Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരം 4 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു, രോഗികൾ പുറത്ത് നിന്ന് വന്നവർ

തിരുവനന്തപുരം: ജില്ലയിൽ ഇന്ന് 4 പേർക്ക് കോവിഡ്‌19 സ്ഥിരീകരിച്ചു. രണ്ടു പേർ വിദേശത്ത് നിന്നും വന്നതും രണ്ടു പേർ അന്യസംസ്ഥാനത്തു നിന്നും വന്നതുമാണ്. മൂന്ന് പേർ 30 വയസ്സിൽ താഴെ പ്രായമുളള യുവാക്കളാണ്. രോഗികളിലൊരാളെ ജനറൽ ആശുപത്രിയിലേക്കും മറ്റുളളവരെ സിഎഫ്എൽടിസി ഹോമിയോ കോളേജ് ആശുപത്രിയിലേക്കും മാറ്റി. രോഗികളുടെ വിവരങ്ങൾ അറിയാം:

പരശുവയ്ക്കൽ സ്വദേശി 28 വയസുകാരന് കൊവിഡ് സ്ഥിരീകരിച്ചു. ജമ്മു കാശ്മീരിൽ ആർമി ഉദ്യോഗസ്ഥനാണ്. ജൂൺ 19 ന് ജമ്മുവിൽ നിന്നും ഡൽഹിയിലേക്കു ഇൻഡിഗോയുടെ 6 E 653 നം വിമാനത്തിൽ എത്തുകയും അവിടെ നിന്നും ജൂൺ 20 ന് വിസ്താരയുടെ UK 897 നം വിമാനത്തിൽ തിരുവനന്തപുരത്തു എത്തുകയും ചെയ്തിരുന്നു. തുടർന്നു പ്രത്യക ടാക്സിയിൽ ഹോം ക്വാറന്റൈനിൽ ആക്കിയിരുന്നു. സ്വാബ് പരിശോധന നടത്തിയതിൽ കോവിഡ് പോസിറ്റീവ് ആയി.

covid

ഇടവ സ്വദേശി 50 വയസുകാരന് കൊവിഡ് സ്ഥിരീകരിച്ചു. കുവൈറ്റിൽ നിന്നും ജൂൺ 18 ന് കുവൈറ്റ് എയർ വെയ്‌സിന്റെ KU 1351 നം വിമാനത്തിൽ കൊച്ചി വിമാനത്താവളത്തിൽ എത്തി. അവിടെ നിന്നും കെഎസ്ആർടിസി ബസ്സിൽ തിരുവനന്തപുരത്തു എത്തിക്കുകയും തുടർന്നു ഹോം ക്വാറന്റൈനിൽ ആക്കിയിരുന്നതുമാണ്. രോഗ ലക്ഷങ്ങൾ ഉണ്ടായ സാഹചര്യത്തിൽ സ്വാബ് പരിശോധന നടത്തുകയും കോവിഡ് പോസിറ്റീവ് ആയി.

മണക്കാട് സ്വദേശി 23 വയസുകാരന് കൊവിഡ് സ്ഥിരീകരിച്ചു. കസാകിസ്താനിൽ മെഡിക്കൽ വിദ്യാർത്ഥിയാണ്. ജൂൺ 22 ന് കസാകിസ്താനിൽ നിന്നും ഡൽഹിയിലേക്കു BSV 5045 നം വിമാനത്തിൽ എത്തുകയും അവിടെ നിന്നും ജൂൺ 23 ന് എയർ ഇന്ത്യയുടെ AI 512 നം വിമാനത്തിൽ തിരുവനന്തപുരത്തു എത്തുകയും ചെയ്തിരുന്നു. തുടർന്നു ഇദ്ദേഹത്തിന്റെ സഹോദരന്റെ സ്ഥലത്തിൽ ഹോം ക്വാറന്റൈറ്റിനിൽ ആക്കിയിരുന്നു. സ്വാബ് പരിശോധന നടത്തിയതിൽ കോവിഡ് പോസിറ്റീവ് ആയി.

ഇരിഞ്ചയം താന്നിമൂട് സ്വദേശി 28 വയസുകാരന് കൊവിഡ് സ്ഥിരീകരിച്ചു. ജൂൺ 17 ന് ഡൽഹിയിൽ നിന്നും രാജധാനി എക്സ്പ്രസ്സ് ട്രെയിനിൽ തിരുവനന്തപുരത്തെത്തി. അവിടെ നിന്നും സർക്കാർ ക്വാറന്റൈനെ സെന്ററിലേക്ക് മാറ്റിയിരുന്നു രോഗ ലക്ഷണങ്ങൾ ഉണ്ടായ സാഹചര്യത്തിൽ സ്വാബ് പരിശോധന നടത്തുകയും കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നു ജനറൽ ആശുപത്രിയിലേക്കു മാറ്റി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+