Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരത്ത് കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നു, ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 4 പേർക്ക്

തിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ ഇന്ന് നാല് പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിലെ കൊവിഡ് രോഗികളുടെ എണ്ണം 51 ആയി ഉയര്‍ന്നു. നാല് പേര്‍ കൊല്ലം സ്വദേശികളും രണ്ട് പേര്‍ മലപ്പുറം സ്വദേശികളും എറണാകുളം, പാലക്കാട് ജില്ലകളിലെ ഓരോരുത്തരുമാണ്.

ഇന്ന് ജില്ലയിൽ പുതുതായി 929 പേർ രോഗനിരീക്ഷണത്തിലായി. 324 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. ജില്ലയിൽ 15369പേർ വീടുകളിലും 1038 പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലുണ്ട്. ആശുപത്രികളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി 32 പേരെ പ്രവേശിപ്പിച്ചു. 34 പേരെ ഡിസ്ചാർജ് ചെയ്തു. ജില്ലയിൽ ആശുപത്രികളിൽ 171 പേർ നിരീക്ഷണത്തിൽ ഉണ്ട്.

covid

ഇന്ന് 287 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. 327 പരിശോധന ഫലങ്ങൾ ലഭിച്ചു. കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 16578 ആണ്. ഇന്ന് പുതുതായി നിരീക്ഷണത്തിലായവരുടെ എണ്ണം 929 ആണ്. ഇന്നലെ ജില്ലയിൽ ഒരു കൊവിഡ് മരണം സംഭവിച്ചിരുന്നു. ജൂണ്‍ 12ന് മരണമടഞ്ഞ തിരുവനന്തപുരം വഞ്ചിയൂര്‍ സ്വദേശി എസ്. രമേശന്‍ (67) എന്ന വ്യക്തിയുടെ പരിശോധനഫലമാണ് കോവിഡാണെന്ന് സ്ഥിരീകരിച്ചത്. ഇദ്ദേഹം ദീര്‍ഘകാല ശ്വാസകോശ രോഗബാധിതനായിരുന്നു. ഹൃദ്രോഗത്തിനും ചികിത്സ തേടിയിരുന്നു.

Recommended Video

cmsvideo
    POSITIVE STORY: കോവിഡ് ബോധവത്കരണ സന്ദേശവുമായി കാർട്ടൂൺ മതിൽ

    കാട്ടാക്കട പഞ്ചായത്തിലെ 6 വാർഡുകൾ കന്റോൺമെന്റ് സോൺ ആയി പ്രഖ്യാപിച്ചു. തൂങ്ങാംപാറ, പൊന്നറ, എട്ടിരുത്തി, കിള്ളി, കാവിൻപുറം, കൊല്ലോട് എന്നിവയാണവ. പ്രദേശത്തെ സ്‌കൂളുകളിലെ പരീക്ഷകൾ സർക്കാർ നിശ്ചയിച്ചപ്രകാരം മാറ്റമില്ലാതെ നടക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. എന്നാൽ കോവിഡ് മാനദണ്ഡമനുസരിച്ചുള്ള എല്ലാ സുരക്ഷാമുൻകരുതലുകളും പാലിക്കണം. ആശുപത്രി ആവശ്യങ്ങൾക്കോ മറ്റ് അടിയന്തര ആവശ്യങ്ങൾക്കോ അല്ലാതെ കണ്ടെയിൻമെന്റ് സോണിനു പുറത്തു പോകാൻ പാടില്ലാത്തതാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+