ഫാ.സ്റ്റാൻസ്വാമിയുടെ മരണം രക്തസാക്ഷിത്വത്തിന് തുല്യം: അനുശോചിച്ച് പട്ടം സെന്റ് മേരീസ് കത്തീഡ്രൽ ഇടവക
തിരുവനന്തരും: ഫാ. സ്റ്റാൻസ്വാമിയുടെ കസ്റ്റഡി മരണത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രൽ ഇടവകാംഗങ്ങൾ. ആദരണീയനും വയോവൃദ്ധനുമായ ഈശോസഭാoഗം ഫാ. സ്റ്റാൻസ്വാമിയുടേത് രക്തസാക്ഷിത്വത്തിന് തുല്യമായ മരണമായിരുന്നുവെന്ന് ഇടവകാംഗങ്ങൾ അനുശോചിച്ചു. റവ.ഡോ.ജോൺ പഠിപ്പുരയ്ക്കൽ അച്ഛന്റെയും അസിസ്റ്റന്റ് വികാരി റവ. ഫാ. ക്രിസ്റ്റി ചരുവിള അച്ഛന്റെയും നേതൃത്വത്തിലായിരുന്നു ഇടവകാംഗങ്ങളുടെ പ്രതിഷേധവും അനുശോചനവും.
അന്യയമായി കുറ്റം ചുമത്തപ്പെട്ട് 2020 ഒക്ടോബർ മുതൽ കാരാഗൃഹത്തിൽ കഴിഞ്ഞ ഫാ. സ്റ്റാൻസ്വാമിക്ക് മനുഷ്യോചിതമായ പരിഗണനയും ചികിത്സയും നൽകാതിരുന്ന നിയമവ്യവസ്ഥയോടും ഭരണസംവിധാനത്തോടുമുള്ള ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായം അംഗങ്ങല്‍ വ്യക്തമാക്കി.
കേരളത്തില്‍ ഇങ്ങനെ ആദ്യം!! ചരിത്ര നിയോഗം ഇവര്‍ക്ക്... അറിയാം വനിതാ നേട്ടങ്ങള്‍

ജീവിതകാലം മുഴുവൻ ആദിവാസികൾക്കും പാവപ്പെട്ടവർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും വേണ്ടി ജീവിച്ച ഫാ. സ്റ്റാൻസ്വാമിക്ക് നീതി നിഷേധിക്കപ്പെട്ടു. ഇത് പാർശ്വവൽക്കരിക്കപ്പെട്ട എല്ലാവരോടുമുള്ള സർക്കാരിന്റെ അവഗണന കൂടിയാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ അധികാരശ്രേണിയിലുള്ളവർ ശ്രദ്ധിക്കണമെന്നും അനുശോചനത്തില്‍ ഇടവക അംഗങ്ങൾ ആവശ്യപ്പെടുകയും ചെയ്തു.
ഒന്‍പത് വര്‍ഷത്തെ പ്രണയം, പ്രിയതാരം വിവാഹത്തിലേക്കോ, ഒടുവില്‍ സത്യം വെളിപ്പെടുത്തി സ്വാസിക












Click it and Unblock the Notifications