തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ​ണമിടപാട് തട്ടിപ്പ്: വിദേശ വനിതയെ ആറ്റിങ്ങലിൽ തെളിവെടുപ്പിന് കൊണ്ടുവന്നു, തട്ടിപ്പ് 2018ല്‍!!

  • By Desk
Google Oneindia Malayalam News

ആറ്റിങ്ങൽ: വിദേശ പണമിsപാട് സ്ഥാപനങ്ങളിൽ വിദേശ കറൻസി മാറാനെന്ന വ്യാജേനയെത്തി വിദേശ കറൻസികളും ഇന്ത്യൻ രൂപയും മോഷണം നടത്തി അറസ്റ്റിലായ ഇറാനിയൻ സ്വദേശി ഹെൻഡാരി ഹൊസ്ന (53)​ നെ ആറ്റിങ്ങൽ പൊലീസി കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. വെള്ളിയാഴ് 4.30 മണിയോടെയാണ് ഇവരെ സ്റ്റേഷനിൽ കൊണ്ടുവന്നത്.

കാസര്‍ഗോഡ് വോട്ടെടുപ്പ് വൈകിപ്പിച്ചത് കള്ളവോട്ട് ചെയ്യാന്‍; ഗുരുതര ആരോപണവുമായി ഉണ്ണിത്താന്‍കാസര്‍ഗോഡ് വോട്ടെടുപ്പ് വൈകിപ്പിച്ചത് കള്ളവോട്ട് ചെയ്യാന്‍; ഗുരുതര ആരോപണവുമായി ഉണ്ണിത്താന്‍

തുടർന്ന് തട്ടിപ്പു നടത്തിയ ആറ്റിങ്ങൽ - ചിറയിൻകീഴ് റോഡിൽ സുനിൽകുമാറിന്റെ വി.എസ് അസോസിയേറ്റ്സ് എന്ന സ്ഥാപനത്തിൽ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ഇവരെ അന്നുണ്ടായിരുന്ന സ്റ്റാഫ് തിരിച്ചറിഞ്ഞു.ഹെൻഡാരി ഹൊസ്നയും ഭർത്താവ് സെറാജുദീൻ ഹൈദർ (57) എന്നിവർ ഒരുമിച്ചാണ് തട്ടിപ്പ് നടത്തിയത്. 2018 സെപ്തംബറിലായിരുന്നു സംഭവം. ഇവിടെ നിന്നും 1.55 ലക്ഷം ഇന്ത്യൻ രൂപയ്ക്ക് തുല്യമായ സൗദി റിയാലും കുവൈറ്റ് ദിനാറും മോഷണം നടത്തിയാണ് ദമ്പതികൾ മുങ്ങിയത്.

cashfraud

സ്ഥാപനത്തിലെ സി.സി ടിവി ദൃശ്യങ്ങളിൽ നിന്നു പൊലീസിന് ലഭിച്ച ചിത്രങ്ങൾ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള എയർപോർട്ടിന് സമീപത്തും റെയിൽവേ സ്‌റ്റേഷനുകളിലും ഹോട്ടലുകളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും പതിക്കുകയും സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്‌തിരുന്നു. എറണാകുളം, അങ്കമാലി മേഖലയിലെത്തിയതായി ജില്ലാ പൊലീസ് മേധാവിക്ക് വിവരം ലഭിച്ചതിനെ തുടർന്നു തിരുവനന്തപുരം റൂറൽ ഷാഡോ ടീം അങ്കമാലി പൊലീസുമായി ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സെറാജുദീൻ ഹൈദറിനെയും തെളിവെടുപ്പിനായി ആവശ്യപ്പെട്ടിട്ടുണ്ടെന്നും 29 ന് ലഭിക്കുമെന്നും എസ്.ഐ ശ്യം പറ‍ഞ്ഞു.

Thiruvananthapuram
English summary
Fraud foreign lady in Attingal for police verification
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X