Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ് വ്യാപന ഭീതിയിൽ തലസ്ഥാനം, ഇന്ന് രോഗം 4 പേർക്ക്, എല്ലാവരും പുറത്ത് നിന്ന് വന്നവർ

തിരുവനന്തപുരം: തലസ്ഥാനത്ത് കൊവിഡ് വ്യാപന ഭീതി ശക്തമാകുന്നു. ജില്ല കടുത്ത നിയന്ത്രണങ്ങളിലേക്ക് കടന്നിരിക്കുകയാണ്. അതേസമയം തിരുവനന്തപുരം നഗരം അടച്ചിടേണ്ട സാഹചര്യം ഇല്ലെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്‍ വ്യക്തമാക്കി. ജില്ലയില്‍ ഇന്ന് നാല് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. രണ്ടു പേർ വിദേശത്തു നിന്നും വന്നവരും രണ്ടു പേർ അന്യസംസ്ഥാനത്തു നിന്നും വന്നതുമാണ്. അവരുടെ വിവരങ്ങൾ:

പാപ്പനംകോട് കൈമനം സ്വദേശി 29 വയസ്സുള്ള യുവാവിന് രോഗം സ്ഥിരീകരിച്ചു. ജൂൺ 20 ന് ദമാമിൽ നിന്നും എയർ ഇന്ത്യയുടെ AI 1942 നം വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുകയും രോഗ ലക്ഷണങ്ങൾ ഉള്ളതിനാൽ അവിടെ നിന്നും ജനറൽ ആശുപത്രിയിൽ നിന്നും സ്വാബ് പരിശോധന നടത്തുകയും സിഎഫ്എൽടിസി കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റുകയും ചെതിരുന്നു. പരിശോധന ഫലം ഇന്ന് കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

covid

Recommended Video

cmsvideo
    കോവിഡ് പ്രതിരോധത്തില്‍ കേരളത്തിന് ഐക്യരാഷ്ട്ര സഭയുടെ ആദരം | Oneindia Malayalam

    പൗഡിക്കോണം വിഷ്ണുനഗർ സ്വദേശി 33 വയസ്സുകാരന് കൊവിഡ് കണ്ടെത്തി. അദ്ദേഹത്തിന്റെ ഭാര്യയായ 27കാരിക്കും കൊവിഡുണ്ട്. ഇരുവരും ഡൽഹിയിൽ നിന്നും ജൂൺ 9 ന് ട്രെയിനിൽ ( നം 02432 ) തിരുവനന്തപുരത്തെത്തി. അവിടെ നിന്നും പ്രത്യേക ടാക്സിയിൽ ഹോം ക്വാറന്റൈനിൽ ആക്കിയിരുന്നു. സെന്റിനൽ സർവെയ്‌ലൻസിന്റെ ഭാഗമായി നടത്തിയ സ്വാബ് പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നു ജനറൽ ആശുപത്രിയിലേക്കു മാറ്റി.

    പേട്ട സ്വദേശി 27 വയസ്സുകാരനും ഇന്ന് രോഗം സ്ഥിരീകരിച്ചു. ജൂൺ 16 ന് കുവൈറ്റിൽ നിന്നും ഗോ എയറിന്റെ G8 7090 നം വിമാനത്തിൽ കൊച്ചി വിമാനത്താവളത്തിൽ എത്തുകയും അവിടെ നിന്നും കെഎസ്ആർടിസി ബസ്സിൽ കൊല്ലത്തെ സർക്കാർ ക്വാറന്റൈനെ സെന്ററിൽ ആക്കിയിരുന്നു. രോഗ ലക്ഷണങ്ങൾ ഉണ്ടായ സാഹചര്യത്തിൽ നടത്തിയ സ്വാബ് പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നു പാരിപ്പള്ളി ആശുപത്രിയിലേക്കു മാറ്റി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+