ഹോട്ടല്‍ സുരക്ഷാ ജീവനക്കാരന് മർദ്ദനം: 4പേർ അറസ്റ്റിൽ, ആക്രമിച്ചത് വൈരാഗ്യം മൂലമെന്ന്!!
കഴക്കൂട്ടം: ടെക്‌നോപാർക്കിന് എതിർവശത്തെ ഹോട്ടലിലെ ബംഗാൾ സ്വദേശിയായ സെക്യൂരിറ്റി നബകുമാർ റാംഗി( 25) നെ ബൈക്കിന്റെ ഷോക്ക് അബ്‌സോർബർ കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച കേസിൽ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ആറ്റിപ്ര കിഴക്കുംകര പനച്ചമൂട് ക്ഷേത്രത്തിനടുത്ത് തിരുവോണം വീട്ടിൽ സച്ചു(20),പുല്ലുകാട് സെറ്റിൽമെന്റ് കോളനിയിൽ അജിഭവനിൽ അമ്പിളി( 23), കിഴക്കുംകര വലത്തേച്ചിറ വീട്ടിൽ അനന്തു (26), മൺവിള ഗാന്ധി നഗറിൽ ശിവരാജ് ഭവനിൽ അരുൺ(25)എന്നിവരെയാണ് കഴക്കുട്ടം എസ്.എച്ച്.ഒ എസ്.വൈ. സുരേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്.

ഹോട്ടലിൽ കയറി മദ്യപിച്ച് ശേഷം സമീപത്ത് പരസ്യമായി മൂത്രമൊഴിച്ചതിനെ സെക്യൂരിറ്റി ജീവനക്കാർ പറഞ്ഞു വിലക്കിയത്തിലുള്ള വിരോധത്താലാണ് സംഘം ചേർന്ന് മർദ്ദിച്ചതെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് ഒളിവിൽപ്പോയ ഇവരെ പിടികൂടുകയായിരുന്നു. എസ്.ഐമാരായ സുധീഷ്‌കുമാർ, റോയ്, സി.പി.ഒ മാരായ ബിജു കുമാർ, എബ്രഹാം പെരേര, ശ്യാംലാൽ സന്തോഷ്,അരുൺ പ്രിൻസ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റു ചെയ്തത്.












Click it and Unblock the Notifications