തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഗാനമേള നടത്തി പണപ്പിരിവ് നടത്തിയ സംഘം അറസ്റ്റിൽ: സംഭവം തിരുവനന്തപുരത്ത്!

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: നിർധനരായ മാതാപിതാക്കളുടെ 11 വയസ്സുള്ള കുട്ടിക്ക് ചികിത്സാ സഹായത്തിന് എന്നപേരിൽ ഗാനമേള നടത്തി പണപ്പിരിവ് നടത്തിയ സംഘം അറസ്റ്റിൽ. തിരുവനന്തപുരം കേശവദാസപുരം നഗരൂർ മുൻതാസ് മലസിലിൽ സിയാദ് (49), കേശവദാസപുരം കണ്ണങ്കോട് അളകാപുരിയിൽ രാജേഷ് (40), ചടയമംഗലം പാേരേടം രജിതാ ഭവനിൽ രാജേഷ് (38), നഗരൂൽ സന്തോഷ് ഭവനിൽ സജീവ്കുമാർ (40) എന്നിവരാണ് അറസ്റ്റിലായത്.

വോയിസ് ഓഫ് ഏഞ്ചൽസ് എന്നപേരിലുള്ള ഗാനമേള സംഘം പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ സ്ഥിരമായി തെരുവോരങ്ങളിൽ ഗാനമേള നടത്തുകയും പണപ്പിരിവ് നടത്തുകയുമായിരുന്നു. പത്തനംതിട്ടയിൽ കഴിഞ്ഞദിവസം ബസ്സ്റ്റാൻഡിന് സമീപം ഗാനമേള നടത്തുകയായിരുന്ന പ്രതികളെ സംശയം തോന്നി പത്തനംതിട്ട സി.ഐ ജി സുനിൽ കുമാർ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അന്വേഷണത്തിൽ കുട്ടിക്ക് പ്രതികൾ പറയുന്നതരത്തിലുള്ള അസുഖം ഇല്ല എന്ന് ബോധ്യപ്പെട്ടു അറസ്റ്റ് ചെയ്യുകയായിരുന്നു.

ganamelafrud-


ചികിത്സ സഹായം എന്നപേരിൽ പിരിക്കുന്ന പണം ലോഡ്ജുകളിൽ മുറിയെടുത്ത് മദ്യപിക്കുന്നതിനും മറ്റും ഉപയോഗിക്കുകയായിരുന്നു പ്രതികളുടെ പതിവ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്. ഐ കുരുവിള ജോർജിനാണ് അന്വേഷണച്ചുമതല.

Thiruvananthapuram
English summary
fraud in the name of ganamela trapped in thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X