നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ നാല് ദിവസം പ്രായമായ കുഞ്ഞ് നിലത്ത് വീണു..
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ നാലുദിവസം പ്രായമായ കുഞ്ഞ് നിലത്ത് വീണു. തലയ്ക്ക് പരുക്കേറ്റ കുട്ടിയെ എസ്.എ.ടി ആശുപത്രിയിലേക്ക് മാറ്റി. സുരേഷ്‌കുമാര്‍ ഷീല ദമ്പതികളുടെ ആണ്‍കുട്ടിയ്ക്കാണ് പരുക്കേറ്റത്. ആശുപത്രി ജീവനക്കാര്‍ക്ക് വീഴ്ചയുണ്ടായെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
ഇന്ന് ഡിസ്ചാര്‍ജ് ചെയ്യേണ്ടതായിരുന്നു കുഞ്ഞിനെ. ഇതിന് മുമ്പായി പീഡിയാട്രീഷന്‍ വന്നു നോക്കി. കുഞ്ഞിന്റെ ശരീരത്തില്‍ മഞ്ഞ നിറം ഉള്ളതിനാല്‍ പരിശോധന നടത്തി പോകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇത് അനുസരിച്ച് കുഞ്ഞിന്റെ അമ്മൂമ്മ കുഞ്ഞിനെ പരിശോധന നടത്തുന്ന സ്ഥലത്ത് എത്തിച്ചു.

അമ്മൂമ്മയുടെ കയ്യില്‍ നിന്ന് നഴ്‌സ് കുഞ്ഞിനെ വാങ്ങി ചൂട് കിട്ടന്നുതിന് വേണ്ടി വാമറില്‍ കിടത്തുന്നതിനിടയില്‍ ആണ് കുഞ്ഞ് താഴേ വീണത് എന്നാണ് ബന്ധുക്കള്‍ പറയുന്നത്. ആശുപത്രി അധികൃതരും കുഞ്ഞ് വീണതായി സ്ഥിരീകരിക്കുന്നുണ്ട്.
കുഞ്ഞിന്റെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമല്ല എന്നാണ് റിപ്പോര്‍ട്ട്. കുഞ്ഞിന്റെ തല സ്‌കാന്‍ ചെയ്തിട്ടുണ്ട്. കാര്യമായ ആരോഘ്. പ്രശ്‌നങ്ങളൊന്നും കുഞ്ഞിന് ഇല്ലെന്നാണ് റിപ്പോര്‍ട്ട്. വിദഗ്ധ ചികിത്സയ്ക്ക് വേണ്ടിയാണ് എസ്എടി ആശുപത്രിയില്‍ കുഞ്ഞിനെ എത്തിച്ചത്.












Click it and Unblock the Notifications