സദാചാര പൊലീസ് ചമഞ്ഞ് മൂന്നരമണിക്കൂർ യുവാവിനെ ബന്ദിയാക്കി മർദ്ദിച്ച കേസിൽ നാല് പേർ അറസ്റ്റിൽ
വർക്കല: സദാചാര പൊലീസ് ചമഞ്ഞ് യുവാവിനെ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയ ശേഷം ക്രൂരമായി മർദ്ദിക്കുകയും പണവും സ്വർണ്ണമാലയും മൊബൈൽഫോണും കവർന്നെടുക്കുകയും ചെയ്ത അഞ്ചംഗസംഘത്തിലെ നാല് പേരെ വർക്കല പൊലീസ് അറസ്റ്റ്ചെയ്തു. 11ന് രാത്രി 12 മണിയോടെ ഇടവ ഓടയം അഞ്ചുമുക്കിലാണ് സംഭവം. കൊട്ടാരക്കര പുത്തൂർ തേവലപ്പുറം നന്ദനംവീട്ടിൽ പ്രശാന്ത് (35) നെയാണ് മർദ്ദിച്ച് അവശനാക്കിയത്.
പ്രശാന്തിന്റെ കഴുത്തിൽ കിടന്ന രണ്ടര പവൻ സ്വർണമാല, 15,000 രൂപ വിലയുളള മൊബൈൽഫോൺ, പെഴ്സിലുണ്ടായിരുന്ന 7500രൂപ എന്നിവയാണ് കവന്നത്. പ്രതികളായ വർക്കല തിരുവമ്പാടി വാറിൽവീട്ടിൽ ജസ്മീർ (20), കുരയ്ക്കണ്ണി അയിഷ ഭവനിൽ ബസ്സം (20), ഇടവ പുന്നകുളം ചരുവിള വീട്ടിൽ ആഷിക് (20), കുരയ്ക്കണ്ണി തിരുവമ്പാടി ഇസ്മയിൽ മൻസിലിൽ ബദിൻഷാ (34) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ബദിൻഷാ 2013ൽ പാപനാശം കുന്നിൽ നിന്നു തമിഴ്നാട് സ്വദേശിയെ തളളിയിട്ട് കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയാണ്. ഈ കേസിൽ ജാമ്യത്തിൽ കഴിയുകയാണ്. കൊട്ടാരക്കര സ്വദേശിയായ പ്രശാന്ത് കെട്ടിടങ്ങളിലെ ചോർച്ച തടയുന്നതിനുളള വാട്ടർ പ്രൂഫിംഗ് ജോലി കരാറടിസ്ഥാനത്തിൽ ഏറ്റെടുത്ത് നടത്തുന്ന ആളാണ്. ഒപ്പം ജോലി ചെയ്യുന്ന വർക്കല സ്വദേശി അലിയെ അന്വേഷിച്ചാണ് സംഭവദിവസം രാത്രി 12 മണിയോടെ കൊല്ലത്തു നിന്നു സ്കൂട്ടറിൽ അഞ്ചുമുക്കിലെത്തിയത്.
അവിടെ റോഡ് വക്കിൽ നിന്ന് സുഹൃത്തിന് ഫോൺചെയ്യുന്നതിനിടയിലാണ് സംഘത്തിലെ രണ്ട്പേർ കാറിലെത്തിയത്. അവർ ചാടിയിറങ്ങി അഞ്ചുമുക്കിലെത്തിയതിനെക്കുറിച്ച് ചോദിക്കുകയും ബലാൽക്കാരമായി കാറിൽ പിടിച്ചുകയറ്റി തിരുവമ്പാടിയിലെ ആളൊഴിഞ്ഞ പുരയിടത്തിൽ കൊണ്ട വരികയും അവിടെ ബന്ദിയാക്കി വയ്ക്കുകയും ചെയ്തു. ഫോണിൽ വിളിച്ചറിയിച്ചതിനെ തുടർന്ന് മറ്റു മൂന്ന് പ്രതികളും സ്ഥലത്തെത്തി.
തുടർന്ന് പ്രശാന്തിനെ ഇരുമ്പ് പൈപ്പുകൊണ്ട് ശരീരമാസകലം മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിനിടെ ഭീഷണിപ്പെടുത്തി മോഷണത്തിനായി എത്തിയതാണെന്നും അസാന്മാർഗിക പ്രവൃത്തിക്ക് വന്നതാണെന്നും മറ്റും പറയിപ്പിച്ച് മൊബൈൽ ഫോണിൽ വീഡിയോ റെക്കാഡ് ചെയ്തു. സംഘത്തിലൊരാൾ പൊലീസുകാരനാണെന്നും പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി. മൂന്നര മണിക്കൂർ നേരത്തെ ഭീകരമായ മർദ്ദനത്തെതുടർന്ന് പ്രശാന്ത് അർദ്ധ അബോധാവസ്ഥയിലായതോടെ പ്രതികൾ കടന്നുകളഞ്ഞു.
വീഡിയോ റെക്കാഡിംഗ് നടത്തിയ ദൃശ്യങ്ങൾ പിന്നീട് ചില വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി പ്രതികൾ പ്രചരിപ്പിക്കുകയും ചെയ്തു. ആളൊഴിഞ്ഞ പുരയിടത്തിൽ അവശനായിക്കിടന്ന പ്രശാന്ത് പുലർച്ചെ 5 മണിയോടെ വർക്കല പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. പൊലീസ് പ്രശാന്തിനെ വർക്കല താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു ഐ 20 വെളളക്കാറിലാണ് പ്രതികൾ എത്തിയതെന്ന് പ്രശാന്ത് പൊലീസിന് നൽകിയ മൊഴിയിൽ പറഞ്ഞു.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും' -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും'












Click it and Unblock the Notifications