• search
  • Live TV
തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Elections 2019

സദാചാര പൊലീസ് ചമഞ്ഞ് മൂന്നരമണിക്കൂർ യുവാവിനെ ബന്ദിയാക്കി മർദ്ദിച്ച കേസിൽ നാല് പേർ അറസ്റ്റിൽ

  • By Desk

വർക്കല: സദാചാര പൊലീസ് ചമഞ്ഞ് യുവാവിനെ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയ ശേഷം ക്രൂരമായി മർദ്ദിക്കുകയും പണവും സ്വർണ്ണമാലയും മൊബൈൽഫോണും കവർന്നെടുക്കുകയും ചെയ്ത അഞ്ചംഗസംഘത്തിലെ നാല് പേരെ വർക്കല പൊലീസ് അറസ്റ്റ്ചെയ്തു. 11ന് രാത്രി 12 മണിയോടെ ഇടവ ഓടയം അഞ്ചുമുക്കിലാണ് സംഭവം. കൊട്ടാരക്കര പുത്തൂർ തേവലപ്പുറം നന്ദനംവീട്ടിൽ പ്രശാന്ത് (35) നെയാണ് മർദ്ദിച്ച് അവശനാക്കിയത്.

കണ്ണൂരില്‍ വീണ്ടും സംഘര്‍ഷം: സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടതിന് സിപിഎം പ്രവര്‍ത്തകര്‍, യൂത്ത്‌ലീഗ് പ്രവര്‍ത്തകനെയും മാതാവിനെയും വീട്ടില്‍ കയറി അക്രമിച്ചു!

പ്രശാന്തിന്റെ കഴുത്തിൽ കിടന്ന രണ്ടര പവൻ സ്വർണമാല, 15,000 രൂപ വിലയുളള മൊബൈൽഫോൺ, പെഴ്സിലുണ്ടായിരുന്ന 7500രൂപ എന്നിവയാണ് കവന്നത്. പ്രതികളായ വർക്കല തിരുവമ്പാടി വാറിൽവീട്ടിൽ ജസ്മീർ (20), കുരയ്ക്കണ്ണി അയിഷ ഭവനിൽ ബസ്സം (20), ഇടവ പുന്നകുളം ചരുവിള വീട്ടിൽ ആഷിക് (20), കുരയ്ക്കണ്ണി തിരുവമ്പാടി ഇസ്മയിൽ മൻസിലിൽ ബദിൻഷാ (34) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്‌ ചെയ്തു.

ബദിൻഷാ 2013ൽ പാപനാശം കുന്നിൽ നിന്നു തമിഴ്നാട് സ്വദേശിയെ തളളിയിട്ട് കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയാണ്. ഈ കേസിൽ ജാമ്യത്തിൽ കഴിയുകയാണ്. കൊട്ടാരക്കര സ്വദേശിയായ പ്രശാന്ത് കെട്ടിടങ്ങളിലെ ചോർച്ച തടയുന്നതിനുളള വാട്ടർ പ്രൂഫിംഗ് ജോലി കരാറടിസ്ഥാനത്തിൽ ഏറ്റെടുത്ത് നടത്തുന്ന ആളാണ്. ഒപ്പം ജോലി ചെയ്യുന്ന വർക്കല സ്വദേശി അലിയെ അന്വേഷിച്ചാണ് സംഭവദിവസം രാത്രി 12 മണിയോടെ കൊല്ലത്തു നിന്നു സ്കൂട്ടറിൽ അഞ്ചുമുക്കിലെത്തിയത്.

അവിടെ റോഡ് വക്കിൽ നിന്ന് സുഹൃത്തിന് ഫോൺചെയ്യുന്നതിനിടയിലാണ് സംഘത്തിലെ രണ്ട്പേർ കാറിലെത്തിയത്. അവർ ചാടിയിറങ്ങി അഞ്ചുമുക്കിലെത്തിയതിനെക്കുറിച്ച് ചോദിക്കുകയും ബലാൽക്കാരമായി കാറിൽ പിടിച്ചുകയറ്റി തിരുവമ്പാടിയിലെ ആളൊഴിഞ്ഞ പുരയിടത്തിൽ കൊണ്ട വരികയും അവിടെ ബന്ദിയാക്കി വയ്ക്കുകയും ചെയ്തു. ഫോണിൽ വിളിച്ചറിയിച്ചതിനെ തുടർന്ന് മറ്റു മൂന്ന് പ്രതികളും സ്ഥലത്തെത്തി.

തുടർന്ന് പ്രശാന്തിനെ ഇരുമ്പ് പൈപ്പുകൊണ്ട് ശരീരമാസകലം മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിനിടെ ഭീഷണിപ്പെടുത്തി മോഷണത്തിനായി എത്തിയതാണെന്നും അസാന്മാർഗിക പ്രവൃത്തിക്ക് വന്നതാണെന്നും മറ്റും പറയിപ്പിച്ച് മൊബൈൽ ഫോണിൽ വീഡിയോ റെക്കാഡ് ചെയ്തു. സംഘത്തിലൊരാൾ പൊലീസുകാരനാണെന്നും പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി. മൂന്നര മണിക്കൂർ നേരത്തെ ഭീകരമായ മർദ്ദനത്തെതുടർന്ന് പ്രശാന്ത് അർദ്ധ അബോധാവസ്ഥയിലായതോടെ പ്രതികൾ കടന്നുകളഞ്ഞു.

വീഡിയോ റെക്കാഡിംഗ് നടത്തിയ ദൃശ്യങ്ങൾ പിന്നീട് ചില വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി പ്രതികൾ പ്രചരിപ്പിക്കുകയും ചെയ്തു. ആളൊഴിഞ്ഞ പുരയിടത്തിൽ അവശനായിക്കിടന്ന പ്രശാന്ത് പുലർച്ചെ 5 മണിയോടെ വർക്കല പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. പൊലീസ് പ്രശാന്തിനെ വർക്കല താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു ഐ 20 വെളളക്കാറിലാണ് പ്രതികൾ എത്തിയതെന്ന് പ്രശാന്ത്‌ പൊലീസിന് നൽകിയ മൊഴിയിൽ പറഞ്ഞു.

Thiruvananthapuram

English summary
Four persons were arrested for immoral policing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more