിഹാദിന് ശ്രമിക്കുന്നവരും</strong>പാകിസ്താന്‍ എന്തിനാണ് കശ്മീരില്‍ പ്രശ്‌നമുണ്ടാക്കുന്നത്? ഇതാണ് കാര്യം... ജിഹാദിന് ശ്രമിക്കുന്നവരും

ഷെറീഫിന്റെ വീട്ടിൽ നിന്നാണ് നോട്ടടിക്കാനുപയോഗിച്ച മഷിയും പ്രിന്ററുകളും സുരക്ഷാ നൂൽ തെളിയിക്കുന്ന ഗ്ലിറ്ററിംഗ് പേനയും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തത്. പ്രിന്റ് ചെയ്‌ത നൂറിന്റെയും ഇരുനൂറിന്റെയും പത്ത് നോട്ടുകളും പിടിച്ചെടുത്തു. കോയമ്പത്തൂരിൽ നിന്നാണ് ഇവയെത്തിച്ചത്. ഷാജഹാന്റെ നേതൃത്വത്തിലാണ് വ്യാജനോട്ട് നിർമ്മിച്ചത്. ചെറുകിട സ്ഥാപനങ്ങളിലാണ് സംഘം പ്രധാനമായും തട്ടിപ്പ് നടത്തിയിരുന്നത്. കടയിൽ നിന്ന് പകുതിയോ അതിനോടടുത്തോ തുകയ്‌ക്കാണ് സാധനം വാങ്ങിയിരുന്നത്. തുടർന്ന് വ്യാജ നോട്ട് നൽകും. അടുത്തിടെ കാട്ടാക്കട ചന്തയിൽ അഞ്ഞൂറിന്റെ കള്ളനോട്ടു മാറാനെത്തിയ സംഘത്തെ കച്ചവടക്കാർ തടഞ്ഞുവച്ച് പൊലീസിന് കൈമാറിയിരുന്നു. ഇതോടെയാണ് വ്യാ‌ജനോട്ടടിയെ കുറിച്ചും വിതരണത്തെക്കുറിച്ചും പൊലീസിന് വിവരം ലഭിച്ചത്. സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നതിനെ കുറിച്ച് അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു.

fakecurrency-155

ചെറുകിട സ്ഥാപനങ്ങൾ ആണ് സംഘം പ്രധാനമായും ലക്ഷ്യമിട്ടിരുന്നത് .പകുതിയോ അതിനോടടുത്തോ തുകയ്ക്കാണ് ഇവർ കടകളിൽനിന്നും സാധനങ്ങൾ വാങ്ങുന്നത്..ഏറെ നാളുകളായി ഇത്തരത്തിൽ നോട്ട് മാറി വരുന്ന സംഘങ്ങൾ സജീവമാണ്.ഇവരെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും കൂടുതൽ പേർ സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നതിനെ കുറിച്ചും അന്വേഷിച്ചു വരുന്നതായും പോലീസ് പറഞ്ഞു .മലയോര മേഖലയിൽ നാളുകളായി കള്ളനോട്ടു സംഘങ്ങൾ സജീവമായിട്ടുണ്ട് അടുത്തിടെ കാട്ടാക്കട പോലീസ് സ്റ്റേഷൻ പരിധിയിൽ ചന്തയിൽ അഞ്ഞൂറിന്റെ കള്ളനോട്ടു മാറാൻ എത്തിയ സംഘത്തെ കച്ചവടക്കാർ തടഞ്ഞു വച്ച് പൊലീസിന് കൈമാറിയിരുന്നു. ഇതോടെയാണ് മലയോര മേഖല കേന്ദ്രീകരിച്ച് നടക്കുന്ന നോട്ട് അച്ചടിയെ കുറിച്ചുംവിതരണത്തെക്കുറിച്ചും പൊലീസിന് വ്യക്തമായ വിവരം ലഭിച്ചത്

Thiruvananthapuram
English summary
four arrested in fake currency case from thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X