Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരത്ത് സാമൂഹ്യവ്യാപനം ഇല്ലെന്ന് കളക്ടർ, ഇന്ന് കൊറോണ സ്ഥിരീകരിച്ചത് 4 പേർക്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് 5 പേര്‍ക്ക് എവിടെ നിന്ന് കൊവിഡ് ബാധിച്ചെന്ന് കണ്ടെത്താനായില്ലെന്ന് ജില്ലാ കളക്ടര്‍. തലസ്ഥാനത്ത് കൂടുതല്‍ പരിശോധന നടത്തും. തിരുവനന്തപുരത്ത് കൂടുതല്‍ ജാഗ്രത വേണമെന്നും സാമൂഹ്യവ്യാപനത്തിലേക്ക് കടന്നിട്ടില്ലെന്നും ജില്ലാ കളക്ടര്‍. കൂടുതല്‍ കേസുകളുണ്ടായ വാര്‍ഡുകളിലും തീരദേശത്തും പരിശോധന നടത്തും. ജില്ലയിൽ ഇന്ന് 4 പേർക്ക് കോവിഡ്‌19 സ്ഥിരീകരിച്ചു. രണ്ടു പേർ വിദേശത്തു നിന്നും വന്നവരും രണ്ടു പേർ അന്യസംസ്ഥാനത്തു നിന്നും വന്നതുമാണ്. അവരുടെ വിവരങ്ങൾ:

പുല്ലുവിള സ്വദേശി 33 വയസ്സുകാരന് കൊവിഡ് കണ്ടെത്തി. ജൂൺ 19 ന് ഖത്തറിൽ നിന്നും എയർ ഇന്ത്യയുടെ IX 1576 നമ്പർ വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തി. അവിടെ നിന്നും പ്രത്യേക ടാക്സിയിൽ ഹോം ക്വാറന്റൈനിൽ ആക്കിയിരുന്നു. രോഗ ലക്ഷണങ്ങൾ ഉണ്ടായ സാഹചര്യത്തിൽ സ്വാബ് പരിശോധന നടത്തുകയും കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നു ജനറൽ ആശുപത്രിയിലേക്കു മാറ്റി.

Recommended Video

cmsvideo
    ശൈലജ ടീച്ചർ ഐക്യരാഷ്ട്ര സഭയുടെ പരിപാടിയിൽ ലോക നേതാക്കൾക്കൊപ്പം | Oneindia Malayalam
    covid

    പള്ളിക്കൽ സ്വദേശി 41 വയസ്സുകാരനും കൊവിഡ് സ്ഥിരീകരിച്ചു. ജൂൺ 13 ന് കുവൈറ്റിൽ നിന്നും എയർ ഇന്ത്യയുടെ IX 1596 നമ്പർ വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തി. അവിടെ നിന്നും പ്രത്യേക ടാക്സിയിൽ ഹോം ക്വാറന്റൈനിൽ ആക്കിയിരുന്നു. രോഗ ലക്ഷണങ്ങൾ ഉണ്ടായ സാഹചര്യത്തിൽ സ്വാബ് പരിശോധന നടത്തുകയും കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നു ജനറൽ ആശുപത്രിയിലേക്കു മാറ്റി.

    തിരുനെൽവേലി സ്വദേശി 67 വയസ്സുകാരനും കൊവിഡ് സ്ഥിരീകരിച്ചു. ജൂൺ 18 ന് നൈജീരിയയിൽ നിന്നും എയർ ഇന്ത്യയുടെ IX 1906 നമ്പർ വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുകയും അവിടെ നിന്നും പ്രത്യേക ടാക്സിയിൽ പെയ്ഡ് ക്വാറന്റൈനെ സെന്ററിൽ ആക്കിയിരുന്നു. രോഗ ലക്ഷണങ്ങൾ ഉണ്ടായ സാഹചര്യത്തിൽ നടത്തിയ സ്വാബ് പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നു മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി.

    നാവായിക്കുളം സ്വദേശി 52 വയസ്സുള്ള സ്ത്രീക്കും കൊവിഡുണ്ട്. റിയാദിൽ നിന്നും ജൂൺ 13 എയർ ഇന്ത്യയുടെ IX 1940 നമ്പർ വിമാനത്തിൽ തിരുവനന്തപുരത്തെത്തി. അവിടെ നിന്നും ഹോം ക്വാറന്റൈനിൽ ആക്കിയിരുന്നു. സ്വാബ് പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നു എസ്എടി ആശുപത്രിയിലേക്കു മാറ്റി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+